Saturday, February 20, 2016

സത്യം പറയാതിരിക്കുന്നതിലെ അപകടം

🌿التحذير من ترك كلمة الحق🌿

قال ﷺ (لا يَمنَعَنَّ رَجُلاً هَيبَةُ النَّاسِ أن يقول بحقٍّ إذا عَلِمَهُ [أو شَهِدَهُ أو سمِعَهُ]).

🔹قال محدث العصر الإمام الألباني -رحمه الله-:

"وفي الحديث: النهي المؤكد عن كتمان الحق خوفاً من الناس، أو طمعاً في المعاش، فكل من كتمه مخافة إيذائهم إياه بنوع من أنواع الإيذاء؛ كالضرب والشتم وقطع الرزق، أو مخافة عدم احترامهم إياه، ونحو ذلك؛ فهو داخل في النهي و مخالف للنبي ﷺ ، وإذا كان هذا حال من يكتم الحق و هو يعلمه؛ فكيف يكون حال من لا يكتفى بذلك، بل يشهد بالباطل على المسلمين الأبرياء، ويتهمهم في دينهم و عقيدتهم؛ مسايرة منه للرعاع، أو مخافة أن يتهموه هو أيضاً بالباطل إذا لم يسايرهم على ضلالهم واتهامهم؟!  فاللهم ثبتنا على الحق، وإذا أردت بعبادك فتنة؛ فاقبضنا إليك غير مفتونين" ا.هــ

📘السلسلة الصحيحة - حديث (168)

സത്യം പറയാതിരിക്കുന്നതിലെ അപകടം
🔸🔸🔹🔹🔹🔸🔸🔸🔹🔹
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങളോടുള്ള ആദരവു കാരണം, അറിഞ്ഞ ഒരു സത്യം( കേൾക്കുകയോ, സാക്ഷ്യം വഹിക്കുകയോ ചെയ്ത) പറയുന്നതിൽ നിന്ന് ഒരാളെ തടയാതിരിക്കട്ടെ "
ആനുകാലിക മുഹദ്ദിസ് ആയ ഷെയ്ഖ്‌ നാസിറുധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു :-
ഈ ഹദീസിൽ, ജനങ്ങളെയോ ജീവിത വിഭവമോ ഭയപ്പെട്ടു കൊണ്ട് സത്യം മറച്ചു വെക്കുന്നതിനു ശക്തമായ വിലക്കുണ്ട്. പ്രഹരം, ആക്ഷേപം, അന്നം മുടക്കൽ, അനാദരവ് തുടങ്ങിയ ഏതെങ്കിലും രൂപത്തിലുള്ള ഉപദ്രവം ഭയപ്പെട്ടു കൊണ്ട് സത്യം മറച്ചു വെക്കുന്നവരെല്ലാം പ്രസ്തുത വിലക്കിന്റെ പരിധിയിൽ വരുന്നതും നബി സ്വല്ലള്ളാഹു അലൈഹി വാ സല്ലമയോട് വൈരുധ്യം പുലർത്തുന്നവരുമാണ്. സത്യം അറിഞ്ഞിട്ടും അത് മൂടി വെക്കുന്നവന്റെ അവസ്ഥ ഇതാണെങ്കിൽ, അത് കൊണ്ട് മതിയാക്കാതെ നിരപരാധികളായ മുസ്ലിംകൾക്കെതിരിൽ ബാത്വിലായ കാര്യത്തിനു സാക്ഷ്യം നിൽക്കുകയും അവരുടെ വഴികേടിൽ സഹകരിച്ചില്ലെങ്കിൽ ബാത്വിലിന്റെ ആൾക്കാരായി അവരും വിശേഷിപ്പിക്കപ്പെടുമോ എന്ന ഭയം കാരണവും ജനങ്ങളോട് താദാത്മ്യം പുലർത്തികൊണ്ടും അവരുടെ ദീനിലും അഖീദയിലും ആരോപണമുന്നയിക്കുകയും ചെയ്യുന്നവന്റെ അവസ്ഥയെന്താണ്?  അള്ളാഹുവെ നീ ഞങ്ങളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തെണമേ.  നിന്റെ   അടിമകൾക്ക് നീ വല്ല ഫിത്‌ നയും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, ഫിത്‌ നയിൽ അകപ്പെടുത്താതെ നീ ഞങ്ങളെ പിടികൂടണേ"
(സിൽസിലതുസ്വഹീഹ - 168)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.