Wednesday, March 14, 2012

ശറഹുസ്സുന്നയില്‍ നിന്ന്


قال البربهاري : (اعلم أن الخروج من الطريق على وجهين؛ أما أحدهما: فرجل زل عن الطريق، وهو لا يريد إلا الخير، فلا يُقتدى بزلته،فإنه هالك. وآخر عاند الحق وخالف من كان قبله من المتقين، فهو ضال مضل، شيطان مريد في هذه الأمة، حقيق على من يعرفه أن يحذر الناس منه، ويبين لهم قصته؛ لئلا يقع أحد في بدعته فيهلك) [ شرح السنة


ഇമാം ബര്‍ബഹാരി റഹ്മതുല്ലാഹി അലൈഹി പറയുന്നു. 
യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിയാനം രണ്ടു രുപതിലാണെന്ന് നീ മനസ്സിലാക്കണം. ഒന്ന്സദുദ്ദേശത്തോടു കൂടെ മാര്‍ഗ ഭ്രംശം സംഭവിച്ചവന്‍. അവന്‍റെ വീഴ്ച പിന്തുടരാന്‍ പാടില്ലകാരണം അത് നാശമാണ്. 
അത് നാശമാണ്. 
മറ്റൊരാള്‍സത്യത്തിനോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയും 
മുന്‍ഗാമികള്‍ ആയ  സജ്ജനങ്ങളോട് വൈരുധ്യം പുലര്‍ത്തുകയും ചെയ്തവനാണ്. അവന്‍ സ്വയം പിഴച്ചവനും
മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്. അവന്‍ ഈ ഉമ്മത്തിലെ ധിക്കാരിയായ ശൈത്താന്‍ ആണ്.  
അവനെക്കുറിച്ച് ജനങ്ങള്‍ക്ക്‌ താകീത് നല്‍കുകയുംഅവന്‍റെ കഥ അവര്‍ക്ക് 
വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുകയെന്നത്  അറിയുന്നവരുടെ മേല്‍ ബാധ്യതയാണ്. ഒരാളും അവന്‍റെ ബിദ് അതില്‍ അകപ്പെട്ടു നശിച്ചു പോകാതിരിക്കനത്രേ ഇത്. (ഇമാം ബര്‍ബഹാരി- ശറഹുസ്സുന്ന)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.