കാഴ്ച പരിശേധിച്ച് സ്ഥിരീകരിക്കേണ്ടത് ഒരു മുസ് ലിം ഭരണാധികാരി
ഒരു മുസ് ലിം ഭരണാധികാരി മാസപ്പിറിവിയുടെ കാഴ്ച സ്ഥിരീകരിച്ചാല്‍ ആ വിവരം കിട്ടുന്ന ഏവരും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥര്
സംഘടനാ നേതാക്കള്‍ക്കോ ഗ്രൂപ്പുതലവന്മാര്‍ക്കോ മാസപ്പിറവി പ്രഖ്യാപിക്കാനവകാശമില്ല
നോമ്പും പെരുന്നാളും വ്യക്തിഗതമായി തീരുമാനമെടുക്കാവുന്ന വിഷയമല്ല
അവക്ക് സാമൂഹ്യമായ ഒരു മാനമുണ്ട്, അഥവാ ഒരു ഭരണാധികാരി തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്.
കാരണം, മുഴുജനങ്ങളും സത്യത്തില്‍ ഏകോപിക്കുക എന്നത് ഇസ് ലാമിന്‍റെ മൌലിക താല്‍പര്യങ്ങളില്‍പെട്ടതാണ്.
നാളെ നാം നോമ്പു തുടങ്ങുന്നത്:
1) കാഴ്ചയുടെ അടിസ്ഥാനത്തില്
2) ഒരു മുസ് ലിം ഭരണാധികാരി പരിശോധിച്ച് സ്ഥിരീകരിച്ച് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്
3) ആഗോള മുസ് ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട്
4) ഗോളശാസ്ത്ര കണക്കിനെ അടിസ്ഥാനപ്പെടുത്തിയല്ല
5) സംഘടനാ നേതാക്കളുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലല്ല
6) വ്യക്തിഗതമായ അഭീഷ്ടമനുസരിച്ചല്ല
7) അല്ലാഹുവിനു വഴിപ്പെടാന്‍, അവന്‍ കല്പിച്ച വിധേന പ്രവര്‍ത്തിച്ചുകൊണ്ട്
ഇതൊരു ചെക് ലിസ്റ്റാണ്, നിങ്ങളുടെ നോമ്പ് ഇങ്ങനെയാണോ എന്നു ആത്മപരിശോധന നടത്തുക.
والله الموفق والهادي إلى سبيل الرشاد
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
No comments:
Post a Comment