Friday, February 26, 2016

"ഒരു കാര്യം, അത് പറഞ്ഞ ആളിലേക്ക് ചേർത്ത് പറയുകയെന്നത്‌, ഇൽമിന്റെ ബർകത്തിൽ പെട്ടതാണ് "

"ഒരു കാര്യം, അത് പറഞ്ഞ ആളിലേക്ക് ചേർത്ത് പറയുകയെന്നത്‌, ഇൽമിന്റെ ബർകത്തിൽ പെട്ടതാണ് "

من بركة العلم أن تضيف الشيء إلى قائله

" جامع بيان العلم " لابن عبد البر ( 2 / 89 ) و " بستان العارفين " للنووي ( 28 ) ،

പണ്ഡിതന്മാരുടെ കിത്താബുകളും ലേഖനങ്ങളും ഉദ്ധരിക്കുകയും അവരുടെ വാക്കുകൾ കൊടുക്കുകയും ചെയ്യുന്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണിത്.


قلت [القائل هو السيوطي]: ولهذا لا تراني أذكر في شيء من تصانيفي حرفًا إلا مَعْزُوًّا إلى قائله من العلماء، مبيِّنًا كتابه 
الذي ذكر فيه. 

ഇമാം സുയൂത്വി റഹിമഹുള്ള പറയുന്നു : അതിനാൽ തന്നെ എന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഒരു അക്ഷരം (മറ്റുള്ളവരിൽ നിന്ന്) എടുത്തിട്ടുണ്ടെങ്കിൽ, അത് എവിടെ നിന്നാണ് ഞാൻ എടുത്തത്‌ എന്ന് ഉലമാക്കളുടെയും കിതാബുകളുടെയും പേരുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്"
പക്ഷെ, പലരും ഇന്ന് പലരുടെയും സൃഷ്ടികൾ ചോരണം നടത്തുകയും, കർത്താവിന്റെയും, ഗ്രന്ഥത്തിന്റെയും പേര് മറച്ചു വെക്കുകയും സ്വന്തം സൃഷ്ടിയാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു കൊണ്ട് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ അവരുടെ പേരിൽ തന്നെ നിർദാക്ഷിണ്യം പ്രചരിപ്പിക്കുന്നു. വാസ്തവത്തിൽ ഇത് വൈജ്ഞാനിക സത്യസന്ധതക്കു നിരക്കാത്തതാണെന്ന് മാത്രമല്ല, ഇൽമിന്റെ ബർകതു നഷ്ട്ടപ്പെടാൻ കാരണമാവുകയും ചെയ്യും.

ബശീർ- പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.