Saturday, May 7, 2016

സൽസ്വഭാവം സുന്നത്തിനെ പാഴാക്കിക്കളയുന്നത് എങ്ങിനെയാണ്?

സൽസ്വഭാവം സുന്നത്തിനെ പാഴാക്കിക്കളയുന്നത് എങ്ങിനെയാണ്?
-ഷൈഖ് അഹ് മദ് സുബൈഇ ഹഫിദഹുള്ളാ

ഒരു മുസ്‌ലിമിനോട് സലാം പറയുക, തുമ്മിയാൽ ദുആ ചെയ്യുക, സൌമ്യമായി പെരുമാറുക, പുഞ്ചിരിക്കുക, ആദരവ് പ്രകടിപ്പിക്കുക, തുടങ്ങിയ സ്വഭാവ ഗുണങ്ങൾ സുന്നത്തിന്റെ ആൾ ഒരു ബിദ്അതിന്റെ ആൾക്ക്‌ വകവെച്ചു കൊടുക്കുകയോ ഒരു ബിദ്അതുകാരൻ സുന്നതുകാരന് വക വെച്ച് കൊടുക്കുകയോ ചെയ്‌താൽ - ശറഇയ്യായ നിലയിലുള്ള നന്മ അനിവാര്യമാക്കുന്നതോ പ്രയാസം ദുരീകരിക്കുന്നതോ ആയ പ്രത്യേകമായ സാഹചര്യം നിലനിൽക്കുന്നില്ലെങ്കിൽ, അത് തന്നെ മതി, സലഫുകളുടെ നിലപാടിന് വിരുദ്ധമാവാനും സുന്നത്ത് നഷ്ടപ്പെടാനും.
ബിദ്അത്തിന്റെ ആളുകൾ തൊഴിലായി സ്വീകരിച്ച ഈ കച്ചവടത്തിന്റെ മറവിൽ, അവരിലുള്ള പിഴച്ചതും നീചവുമായ ബിദ്അതുകളെ മൂടിവെക്കാനും മുസ് ലിംകൾക്കിടയിൽ നന്മയുടെയും സഹാനുഭൂതിയുടെയും ഒരു തലം ഉണ്ടാക്കിയെടുക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്.

അതിനാൽ തന്നെ, മുസ്ലിംകൾക്കിടയിൽ നിലനിൽക്കേണ്ട അനുഗ്രഹീതമായ ഇത്തരം സ്വഭാവ വൈശിഷ്ട്യങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന്, ബിദ്അതിന്റെ ആളുകളോട് വെറുപ്പ്‌ പ്രകടിപ്പിച്ചു കൊണ്ടും അവരോടു സലാം പറയാതെയും സഹവാസം വെടിഞ്ഞും കൊണ്ടുമൊക്കെ അവർക്ക് മുമ്പിൽ വഴികളടക്കുന്നതിൽ സലഫുകൾ ജാഗ്രത കാണിച്ചിരുന്നു. അല്ലെങ്കിൽ, ആ പഴുതിലൂടെ ബിദ്അത്തിന്റെ ആളുകൾ പ്രവേശിക്കുകയും അറിവും യഖീനും കുറഞ്ഞ, മുസ്‌ലിം ഉമ്മത്ത്‌ ഭിന്നിക്കുമെന്നും സഹായിക്കപ്പെടുന്ന സുന്നത്തിന്റെ കക്ഷി രക്ഷപ്പെട്ട വിഭാഗമായിരിക്കുമെന്നും, അത് ഒറ്റക്കക്ഷിയായിരിക്കുമെന്നും അതിനു ഒരു മുസ്‌ലിം സ്വയം രക്ഷപ്പെടാൻ, അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില വിശേഷണങ്ങളും നിബന്ധനകളുമുണ്ടെന്നും, നാശകാരികളായ കക്ഷികൾക്ക് നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടതാണെന്നുമൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് എന്ന കാര്യം വേണ്ട വിധം അറിയാത്ത ആളുകളിൽ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും.
ഭിന്നിപ്പിന്റെ ധ്വജ വാഹകരായ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം നടത്തുകയും, - രാഷ്ട്രീയ പ്രവർത്തനമെന്ന പേരിൽ അധികാര സോപാനങ്ങൾ കയ്യാളാൻ പരിശ്രമിക്കുകയും കണക്കറ്റ നിലയിൽ സ്വദഖയിനത്തിലുള്ള ധന ശേഖരമുള്ളതിനാൽ കുറച്ചൊക്കെ പൊതുജനനന്മക്കായി അധികാരി വർഗം ചെയ്യുന്ന പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു.
കൂനിൻ മേൽ കുരുവെന്നു പറഞ്ഞ പോലെ, രാഷ്ട്രീയ ബിദ്ഈ പ്രസ്ഥാനങ്ങൾ സാമ്പത്തിക വിഷയങ്ങളിലും അല്ലാത്തവയിലും മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെതന്നെയാണ്. സെമിനാറുകളും സമ്മേളനങ്ങളുമൊക്കെ ഒരു പാട് നടത്താറുണ്ടെങ്കിലും ഒന്നിൽ പോലും നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിശ്വാസപരവും വിധി വിലക്കുകളുമായി ബന്ധപ്പെട്ടതോ ആയ ഒരു ചർച്ചയും ഉണ്ടാകാറില്ല.
സ്വൂഫിയും മുഅതസലിയും ഇഖ് വാനിയും സയ്യിദ് ഖുത്വുബിന്റെയും അബ്ദുൽ റഹ്മാൻ അബ്ദുൽ ഖാലിഖിന്റെയും ആളുകളും തക് ഫീരികളും എല്ലാം ഒരു കുടക്കീഴിൽ സർവ സ്വതന്ത്രരായി ഒരുമിക്കുന്നു. അവരുടെ എല്ലാവരുടെയും ലക്‌ഷ്യം "ഇസ്‌ലാമിക പ്രശ്നങ്ങൾ" മാത്രവും. അപ്പോൾ, വ്യക്തമായ മാർഗത്തെക്കുറിച്ചോ ഫുർഖാനിനെക്കുറിച്ചോ രക്ഷയുടെ മാർഗത്തെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ ഒന്നും പിന്നെ ചോദിക്കേണ്ടതില്ല. 

സുന്നത്തിന്റെ ആൾക്കാരുടെ ഉത്തരവാദിത്വം വളരെ വലുതും മഹത്തരവുമാണ്‌; ഇസ്‌ലാമിന്റെ പേര് പറഞ്ഞു തന്നെ ബിദ്അതിന്റെ ആളുകളും പുറമേ സുന്നത്തിന്റെ ആളുകളായി വേഷം കെട്ടി നടക്കുന്നവരും സ്വഹാബതിന്റെ മാർഗത്തിന് നേരെ തന്ത്രം മെനഞ്ഞു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുസ്‌ലിം സഹോദരീ സഹോദരന്മാരോട് ഞാൻ അള്ളാഹുവിനെ മുൻനിർത്തി ആവശ്യപ്പെടുന്നു, ദീനിന്റെ കാര്യത്തിൽ , സത്യത്തിന്റെ കാര്യത്തിൽ , സുന്നത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ നിങ്ങൾ അള്ളാഹുവിനെ ഓർക്കുക!

http://ar.alnahj.net/article/26

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.