എക്കാലത്തും ജനങ്ങളുടെ മൃദുല വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കൊണ്ട് കച്ചവടം നടത്തുകയും ചെയ്യുന്നവരിൽ സമർത്ഥരാണ് ബിദ്അത്തിന്റെ ആളുകൾ.
ഖവാരിജുകൾ അള്ളാഹുവിനു വേണ്ടി കോപിക്കുകയും മതപരമായ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് അള്ളാഹുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ കച്ചവടം നടത്തിക്കൊണ്ടാണെങ്കിൽ, സൂഫികൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പരിധി വിട്ടു മഹത്വവൽക്കരിക്കുന്നതിലാണ് എന്ന വിത്യാസം മാത്രമേയുള്ളൂ.
പിന്നീട് സംഘടനകൾ കടന്നു വരികയും സലഫുകൾ അവഗണിച്ച ഈ അനന്തര സ്വത്തു ഏറ്റെടുത്തു സുന്നത്തിന്റെ വാഹകരോട് അവർ ഏറ്റുമുട്ടാൻ തുടങ്ങിയെന്നതാണ് വാസ്തവം.
" സത്യവിശ്വാസികളെ, നിങ്ങൾ അള്ളാഹുവിനെ അനുസരിക്കുക, റസൂലിനേയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളേയും അനുസരിക്കുക. വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ അഭിപ്രായ വിത്യാസം ഉടലെടുത്താൽ നിങ്ങൾ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ,നിങ്ങളത് അള്ളാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ് ഉത്തമവും കൂടുതൽ നല്ലതുമായ പര്യവസാനം" നിസാഉ -5
" നിങ്ങൾ എന്റെയും സച്ചരിതരായ ഖുലഫാഉറാഷിദയുടേയും ചര്യ മുറുകെപ്പിടിക്കുക. അതിന്മേൽ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക."
തുടങ്ങിയ സുവ്യക്തമായ കൽപനകൾ കൊണ്ട് അമൽ ചെയ്യുന്നതിന് പകരം, ഹവ പിൻപറ്റുന്നതിൽ നിരതനാവുകയും അനിവാര്യമായ പശ്ചാത്താപം ഉപേക്ഷിക്കുകയും, അഹ് ലുസ്സുന്നയോടു ശത്രുത വെച്ചു പുലർത്തുകയും ഈമാനും യഖീനും ബസ്വീറത്തും ദുർബലമായ ആളുകളെ വഞ്ചിതരാക്കുന്ന വിധത്തിൽ കുതന്ത്രങ്ങളുപയോഗിച്ചു കൊണ്ട് അവരെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇതാണ് മാനവികത കൊണ്ടുള്ള കച്ചവടം, ഐക്യത്തിന്റെ പേരു പറഞ്ഞുള്ള കണ്ണുനീർ! മുസ്ലിംകളുടെ പൊതുപ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ വേദനകൾ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന തോന്നൽ സൃഷ്ടിക്കലും.-ഉദ്ദേശം ശെരിയല്ലാത്ത, ഇൽമും ഈമാനും കുറഞ്ഞ ആളുകൾ മാത്രമേ ഇത്തരം കാര്യങ്ങളിൽ വഞ്ചിതരാവുകയുള്ളൂ.
നമുക്ക് നമ്മുടെ മുസ്‌ലിം സഹോദരന്മാരോട് പറയാനുള്ളത്, അഭിപ്രായവിത്യാസങ്ങളിൽ നിങ്ങൾ മനോദാർഡ്യം കാണിക്കണമെന്നതാണ്. ദീനു കൊണ്ടും മൂല്യങ്ങൾ കൊണ്ടുമുള്ള നീചമായ ഇത്തരം കച്ചവടങ്ങൾക്ക് മുമ്പിൽ നിങ്ങളുടെ ശക്തി ചോർന്നു പോവരുത്.
സുന്നത്ത് പിൻപറ്റുന്നതിനു ഊർജം അനിവാര്യമാണ്. അള്ളാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് മുൻഗണന വേണം. നമുക്കും ജനങ്ങൾക്കുമിടയിൽ വേർതിരിക്കുന്ന വഴി സുന്നത്തിന്റെതായിരിക്കണം.
എന്നാൽ, മുസ്‌ലിം പൊതു പ്രശ്നങ്ങൾ എടുത്തിട്ട് മുതലക്കണ്ണീരൊഴുക്കുകയും അത് വെച്ച് കച്ചവടം കൊഴുപ്പിക്കുകയും, ബിദ്അത്തിൽ നിന്നും വീഴ്ചകളിൽ നിന്നും പശ്ചാത്തപിക്കാതെ, ഐക്യത്തിന് ചുക്കാൻ പിടിക്കുന്നവരെന്നു അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് ചെവികൊടുത്താൽ, നീ അറിഞ്ഞിരിക്കണം, സലഫുകൾ പറയാറുണ്ടായിരുന്നു " ബിദ്അത്തുകാരൻ, ന്യായീകരണത്തിന് പരിശീലനം ലഭിച്ചവനാണ്" എന്ന്
അപ്പോൾ പിന്നെ എങ്ങിനെയാണ് (പിടിച്ചു നിൽക്കാൻ കഴിയുക) നിന്റെ നിഷ്കളങ്കത ചൂഷണം ചെയ്യാനുള്ള അത്യാഗ്രഹത്തോട് കൂടിയുള്ള അവന്റെ കണ്ണീർ പൊഴിച്ചും താഴ്മ നടിച്ചും കൊണ്ടുള്ള പൊതു പ്രശ്നങ്ങളുടെ അവതരണത്തിനു മുമ്പിൽ?
അപ്പോൾ ഫിത് നയിൽ അകപ്പെടാൻ നീ തന്നെയായിരിക്കും കാരണക്കാരൻ. തിന്മയുടെ കവാടം തുറന്നു കൊടുത്തത് നീ തന്നെയാണ്. സുന്നത്തിനെ സഹായിക്കുന്നതിലുള്ള നിന്റെ അവധാനതയും കാര്യങ്ങളെ തിരിച്ചറിയുന്നതിലുള്ള അപാകതയും സംഘടനകളോട് വെറുപ്പ് തീർന്നു സന്ധിയാകാനുള്ള സന്നദ്ധതയും നിനക്ക് അനുഭവപ്പെടുന്നുവെങ്കിൽ, നീ നിന്നെത്തന്നെ ആക്ഷേപിച്ചു കൊള്ളുക.
സലഫുകളുടെ മാർഗവും സുന്നത്തിന്റെ പ്രയാണവും നന്മയിലേക്ക് വഴികാട്ടുന്നതിലും തിന്മയെക്കുറിച്ചു താക്കീത് നൽകുന്നതിലും സൂര്യനെപ്പോലെ തിളക്കമാർന്നതാണ്. ആ നന്മയിൽ പെട്ടതാണ്, വഹ് യിന്റെ താൽപര്യം മുൻനിർത്തി വിധി നടപ്പാക്കലും വ്യക്തമായ സുന്നത്തിന്റെ വിശ്വസ്തരും യോഗ്യരുമായ ആളുകളിൽ നിന്ന് ദീൻ സ്വീകരിക്കലും അനാവശ്യമായ കാര്യങ്ങളിൽ തലയിടാതിരിക്കലും.
ആ തിന്മയിൽ നിന്ന് താക്കീത് നൽകുന്നതിന്റെ ഭാഗമാണ്, ബിദ്അത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്ന് നീ ബധിരനാവുകയെന്നത്.
ബിദ്അത്തിന്റെയും ഹവയുടേയും ആളുകളിൽ നിന്ന് വിട്ടൊഴിവാകുന്നതിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്യുക. അതിൽപെട്ടതാണ്, സംഘടനയേയും അതിന്റെ പിണിയാളുകളെയും തന്റെ ശരീരം കൊണ്ടും കേൾവി കൊണ്ടും അറിവ് കൊണ്ടും (വെടിയുകയെന്നത്).
സംഘടനക്കാരുമായി, പൂർണമായ വ്യതിരിക്തത ആഗ്രഹിക്കാത്ത അവരുടെ പ്രത്യക്ഷമായ സഹയാത്രികരെക്കണ്ട് നീ വഞ്ചിതനാകേണ്ട. അവരോടുള്ള നിന്റെ മിത നിലപാട് നിന്നെ, നീ തന്നെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സംഘടനക്കാരുടെ ബിദ്അത്തുകളിലും ഹവകളിലും കൊണ്ട് ചെന്നെത്തിക്കാം.
http://ar.alnahj.net/article/24
ശൈഖ് അഹ് മദ് അൽ സുബൈഇ ഹഫിദഹുള്ളാ
( ആശയ വിവർത്തനം - ബശീർ പുത്തൂർ)

No comments:
Post a Comment