Wednesday, September 9, 2015

അദബുസ്സലഫ്

അബ്ദുള്ളാഹിബ്നുൽ മുബാറകിൽ നിന്ന്. സുഫ് യാനു ബ്നു ഉയൈനയുടെ സാന്നിധ്യത്തിൽ ഒരാൾ ഇബ്നുൽ മുബാറകിനോട് ഒരു മസ് അലയെക്കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം (ഇബ്നുൽ മുബാറക്) പറഞ്ഞു. " ഞങ്ങളെക്കാൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ സംസാരിക്കുന്നത് ഞങ്ങളോട് വിലക്കപ്പെട്ടിട്ടുണ്ട്‌" - സിയർ 20/420


"മുതിർന്നവർ" എന്നാൽ മതരപരമായ അറിവുള്ളവർ എന്നാണർത്ഥം. കൂടുതൽ അറിവുള്ള ആളുകളോടാണ് മതപരമായ വിഷയങ്ങളിൽ ചോദിക്കേണ്ടത്. അവർ തന്നെയാണ് തീർപ്പ് പറയേണ്ടതും. ഇൽമുള്ള ഒന്നിലധികം ആളുകൾ ഒരു സദസ്സിലോ നാട്ടിലോ ഉണ്ടെങ്കിൽ, അവരിൽ ഏറ്റവും കൂടുതൽ അറിവുള്ള ആളോടാണ് ചോദിക്കേണ്ടത്. അവരുടെ സാന്നിധ്യത്തിൽ മറ്റുള്ളവർ മതപരമായ വിഷയങ്ങളിൽ സംസാരിക്കുന്നത് അപമര്യാദയായിട്ടാണ് സലഫുകൾ പരിഗണിച്ചിരുന്നത്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.