Sunday, January 18, 2009

ആരും ജയിക്കാത്ത യുദ്ധം !

ആരും ജയിക്കാത്ത യുദ്ധം !
സ്ത്രീകളുടെയും കുട്ടികളുടെയും രക്തം വീണു വിറങ്ങലിച്ച ഗാസ തെരുവുകള്‍. എങ്ങും തളം കെട്ടി നില്ക്കുന്ന ശ്മശാന മൂകത. നാസികളെപ്പോലും നാണിപ്പിക്കുന്ന നരഹത്യ. 21 നാള്‍ കൊണ്ടു 'പരമാവധി' നശിപ്പിച്ചു കയ്യില്‍ കൊടുത്തു. ലോകം, ആധുനിക ലോകം നോക്കി നിന്നു. അറബ് ദേശിയത ഒരിക്കല്‍ കൂടി ചിറകു വിടര്‍ത്തി. സാധാരണ പ്രസ്താവനകളും അപലപനങ്ങളും, ആവര്‍ത്തിച്ചു. ഒന്നിന് പകരം മു‌ന്നും, നാലും, ഉച്ചകോടികള്‍ നടത്തി ചായയും, ഖഹ് വായും കുടിച്ചു പിരിഞ്ഞു.
തട്ടുപൊളിപ്പന്‍ പ്രസ്താവനകള്‍ നടത്തുന്ന ഹസന്‍ നസൃല്ലയെയോ, ഹിസ്ബുല്ലയെയോ ആരും കണ്ടില്ല. അഹ്മദി നജാദും, സിറിയയും എവിടെ? ആര്‍ക്കുമറിയില്ല. !
അവസരം എല്ലാ ഞാന്ഞൂലുകളും പരമാവധി മുതലെടുത്തു. അറബി മുസ്ലിം ഭരണകൂടങ്ങളെയും, അധികാരികളെയും കണക്കിന് 'താങ്ങാന്‍' കിട്ടിയ അവസരം എല്ലാ നവ ഖവാരിജുകളും ഉപയോഗപ്പെടുത്തി. കള്ള് കുടിയന്മാരും കൂട്ടിക്കൊടുപ്പുകാരുമായ് അവരെ 'വാഴ്ത്തി' . അപ്പോഴും നബി സല്ലല്ലഹു അലൈഹി വസല്ലമയുടെ അനുചരന്മാരെ ചീത്ത പറയുന്ന ഇറാനിലെ നെജാദിനെ പുകഴ്ത്താന്‍ മറന്നതുമില്ല.
പതിവു പോലെ ബഹിഷ്കരണത്തിനു ആഹ്വാനം വന്നു.
ജൂദ-അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുക. കോള, പെപ്സി, കേന്ടുകി..തുടങ്ങിയവ. ഭാഗ്യത്തിന് കമ്പ്യൂട്ടര്‍ അതില്‍ ഉള്പെടുതിയില്ല. മരുന്നുകള്‍, കാറുകള്‍, കമ്പ്യൂട്ടര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി ആയുധങ്ങള്‍ വരെ അതിലുല്പെടുത്തണം. !
എന്നാല്‍ അതോടെ ബഹിഷ്കരണത്തിന്‍റെ 'പൂതി' തീരും. !

പ്രകടനങ്ങളും, പ്രധിശേധങ്ങളും ലോകത്ത് എല്ലായിടത്തും നടന്നു. പല കൊടികളും, നിറങ്ങളും ജനങ്ങള്‍ കണ്ടു. ചില പുതിയ കൊടികള്‍ തങ്ങളുടെ അസ്തിത്വം സ്ഥാപിക്കാന്‍ വെമ്പി. എങ്കിലും നരമേധത്തിനു കുറവൊന്നും കണ്ടില്ല. !

ഇസ്മായില്‍ഹനിയ - പുറത്താക്കപ്പെട്ട ഹമാസ് നേതാവ്- 'ഞങ്ങള്‍ വിജയിച്ചു' എന്ന് പ്രസ്താവിച്ചു. ദിവസങ്ങള്‍ക്കു മുമ്പു, ദമാസ്കസില്‍ വെച്ചു ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് 'ഞങ്ങള്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല' എന്ന് പ്രസ്താവിച്ചിരുന്നു.
ശരിയാണ്. നിങ്ങള്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടാന്‍ നിങ്ങള്ക്ക് 'ഒന്നുമില്ലല്ലോ'. ജൂദപ്പരിഷകള് അടിച്ച് തകര്‍ത്തത്‌, എല്ലാ ആക്ഷേപങ്ങളുമേറ്റ അറബികള്‍ തന്നെ പുനര്‍നിര്‍മിച്ചു നല്കും. ഒരു ജൂദനു 100 എന്ന അനുപാതത്തില്‍ ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടും ഹമാസ് പറയുന്നു ' ഞങ്ങള്‍ വിജയിച്ചു' !! എന്ന് !!!!!!!!!!! ഈ 'രസ'തന്ത്രമാണ് എന്നെപ്പോലെയുള്ള സാധുക്കള്‍ക്ക് മനസിലാവാത്തത് !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.