Saturday, January 10, 2009

സലഫിയ്യ- മന്‍ഹജ്

സുഹൃത്തുക്കളെ, നാം ആരാണ്?
നാം എല്ലാവരും മുസ്ലിംകള്‍ ആണല്ലോ, ഇതില്‍ ആര്‍കും തര്കമില്ല. നമ്മള്‍ ഖുര്‍ആന്‍ അമ്ഗീങരിക്കുന്നു. നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമയെ അന്കീകരിക്കുന്നു. ഈ രണ്ടിലും ആര്‍കും തര്‍ക്കമില്ല. പിന്നെ എങ്ങിനെ അഭിപ്രായ വിത്യാസങ്ങള്‍ കടന്നു കൂടി? എങ്ങിനെ ഇത്രയും സംഘടനകളും ഗ്രൂപ്പുകളും ഉണ്ടായി? ഇവിടെയാണ് നമ്മുക്ക് ചരിത്രത്തിലേക്ക് തിരിച്ചു നടക്കേണ്ടി വരുന്നതു. ഖുറാനും സുന്നത്തും അന്കീകരിക്കുന്നവര്‍ക്കിടയില്‍ എങ്ങിനെ ഇത്രയും വലിയ വൈരുധ്യങ്ങള്‍ കടന്നു വന്നു ? പകപ്പിഴവുകള്‍ സംഭവിച്ചത് എവിടെയാണ്?
നബി തിരുമേനിയുടെ സഹചാരികളായ സഹാബക്കളില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ വിശ്വസിച്ച ദീന്‍ തന്നെയല്ലേ നാമും വിശ്വസിച്ചത്?
അവര്‍ മനസിലാക്കിയത് പോലെയല്ലേ നാമും മനസിലാക്കിയത്?
ആരാണ് സഹാബത് ?

1 comment:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.