അസ്മാഉ റദിയളളാഹു അൻഹയിൽ നിന്ന് അവർ പറഞ്ഞു " സുബൈർ എന്നെ വിവാഹം കഴിച്ചു. ഒരു ഒട്ടകവും ഒരു കുതിരയുമല്ലാതെ അദ്ദേഹത്തിന് മറ്റു സ്വത്തോ സമ്പത്തോ ഉണ്ടായിരുന്നില്ല. ഞാൻ അദ്ധേഹത്തിന്റെ കുതിരക്കു തീറ്റ കൊടുക്കുകയും വെള്ളം കൊടുക്കുകയും തോൽപാത്രം തുന്നുകയും റൊട്ടി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എനിക്ക് റൊട്ടി ഉണ്ടാക്കാൻ നല്ല വശമില്ല. എന്റെ അയൽവാസികളായ, സത്യസന്ധരായ ചില അൻസ്വാരീ സ്ത്രീകൾ എന്നെ അതിൽ സഹായിക്കാറുണ്ട്. ഏതാനും മയിലുകൾ ദൂരെയായി നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സുബൈറിന് പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് ഞാൻ തലച്ചുമടായി ധാന്യങ്ങൾ കൊണ്ട് വരാറുണ്ട്.
ഒരു ദിവസം ഞാൻ ധാന്യങ്ങളുമായി വരുന്ന വഴിയെ കുറച്ചു അൻസ്വാരികളുടെ കൂടെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ കണ്ടു. അപ്പോൾ അദ്ദേഹം എന്നെ ഒട്ടകപ്പുറത്ത് കയറാൻ ക്ഷണിക്കുകയും ഒട്ടകത്തിനോട് മുട്ടു കുത്താൻ കൽപിക്കുകയും ചെയ്തു. പക്ഷെ, പുരുഷന്മാരുടെ കൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് ലജ്ജ തോന്നി. മാത്രമല്ല, ഞാൻ സുബൈറിന്റെ വെറുപ്പ് ഓർക്കുകയും ചെയ്തു. അദ്ദേഹം വളരെ ഗീറത്തു ഉള്ള ആളാണ്. എനിക്ക് ലജ്ജയുണ്ടെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പോയി.
ഞാൻ തലയിൽ ധാന്യവുമായി വരുന്ന വഴിയെ നബിയെയും സ്വഹാബികളെയും കണ്ട കാര്യവും ഒട്ടകത്തെ മുട്ടു കുത്തിച്ചതും, എനിക്ക് ലജ്ജ തോന്നിയതും, താങ്കളുടെ ഗീറത്തു ഞാൻ ഓർത്തതും എല്ലാം സുബൈറിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു " നീ അദ്ധേഹത്തിന്റെ കൂടെ ഒട്ടകപ്പുറത്ത് കയറുന്നതിനേക്കാൾ എനിക്ക് പ്രയാസമായി തോന്നിയത്, നീ തലച്ചുമടായി ധാന്യം കൊണ്ടുവന്നതാണ്. "
അവർ പറഞ്ഞു ": അദ്ദേഹം ( അബൂബക്കർ റദിയള്ളാഹു അൻഹു) എനിക്ക് ഒട്ടകത്തെ പരിപാലിക്കാൻ മതിയായ രൂപത്തിൽ ഒരു സേവകനെ അയച്ചു തന്നു. അതെനിക്കൊരു മോചനം ആയിരുന്നു. " ബുഖാരി-മുസ്‌ലിം
- ഈ സംഭവത്തിൽ പ്രയാസമാനുഭാവിക്കുന്നവരോടുള്ള നബിയുടെ അനുകമ്പ പ്രകടമാണ്.
- അസ്മാഉ റദിയള്ളാഹു അൻഹാ, ആയിഷ റദിയള്ളാഹു അൻഹായുടെ സഹോദരി ആണ്.
- നബി, അവരെ ഒട്ടകപ്പുറത്ത് കയറ്റുകയും അദ്ദേഹം നടക്കുകയും ചെയ്യാനാണ് ഉദ്ദേശിച്ചതു എന്ന് അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്.
- ഇമാം ഹാഫിദ് ഇബ്ൻ ഹജർ പറഞ്ഞത് നബി മറ്റൊരു ഒട്ടകപ്പുറത്ത് കയറാൻ ഉദ്ദേശിച്ചു എന്നാണു.
- ഇമാം ഫുദൈൽ ഇബ്ൻ ഇയാദ് പറഞ്ഞത് ഇത് നബിക്ക് ഖാസ്വ് ആണ് എന്നാണു.
- ക്ഷണിച്ചത് നബിയായിട്ടു പോലും, ഭർത്താവിന്റെ അനിഷ്ടം ഉണ്ടാകുമോ എന്ന് സംശയിച്ചതിനാൽ അസ്മാഉ റദിയള്ളാഹു അൻഹാ അതിൽ നിന്ന് പിന്മാറി.

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، رَضِيَ اللهُ عَنْهُمَا، قَالَتْ:
(تَزَوَّجَنِي الزُّبَيْرُ، وَمَا لَهُ فِي الأَرْضِ مِنْ (مَالٍ وَلاَ مَمْلُوكٍ)! وَلاَ شَيْءٍ غَيْرَ نَاضِحٍ وَغَيْرَ فَرَسِهِ!
فَكُنْتُ أَعْلِفُ فَرَسَهُ وَأَسْتَقِي المَاءَ، وَأَخْرِزُ غَرْبَهُ، وَأَعْجِنُ!
وَلَمْ أَكُنْ أُحْسِنُ أَخْبِزُ، وَكَانَ يَخْبِزُ جَارَاتٌ لِي مِنَ الأَنْصَارِ، وَكُنَّ نِسْوَةَ صِدْقٍ!
وَكُنْتُ أَنْقُلُ النَّوَى مِنْ أَرْضِ الزُّبَيْرِ -الَّتِي أَقْطَعَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ- عَلَى رَأْسِي! وَهِيَ مِنِّي عَلَى ثُلُثَيْ فَرْسَخٍ!
فَجِئْتُ يَوْمًا وَالنَّوَى عَلَى رَأْسِي، فَلَقِيتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعَهُ نَفَرٌ مِنَ الأَنْصَارِ، فَدَعَانِي ثُمَّ قَالَ: ((إِخْ إِخْ)) (1) لِيَحْمِلَنِي خَلْفَهُ، فَاسْتَحْيَيْتُ أَنْ أَسِيرَ مَعَ الرِّجَالِ! وَذَكَرْتُ (الزُّبَيْرَ وَغَيْرَتَهُ) وَكَانَ أَغْيَرَ النَّاسِ!
فَعَرَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنِّي قَدِ اسْتَحْيَيْتُ، فَمَضَى!
فَجِئْتُ (الزُّبَيْرَ) فَقُلْتُ: لَقِيَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَعَلَى رَأْسِي النَّوَى، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، فَأَنَاخَ لِأَرْكَبَ، فَاسْتَحْيَيْتُ مِنْهُ، وَعَرَفْتُ غَيْرَتَكَ!
فَقَالَ: وَاللهِ لَحَمْلُكِ النَّوَى كَانَ أَشَدَّ عَلَيَّ مِنْ رُكُوبِكِ مَعَهُ!
قَالَتْ: حَتَّى أَرْسَلَ إِلَيَّ (أَبُو بَكْرٍ) بَعْدَ ذَلِكَ بِخَادِمٍ تَكْفِينِي سِيَاسَةَ الفَرَسِ، فَكَأَنَّمَا أَعْتَقَنِي!). - البخاري ومسلم
No comments:
Post a Comment