Thursday, January 29, 2015

അനുയായികളുടെ ആധിക്യം, പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള തെളിവല്ല - 1

അനുയായികളുടെ ആധിക്യം, പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള തെളിവല്ല.
സാധാരണയായി കു‌ടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി)
ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി)
ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കു‌ടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക്‌ ഇതിൽ വലിയ പാഠമുണ്ട്. "

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.