Tuesday, March 10, 2015

സ്ത്രീകളിൽ നിന്ന് സ്വർഗത്തിൽ പ്രവേശിക്കുന്നവർ....

ഇമാറ ബിൻ ഖുസൈമയിൽ നിന്ന്: അദ്ദേഹം പറയുന്നു " ഞങ്ങൾ അംറു ബിനുൽ ആസ്വു റളിയള്ളാഹു അൻഹുവിന്റെ കു‌ടെ ഹജ്ജിനോ, ഉംറക്കോ വേണ്ടിയുള്ള യാത്രയിലായിരിക്കെ, വളകളും മോതിരങ്ങളും ധരിച്ച ഒരു സ്ത്രീ ഒട്ടകക്കട്ടിലിൽ കൈകൾ വിരിച്ചു വെച്ച് നിൽക്കുന്നതായി കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു "ഞങ്ങളൊരിക്കൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ കു‌ടെ ഈ താഴ് വരയിലായിരിക്കെ അദ്ദേഹം ചോദിച്ചു " നോക്കൂ, നിങ്ങൾ വല്ലതും കാണുന്നുണ്ടോ ?" "ഒരു പറ്റം കാക്കകളിൽ ചുവന്ന ചുണ്ടും കാലുകളുമുള്ള ഒരു കാക്കയെ ഞങ്ങൾ കാണുന്നുവെന്ന് പറഞ്ഞു". അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " സ്ത്രീകളിൽ നിന്ന് സ്വർഗത്തിൽ പ്രവേശിക്കുന്നവർ, കാക്കക്കൂട്ടത്തിൽ ഈ കാക്കയെപ്പോലുള്ളവർ ആയിരിക്കും"

* (അപൂർവമായിരിക്കുമെന്നു അർത്ഥം)

**(സഹോദരിമാരെ, എന്നോട് ക്ഷമിക്കുക. ഈ അപൂർവതക്കു വേണ്ടി അത്യധ്വാനം ചെയ്യുക)

عن عمارة بن خزيمة قال : بينا نحن مع عمرو بن العاص في حج أو عمرة فإذا نحن بامرأة عليها حبائر لها وخواتيم وقد بسطت يدها على الهودج ، فقال : بينما نحن مع رسول الله صلى الله عليه وسلم في هذا الشعب إذ قال : انظروا هل ترون شيئاً ؟ فقلنا : نرى غرباناً فيها غراب أعصم ، أحمر المنقار والرجلين ، فقال رسول الله صلى الله عليه وسلم : (( لا يدخل الجنة من النساء إلا من كان منهن مثل هذا الغراب في الغربان )) . (السلسلة الصحيحة و 1850) -الإمام أحمد في (المسند رقم 17805، 17860)، النسائي في (الكبرى رقم 9286)، أبو يعلى في (المسند رقم 7343)، الحميدي في (مسنده رقم 294)، الحاكم في (المستدرك رقم 8781)، البيهقي في (الشعب رقم 7818)، ابن عساكر في (التاريخ 46/110)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.