" ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്." - (ഇന്ത്യൻ ജമാഅത്തെ 27 വർഷം)
സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട് :
1- മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്?
2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ?
3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്?
4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ് കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ?

ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ.
No comments:
Post a Comment