Tuesday, February 23, 2016

ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്



• - ﻗَـﺎﻝَ ﺍلعَلّامَة ﺍﺑﻦُ عُثَيْمِين ﺭَﺣِﻤَﻪُ ﺍﻟﻠﻪ تبارك وتعالى - :

• - « يجب ﻋﻠﻰ ﺍﻹﻧﺴﺎﻥ ﺃﻥ ﻳﻨﻈﺮَ ﻓﻲ ﻧﻔﺴﻪ ، ﻫﻞ ﻫﻮ ﻧﺎﺻﺮ ﻷﺧﻴﻪ ﻏﻴﺒﺎً ﻭﻣﺸﻬﺪﺍً ؟!

• - ﺃﻭ ﻻ ﻳﻨﺼﺮﻩ ﺇﻻ ﻓﻲ ﻣﺸﻬﺪﻩ ﺛﻢ ﻳﺄﻛُﻞُ ﻟﺤﻤﻪ ﻓﻲ ﻏﻴﺒﺘﻪ !

• - ﺇﻥ ﻛﺎﻥ ﻛﺬﻟﻚ ﻓﻬﻮ ﻣُﺸْﺒِﻪ ﻟﻠﻤﻨﺎﻓﻘﻴﻦ ﻭﺑﻌﻴﺪٌ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ؛ ﻷﻥ ﺍﻟﻤﺆﻣﻨﻴﻦ ﺑﻌﻀﻬﻢ ﺃﻭﻟﻴﺎﺀ ﺑﻌﺾ ﻳﺪﺍﻓﻊ ﺑﻌﻀﻬﻢ ﻋﻦ ﺑﻌﺾ ﻭﻳﻌﺬﺭ ﺑﻌﻀﻬﻢ ﺑﻌﻀﺎ ًﻭﻳﻠﺘﻤﺲ ﻟﻪ ﺍﻟﻌﺬﺭ ﻭﻻ ﻳُﺤﺐّ ﺃﻥ ﻳﻨﺎﻟﻪ ﺷﻲﺀ » .

التعليق على اقتضاء الصراط (٣٨/١)

അല്ലാമ മുഹമ്മദ് ബിനു സ്വാലിഹ് അൽ ഉഥൈമീൻ ﺭَﺣِﻤَﻪُ ﺍﻟﻠﻪ പറഞ്ഞു :
ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട് ;
തന്റെ സഹോദരന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും അവനെ സഹായിക്കുന്നവനാണോ അവൻ ?!
അല്ലങ്കിൽ സാന്നിദ്ധ്യത്തിലല്ലാതെ സഹായിക്കില്ല;
അസാന്നിദ്ധ്യത്തിലാകട്ടെ അവന്റെ ഇറച്ചി തിന്നുകയും ചെയ്യുന്നവനാണോ !

അങ്ങനെയാണെങ്കിൽ അവൻ മുനാഫിഖുകളെ പോലെയാണ്,
സത്യ വിശ്വാസികളിൽ നിന്ന് ദൂരെയുമാണ് ;
കാരണം സത്യ വിശ്വാസികൾ പരസ്പരം സഹായിക്കുന്ന മിത്രങ്ങളാണ്,
പരസ്പരം പ്രതിരോധിക്കുന്നവർ,
പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവർ,
ഒഴിവുകഴിവു കണ്ടെത്തുന്നവർ,
തന്റെ സഹോദരന് ഒരു ഉപദ്രവം ബാധിക്കുന്നത് ഇഷ്ടപ്പെടാത്തവരാണവർ.

അബു തൈമിയ്യ ഹനീഫ് حفظه الله
www.ilmusSalaf.com

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.