സംബതിനോടും പദവികളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തി
قال رسول الله صلى الله عليه وسلم : " ما ذئبان جائعان أرسلا في غنم ؛ بأفسد لها من حرص المرء - على المال والشرف - لدينه "
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു
രണ്ടു വിശന്നു വലഞ്ഞ ചെന്നായകള്‍ ഒരാട്ടിന്‍ പറ്റത്തിലേക്ക് എത്തിയാല്‍ എങ്ങിനെ നശിപ്പിക്കപ്പെടുമോ അത് പോലെയാണ് സംബതിനോടും പദവികളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തി അവന്‍റെ ദീനിനെതന്നെ നശിപ്പിച്ചു കളയുന്നത്. (ആശയം)
എന്താണ് നവോദ്ധാനം ?
വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.
No comments:
Post a Comment