
തൂലിക, രണ്ടു നാവുകളിലൊന്നു, നിശബ്ദ നാവ്, ദന്തനിരകള്‍ക്കിടയില്‍ പതിയിരിക്കുന്ന ബുദ്ധികേന്ദ്രം. അള്ളാഹു സത്യം ചെയ്തു പറഞ്ഞു. " നൂന്‍, പേനയും അവര്‍ എഴുതുന്നതും തന്നെ സത്യം" അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " അള്ളാഹു തആല ആദ്യമായി സൃഷ്ടിച്ചത് പേനയാണ്. " പേന, അതിന്‍റെ വാഹകന്‍റെ ആശയങ്ങളുടെ സേവകനാണ്. അവന്‍ കുറിച്ചു വെക്കുന്നത് അത് മാനവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. അതിന്‍റെ സ്വാധീനം ഹൃദയ തലങ്ങളില്‍ കൊത്തി വെക്കുന്നു. അതിന്‍റെ വാഹകന്‍ സത്യത്തിന്‍റെ സഹചാരിയാണെന്കില്‍, ജനോപകാരപ്രധമായ കാര്യങ്ങളാല്‍ കുറിമാനങ്ങള്‍ പുഞ്ചിരി തൂകും. ഇനി അതിന്‍റെ വാഹകന്‍ ബാത്തിലിന്‍റേയും, ഹവയുടെയും, ബിദഅത്തിന്‍റെയും ഫിത്നയുടെയും ആളാണെങ്കില്‍, കടലാസുകള്‍ അവന്‍റെ ആശയത്തിന്‍റെ വിഷം തുപ്പും.
തൂലികകളില്‍ ഉത്തമം ഇമാം ഇബ്നുല്‍ഖ്‌യ്യിം പറഞ്ഞ രൂപത്തിലുള്ള സമഗ്രമായതാണ്. "മിഥ്യാവാദികളെ ഖണ്ടിക്കുന്നതും, സത്യത്തിന്‍റെ ആളുകളെ ഉയര്‍ത്തുന്നതും, സത്യത്തിന്‍റെ പന്ഥാവില്‍ നിന്നു തെറ്റി, പിഴച്ച വഴിയില്‍ പ്രവേശിച്ച വിത്യസ്തങ്ങളും, വിവിധങ്ങളുമായ, മിഥ്യാവാദങ്ങളെ പൊളിക്കുന്നതുമായ തൂലിക; ഇത്തരം തൂലികകള്‍ക്ക്, ജനങ്ങളില്‍ രാജവിനുള്ള സ്ഥാനമാനുള്ളത്. അതിന്‍റെ വാഹകര്‍ , എല്ലാ മിഥ്യാവാദികളുമായ് സമരത്തിലാണ്. "
അതിനെതിരായി, ബാതിലിനു ഒരുപാടു തൂലികകള്‍ ഉണ്ട്. അതില്‍ ഏറ്റവും, അപകടകരവും, ഉപദ്രവകരവുമായിട്ടുള്ളതു, ആളുകള്‍, കാര്യങ്ങളെ തങ്ങളുടെ ഇച്ചക്കും, ചിന്താപരമായ മന്ഹജിനും, പക്ഷപാതപരമായും വിലയിരുതുന്നതാണ്. എന്നിട്ടതിനു മതപരമായ പരിവേഷം നല്കുകയും ചെയ്യുക. അത്തരം തൂലികകളാണ് യുവാക്കളുടെ ധിഷണകള്‍ മലിനപ്പെടുതിയത്, മുസ്ലിംകളുടെ രക്തം ഒഴുക്കിയത്, ഇന്നു സംഭവലോകത്ത് അവര്‍ വിതച്ചതാണ് നാം അനുദിനം കൊയ്തുകൊണ്ടിരിക്കുന്നത്.
എത്രയെത്ര ഗ്രന്ഥങ്ങളാണ് അവരെ പിഴപ്പിച്ചത്? ആയതുകളുടെയും, ഹദീസുകളുടെയും അകമ്പടിയോടെ എത്രയെത്ര ലേഖനങ്ങളാണ് അവരെ അന്ധരാക്കിക്കളഞ്ഞത്? അവ യഥാര്‍ഥത്തില്‍, യുവതയെ രക്തം ചിന്തുന്നതിനും, നാശത്തിനും, തീരാ നഷ്ടത്തിനും പ്രേരിപ്പിക്കുന്നവ ആയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അള്ളാഹു നമ്മെ താക്കീതു നല്‍കിയിട്ടുണ്ട്. "നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്" പ്രസ്തുത ലേഖനങ്ങള്‍, മുസ്ലിം ചെറുപ്പക്കാരെ നന്മയില്‍ നിന്നു വഴികേടിലെക്കും, സുന്നത്തില്‍ നിന്നു ബിദഅത്തിലേക്കും തള്ളിവിടുന്നവയാണ്. ഒരു ജമായത്തില്‍ നിന്നു ഒരു പാടു ജമാഅതുകളിലെക്കും, ഒരു അമീറില്‍ നിന്നു ഒരുപാടു അമീറുകളിലെക്കും, മുസ്ലിമിനോട് സ്നേഹത്തില്‍ വര്തിക്കുന്നതില്‍ നിന്നു അവനില്‍ കുഫ്ര്‍ ആരോപിക്കുന്നതിലെക്കും, നിര്‍ഭയത്തില്‍ നിന്നു ഭയവിഹ്വലതയിലേക്കും, സമാധാനത്തില്‍ നിന്നു കുഴപ്പതിലെക്കും, ഹഖില്‍ നിന്നു ബാത്ത്വിലിലേക്കും അതെത്തിക്കുന്നു.
ഈ ഫിത്നയില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം സത്യത്തിന്‍റെ ഉലമാക്കളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കലാണ്. " നിശ്ചയം, ഈ അറിവ് ദീനാണ്. അതിനാല്‍ അത് ആരില്‍ നിന്നാണ് സ്വീകരിക്കേണ്ടത് എന്ന് നിങ്ങള്‍ നോക്കിക്കൊള്ളുക. " അതായതു, ഈ ദീന്‍ സ്വീകരിക്കേണ്ടത്, വിശ്വസ്തരായ, നീതിമാന്മാരായ ആളുകളില്‍ നിന്നാണ്. നബി തിരുമേനി പറഞ്ഞതു പോലെ " ഈ ദീനിനെ എല്ലാ പിന്ഗാമികളില്‍ നിന്നും നീതിമാന്മാര്‍ വഹിക്കും"
അതിനാല്‍ നമ്മുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളും ശറഈ ആശയങ്ങളും, ഇസ്ലാമിക സംഘടന നേതാക്കളില്‍ നിന്നും, രാഷ്ട്രീയ മതത്തിന്‍റെ ആളുകളില്‍ നിന്നും, തങ്ങളുടെ ലകഷ്യ സാക്ഷാല്‍കാരത്തിന് മതത്തെ ഉപയോഗിക്കുന്നവരില്‍ നിന്നും സ്വീകരിച്ചാല്‍ അവര്‍ നമ്മെ വഴികേടിലാക്കും. സംഘടനകളുടെ തീന്മേശയില്‍ നിന്നു ഭക്ഷിച്ചാല്‍, അവരുടെ ഉചിഷ്ടത്തിന്‍റെ തടവറയിലാവും. അപ്പോള്‍ സംഘടനയുടെ വാക്കായിരിക്കും അവന് , നേതൃത്വത്തിന്‍റെ കല്പനയായിരിക്കും അവന് സ്വീകാര്യം.
നമ്മിലെ സ്വതന്ത്രര്‍, സമുദായത്തിന്‍റെ ജാഗരണം ആഗ്രഹിക്കുന്നുവെങ്കില്‍, നന്മക്കു വേണ്ടിയെന്നു ആണയിട്ടുകൊണ്ടിരിക്കുന്ന, ഈ പാര്ടികളുമായി ബന്ധമില്ലാത്ത ആളുകളെ കണ്ടെത്തേണ്ടതുണ്ട്. എന്നല്ല, ഇത്തരം കക്ഷികളുടെ ബിദഅത്തിനേയും, ഉപദ്രവത്തെയും, അവരുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ജാഗ്രത പുലര്ത്തേണ്ടതുണ്‍ട്. അതില്‍, ഒരിക്കലും മത രാഷ്ട്ര സംഘടനകളുടെ ചിന്തകള്‍ക്കും, പിഴച്ച ആശയങ്ങള്‍ക്കും, ബന്ധിയാവാന്‍ ആഗ്രഹിക്കാത്ത, ജനങ്ങളില്‍ നിന്നും ഒന്നും ആഗ്രഹിക്കാത്ത ശൈഖ് മുഹമ്മദ് ബിന്‍ അല്‍ ജറാഹ് റഹിമഹുല്ലാഹ് നമുക്കു മാതൃകയാണ്. ഈ വഴി, അതായത്, വഴി തെറ്റി ഒഴുകുന്ന സംഘടനകളുടെ ഒഴുക്കിന് അഭിമുഖമായ വഴി, ഒരിക്കലും റോസാപ്പൂക്കള്‍ വിതറിയ പരവതാനിയായിരിക്കില്ല എന്ന് നാം അനിവാര്യമായ് മനസിലാക്കണം. മറിച്ചു അത് ശത്രുത പ്രകടമാക്കുന്നതാണ്. അതിനാല്‍ അവര്‍ അല്ലാഹുവിനെ സുക്ഷിക്കുകയും, ക്ഷമ അവലംബിക്കുകയും ചെയ്യട്ടെ . തീര്‍ച്ചയായും, ഇതു സമുദായ സഹായവും, സത്യമാര്‍ഗത്തെ പുനരുജ്ജീവിപ്പിക്കലുമാണ്. അള്ളാഹു പറഞ്ഞു. " എന്‍റെ കുഞ്ഞു മോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മ കല്പിക്കുകയും തിന്മ വിലക്കുകയും നിനക്കു ബാധിച്ച വിഷമങ്ങളില്‍ ക്ഷമ അവലംബിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് ദൃഡമായ കാര്യങ്ങളില്‍ പെട്ടതത്രെ." സുറത്തു ലുഖ്‌മാന്‍ -17
ശൈഖുല്‍ ഇസ്ലാം ഇമാം അബു ഇസ്മയില്‍ അബ്ദുള്ള അല്‍ ഹറവി പറയുന്നു - അദ്ദേഹം ഹഖിനെ സഹായിക്കുകയും ബിദ'അതിനെയും അതിന്‍റെ ആളുകളെയും എതിര്‍ക്കുകയും ചെയ്യുന്ന ഇമാം ആയിരുന്നു - " ഞാന്‍ അന്ജു തവണ ഘഡ്ഗം കാണിക്കപ്പെട്ടു (വധ ഭീഷണി മുഴക്കിക്കൊണ്ട്) എന്‍റെ ആശയത്തില്‍ നിന്നു പിന്‍മാറണമെന്നല്ല എന്നോട് പറഞ്ഞതു, മറിച്ചു ആശയ വൈരുധ്യങ്ങള്‍ക്ക് നേരെ മിണ്ടിപ്പോകരുതെന്നാണ്. ഞാന്‍ പറഞ്ഞതാകട്ടെ, 'ഞാന്‍ മിണ്ടാതിരിക്കില്ലെന്നും ! "
No comments:
Post a Comment