Saturday, June 21, 2014

അനാഥാലയങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ !

(( മതത്തെ കളവാക്കുന്നവനെ നീ കണ്ടുവോ? അവൻ, യതീമിനെ തള്ളിയകറ്റുന്നവനാണ്.
അഗതിക്ക്‌ അന്നം നൽകാൻ അവൻ പ്രോത്സാഹനം നൽകുന്നില്ല………..))

ഇത് പരിശുദ്ധ ഖുർആനിലെ, മുസ്‌ലിം ജന സാമാന്യമത്രെയും ഹൃദിസ്ഥമാക്കിയ വചനങ്ങൾ.
ഒരു മുസ്‌ലിം, അനാഥകളെ സംരക്ഷിക്കുകയും, അഗതികളെ സഹായിക്കുകയും നിരാലംബർക്ക് കൈതാങ്ങാകുകയും ദാനധർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗം എന്ന നിലയിലാണ്.
ഇത് കേരളീയ മുസ്‌ലിം സമൂഹത്തിൽ ഒരു ബോധവൽക്കരണം ആവശ്യമില്ലാത്ത വിധം സുവിതിതമാണ്. എന്നാൽ, ഇതര മത വിഭാഗങ്ങളുടെ ചിത്രം ഇവ്വിഷയകമായി ഏറെ വിഭിന്നവും വിചിത്രവുമാണ്. അനാഥ-അഗതികളുടെ കാര്യത്തിലും, ദാനധർമങ്ങളിലും, അന്തർലീനമായ ആത്മീയ വശം ഉൾക്കൊള്ളാനോ, അതിനെ മനോമുകുരത്തിൽ പ്രതിബിംബിക്കാനോ ഒരന്യ മതക്കാരന് കഴിയില്ല. അമുസ്ലിംകൾ ആരെങ്കിലും ദാന ധർമങ്ങൾ അനുഷ്ഠിക്കുന്നുവെങ്കിൽ "ഷോ"ക്ക് വേണ്ടിയോ, മുസ്‌ലിംകളെ അനുകരിച്ചു കൊണ്ടോ മാത്രമാണ്. അമുസ്ലിംകളായ ഭൂരിഭാഗം പേരും ചിന്തിക്കുന്നത് "കഷ്ടപ്പെട്ട് അധ്വാനിച്ചു സമ്പാദിച്ച പണം കണ്ടവർക്ക് കൊടുക്കുന്നതെങ്ങിനെ" യെന്നാണ്. ഈയൊരു മാനസികാവസ്ഥയിൽ നിന്ന് ചുറ്റുപാടുകളെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് ആനുകാലിക മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും പങ്കു വെക്കുന്നത്.
യാതൊരു ഭൗതിക "താൽപര്യവുമില്ലാതെ" ആലംബഹീനരായ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും സംരക്ഷിക്കാനും അന്നവും അഭയവും വിദ്യാഭ്യാസവും നൽകാനും കാണിക്കുന്ന അർപ്പണബോധത്തെയും പ്രതിഫലേഛയില്ലാത്ത മനോഭാവത്തെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കാനും കാരണമാകുന്നത് നേരത്തെ പറഞ്ഞ മനോഭാവത്തിന്റെ ഫലമായാണ്.
എന്നാൽ പോലും, അവധാനതയില്ലാത്തതും, പരിണിതിയെക്കുറിച്ചു ചിന്തിക്കാതെയുമുള്ള, അപക്വമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഒരിക്കലും നന്നല്ല, വിശിഷ്യാ പൊതു ധാരയിൽ മാനുഷിക നന്മകളിൽ വിശ്വസിക്കുകയും അതിന് പ്രയത്നിക്കുകയും ചെയ്യുന്നവരിൽ നിന്ന്.
വർഗീയ പക്ഷ ചാനലുകളും മീഡിയയും ഒരുവശത്തും സങ്കികൾ മറുവശത്തും നിന്ന് വേട്ട നടത്തുമ്പോൾ, വേട്ടക്കാരനാര് ഇരയാര് എന്ന് തിരിച്ചറിയാൻ പ്രയാസം നേരിടുന്ന ഒരു പ്രത്യേകമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരിക്കട്ടെയെന്ന് നമുക്കാശിക്കാം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.