ഇമാം ആജുർരീ رحمه الله പറഞ്ഞു :
നിങ്ങൾ കാണുന്നില്ലേ , അല്ലാഹു നിങ്ങൾക്ക് റഹ്'മത്ത് ചെയ്യട്ടെ, ഔദാര്യവാനായ നിങ്ങളുടെ രക്ഷിതാവ് അവന്റെ കലാം ( വചനം ) ആലോചിച്ച് പഠിക്കുന്നതിന് തന്റെ സൃഷ്ടികളെ പ്രേരിപ്പിക്കുന്നത് എങ്ങിനെയാണെന്ന് ?!
ആരാണോ അവന്റെ കലാം ആലോചിച്ചു പഠിക്കുന്നത്, ഏറ്റവും പ്രതാപിയും മഹോന്നതനുമായ റബ്ബിനെ അവൻ അറിയും.
തന്റെമേൽ നിർബന്ധമായിട്ടുള്ളത് അവനുമാത്രം ആരാധന അർപ്പിക്കലാണെന്ന് അറിയും. അപ്പോൾ അവൻ തന്റെമേലുള്ള കടമ നിറവേറ്റാൻ നഫ്'സിനെ നിർബന്ധം ചെലുത്തും. ഔദാര്യവാനായ അവന്റെ രക്ഷിതാവ് താക്കീതു ചെയ്തതിനെ തൊട്ടെല്ലാം അവൻ നഫ്'സിനെ താക്കീതു ചെയ്യും. ഏതെല്ലാം കാര്യങ്ങൾക്ക് അവൻ പ്രേരണനൽകിയോ അവയിലേക്ക് അതിനെ പ്രേരിപ്പിക്കും.
ഖുർആൻ പാരായണം ചെയ്യുമ്പോളും മറ്റൊരാളിൽ നിന്ന് ശ്രദ്ധയോടെ കേൾക്കുമ്പോളും ഏതൊരുത്തന്റെ വിശേഷണം ഇതാണോ അവന് ഖുർആൻ ശിഫാ ആയിരിക്കും. സമ്പത്തില്ലാതെ തന്നെ അവൻ ധന്യനാകും.
ആൾബലമില്ലാതെ തന്നെ അവൻ പ്രതാപിയാകും. മറ്റുള്ളവർ വന്യമായി കാണുന്നവയോടുപോലും അവന് ഇണക്കമുണ്ടാകും.
ഒരു സൂറത്ത് പാരായണം ചെയ്യാൻ തുടങ്ങുമ്പോൾ അവനെ അസ്വസ്ഥമാക്കുന്ന കാര്യം ; എപ്പോഴാണ് ഞാൻ പാരായണം ചെയ്യുന്നതിൽ നിന്നുള്ള ഉപദേശം ഉൾക്കൊള്ളുക എന്നതായിരിക്കും. എപ്പോഴാണ് ഞാൻ ഈ സൂറത്ത് തീർക്കുക എന്നതല്ല അവന്റെ ലക്ഷ്യം. അല്ലാഹുവിൽ നിന്നുള്ള അഭിസംബോധന എപ്പോഴാണ് തനിക്ക് ഗ്രഹിക്കാനാവുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം.
എപ്പോഴാണ് അവന്റെ വിലക്കുകളിൽ നിന്ന് വിട്ടുമാറുക?
എപ്പോഴാണ് ഗുണപാഠമുൾക്കൊള്ളുക ?
കാരണം അവന്റെ ഖുർആൻ പാരായണം ഇബാദത്ത് എന്ന നിലയിലാണ്.
ഇബാദത്താകട്ടെ അശ്രദ്ധയിൽ ഉണ്ടാകുന്ന ഒന്നല്ല.
അല്ലാഹുവാണ് തൌഫീഖ് നൽകുന്നവൻ.
(അഖ്'ലാകു അഹ്'ലിൽ ഖുർആൻ)
അബൂ തൈമിയ്യ ഹനീഫ് حفظه الله

No comments:
Post a Comment