Thursday, February 6, 2014

ഷെയ്ഖ്‌ സുബൈർ മങ്കടയുടെ വൈജ്ഞാനിക സേവനങ്ങൾ


ഷെയ്ഖ്‌ സുബൈർ മങ്കടയുടെ വൈജ്ഞാനിക സേവനങ്ങൾ


കേരള മുസ്ലിംകളുടെ കഴിഞ്ഞ നൂറു കൊല്ലത്തെ അനുഭവത്തിൽ, മറ്റൊരു സംഘടനയും ചെയ്യാത്ത എന്ത് സേവനമാണ് മുജാഹിദ് പ്രസ്ഥാനം അവർക്ക് പ്രത്യേകമായി നൽകിയത് ? മദ്രസകൾ, കോളേജുകൾ, കൊമ്പ്ലെക്സുകൾ, ആദുരാലയങ്ങൾ, സ്കൂളുകൾ, എല്ലാം ഇവിടെ എല്ലാ വിഭാഗക്കാരും മത്സരിച്ചു ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രത്യേക സാന്നിധ്യം ഒരിക്കലും അനിവാര്യമാക്കുന്നില്ല. പിന്നെ ഈയിടെയായി മറ്റു മുസ്ലിം മത വിഭാഗങ്ങളൊന്നും ചെയ്യാത്ത വിധത്തിൽ വിത്യസ്ത വിഭാഗങ്ങൾ ആയി ചേരി തിരിഞ്ഞു പടലപ്പിണക്കങ്ങൾ കൊണ്ട് കേരള മുസ്ലിം പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ വീർപ്പു മുട്ടിക്കുക എന്ന ക്രുരത കു‌ടി അവർ ചെയ്തിട്ടുണ്ട്

എന്നാൽ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ തൊട്ടു ഇന്ന് പരസ്പരം കടിച്ചു കീറിക്കോണ്ടിരിക്കുന്ന അഞ്ചാം കിട-ആറാം കിട നേതാക്കൾ വരെയുള്ള ആളുകൾ എഴുതുകയോ, വിശതീകരിക്കുകയോ, അണികളെ പഠിപ്പിക്കുകയോ ചെയ്ത തൗഹീദിന്റെയും സുന്നത്തിന്റെയും പ്രാമാണിക  ഗ്രന്ഥങ്ങളും ലേഖനങ്ങളും ഒരു സാധാരണ മുസ്ലിമിന് അവലംബിക്കാൻ യോഗ്യമായ പ്രഭാഷണസമാഹാരങ്ങളും എവിടെ? ഈ ചോദ്യം കേരളത്തിലെ മുഴുവൻ മുജാഹിദുകളോടുമാണ്. പെട്ടെന്ന് എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു വെട്ടിൽ വീഴണ്ട. നന്നായി ആലോചിച്ചു സാവകാശം ഉത്തരം പറഞ്ഞാൽ മതി.

കാലിൽ തടയാൻ മാത്രം " മത"  പ്രബോധക സംഘടനകൾ വളർന്നു മൂത്ത്  മുള്ള് വെച്ച് നിൽക്കുന്ന കേരളത്തിൽ ദീൻ പഠിക്കുകയെന്നത് ഒരു ഉത്തരവാതിത്വമാണെന്ന് പോലും തിരിച്ചറിവില്ലാത്ത യുവ സമൂഹത്തിനു മുമ്പിൽ പ്രാമാണികരായ അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ പ്രൌഡ ഗംഭീര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുകയും വിശതീകരിക്കുകയും പഠിപ്പിക്കുകയും ഇൽമിയ്യായ ഒരു പൊളിച്ചെഴുത്തിനു നാന്ദി കുറിക്കുകയും ചെയ്ത ഒരാളുണ്ട്. !ഈയിടെയായി
 "അത്തിക്കാട്ടെ ഇസ്കുൾ പൂട്ടി " എന്ന് പറഞ്ഞു പരിഹസിക്കുകയും അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ കാണാതെ പോകുന്ന ഒരു സത്യമുണ്ട്.  സംഘടനക്കാർ പരിചയപ്പെടുത്തിയ അതിന്റെ നേതാക്കന്മാർക്കപ്പുറം മതപരമായ അറിവിന്റെ വാഹകർ വേറെയുണ്ടെന്നും, സത്യസന്ധരും, നിസ്വാർതരുമായ ഉലമാക്കളെയാണ് മതപരമായ കാര്യങ്ങളിൽ തീർപ്പ് കൽപിക്കാൻ അവലംബിക്കേണ്ടതെന്നും കേരളക്കാരെ പരിചയപ്പെടുത്തിയ ഒരാൾ.
സംഘടനാ തമ്പുരാക്കളിൽ പലരും അതിന്റെ കർമകുശലരായ അണികളിൽ ചിലരും അറിയാതെയോ അറിഞ്ഞോ ആ വ്യക്തിയെ ആശ്രയിച്ചിട്ടുണ്ട് എന്ന കാര്യം രഹസ്യമല്ല.
ഇസ്ലാഹീ കേരളത്തിന്റെ നൂറു വർഷത്തെ ചരിത്രത്തിലെവിടെയും മുസ്ലിം ബഹുജനങ്ങൾ അനുഭവിച്ചിട്ടില്ലാത്ത തൗഹീദിന്റെയും സുന്നത്തിന്റെയും നീരൊഴുക്കു നിലച്ചു പോവുന്നതിൽ പിശാചുക്കൾക്ക് മാത്രമേ സന്തോഷിക്കാൻ കഴിയൂ!!
ഏതാണ്ട് കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ അഹ്ലുസ്സുന്നതിന്റെ വിശ്വാസ സംഹിതകൾ വിശദീകരിക്കുന്ന അഖീദതു ത്വഹാവിയ്യ, ഇമാം അഹ്മദിന്റെ ഉസൂലുസുന്ന, ഇമാം ബർബഹാരിയുടെ ശറഹുസുന്ന, കിതാബുതൗഹീദ്, മസാ-ഇലുൽ ജാഹിലിയ്യ, ഉസൂലു-സ്സലാസ, തുടങ്ങിയവയും ഷെയ്ഖ്‌ അൽബാനിയുടെ സ്വിഫത് സലാതിന്നബി, അഹ്കാമുൽ ജനാഇസു, തുടങ്ങി അഖീദതു അഹ്ലിസുന്ന, കലിമുത്വയ്യിബ്, അർബഊൻ നവവിയ്യ തുടങ്ങിയവയും പിന്നെ  വേറെ ഒരുപാടൊരുപാട് പഠനാർഹമായ ദര്സുകളും സമഗ്രമായി കേരള മുസ്ലിംകൾക്ക് ഇതം പ്രഥമമായി സമർപ്പിച്ചത്, മുജാഹിദുകളിലെ എല്ലാ വിഭാഗവും ഇപ്പോൾ പരിഹസിച്ചു കൊണ്ടിരിക്കുന്ന അബു ത്വാരിഖ് സുബൈർ എന്ന് അറബി ഉലമാക്കൾ വിളിക്കുന്ന സാക്ഷാൽ സുബൈർ മങ്കടയാണ്.

സംഘടനാ സംവിധാനമില്ലാതെ, പ്രാദേശിക-മേഖലാ-ജില്ലാ തല യൂനിറ്റുകളും മറ്റു ഭൌതിക സംവിധാനങ്ങളോ സൌകര്യങ്ങളോ ഇല്ലാതെ ഇൽമും, അതിന്റെ അഹ്ലുകാരും, ഉലമാക്കളുമായി  മാത്രം സഹവസിച്ചും സഹകരിച്ചുമുള്ള യഥാർത്ഥ സലഫീ ദഅവതു മലയാളക്കരയിൽ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിസ്തുലവും നിസ്സീമവുമാണ്.
അത് തിരിച്ചറിയുകയും മനസ്സിലാവുകയും ചെയ്യണമെങ്കിൽ ഇസ്ലാം ദീനും ദഅവത്തും എന്താണെന്നും അഹ്ലുസ്സുന്നതിന്റെ ഉലമാക്കൾ ആരാണെന്നും തിരിച്ചറിയണം. അത് സാധ്യമാവാത്ത കാലത്തോളം ഇവിടെയുള്ള എല്ലാ സംഘടനക്കാരും പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യും.

എല്ലാ ഭൌതിക സംവിധാനങ്ങളും ഉണ്ടായിട്ടും അഹ്ലുസ്സുന്നതിന്റെ ഒരു കിതാബു പോലും വേണ്ട  വിധം കേരള മുസ്ലിംകളുടെ സംവേതനത്തിന് പരിചയപ്പെടുത്താത്ത മുജാഹിദ് പ്രസ്ഥാനവും അതിന്റെ ആശാന്മാരും ഇപ്പോൾ പരിഹസിക്കുന്നതിനു പകരം, ഈ കൈത്തിരി അണഞ്ഞു പോകുന്നതിൽ വേതന പങ്കു വെക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഒരു കാര്യം ഉറപ്പുണ്ട്, സുബൈർ മങ്കട ചെയ്ത സേവനനങ്ങൾ തെറ്റായിരുന്നു എന്ന് തെളിവ് സഹിതം നെഞ്ച്  വിരിച്ചു പറയാൻ ഒരു മുജാഹിദുകാരനും നട്ടെല്ലില്ല എന്ന കാര്യം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.