Monday, March 2, 2015

പണ്ഡിതന്മാരെക്കുറിച്ച്‌ പരദൂഷണം പറയുന്നവർ സൂക്ഷിക്കുക !! 1


അശ്ശൈഖ്‌ അൽ അല്ലാമ ഇബ്‌നു ഉഥൈമീൻ റഹിമഹുല്ലാ പറഞ്ഞു :

പരദൂഷണം ഹറാമും വൻപാപങ്ങളിൽ പെട്ടതുമാണ്‌, ഭരണകർത്താക്കളോ പണ്ഡിതന്മാരോ ആയ ഉലുൽ അംറിനെക്കുറിച്ചാണ്‌ പരദൂഷണമെങ്കിൽ പ്രത്യേകിച്ചും .

ഇവരെക്കുറിച്ചുള്ള പരദൂഷണം മറ്റുമനുഷ്യരെക്കുറിച്ചുള്ള പരദൂഷണത്തേക്കാൾ വളരെ കടുത്തതാണ്‌.

കാരണം : പണ്ഡിതന്മാരെക്കുറിച്ചുള്ള പരദൂഷണം അവരുടെ ഹൃദയങ്ങൾക്കുള്ളിലുള്ളതും , അവർ ജനങ്ങളെ പഠിപ്പിക്കുന്നതുമായ അറിവിന്റെ വിലയിടിച്ചുകളയും .

അവർ നൽകുന്ന ഒരു ഇൽമും പിന്നെ ജനങ്ങൾ സ്വീകരിക്കില്ല.
ഇത്‌ ദീനിനെ ബാധിക്കുന്ന ഉപദ്രവമാണ്‌.

ഭരണകർത്താക്കളെക്കുറിച്ചുള്ള പരദൂഷണമാകട്ടെ,
ജനങ്ങൾക്ക്‌ അവരെക്കുറിച്ചുള്ള ഗൗരവവും പേടിയും കുറച്ചുകളയും ;
തത്‌ഫലമായി അവരോട്‌ ധിക്കാരം കാണിക്കാൻ തുടങ്ങും.

ജനങ്ങൾ ഭരണകർത്താക്കളോട്‌ ധിക്കാരം കാണിക്കാൻ തുടങ്ങിയാൽ പിന്നെയുണ്ടാകുന്ന ക്രമസമാധാനത്തകർച്ചയെക്കുറിച്ച്‌ ചോദിച്ചിട്ട്‌ കാര്യമില്ല.!!

അബു തൈമിയ്യ ഹനീഫ് حفظه الله
www.ilmusSalaf.com

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.