Tuesday, September 8, 2015

പ്രകടന പരത - സലഫുകളുടെ നിലപാട്



أَبُو بَكْرٍ الشَّيْبَانِيُّ قَالَ: سَمِعْتُ سُفْيَانَ بْنَ عُيَيْنَةَ يَقُولُ: قَالَ لِي بِشْرُ بْنُ مَنْصُورٍ: «أَقِلَّ مِنْ مَعْرِفَةِ النَّاسِ؛ فَإِنَّهُ أَقَلُّ لِفَضِيحَتِكَ فِي الْقِيَامَةِ»

(1/65)كتاب التواضع الخمول

അബൂബക്കർ ബിൻ ശൈബാനി പറഞ്ഞു " സുഫ് യാൻ ബിൻ ഉയൈയ്ന പറയുന്നത് ഞാൻ കേട്ടു " ബിശ്ർ ബിൻ മൻസ്വൂർ എന്നോട് പറഞ്ഞു " ജനങ്ങളിൽ അറിയപ്പെടുന്നത് നീ കുറക്കണം, കാരണം അത് അന്ത്യനാളിൽ നീ വഷളാകുന്നതിൽ നിന്ന് കുറക്കും " ഇബ്നു അബീദ്ദുൻയ -

كَتَبَ أَبَانُ بْنُ عُثْمَانَ إِلَى بَعْضِ إِخْوَانِهِ: «إِنْ أَحْبَبْتَ أَنْ يَسْلَمَ لَكَ دِينُكَ فَأَقِلَّ مِنَ الْمَعَارِفِ»
(1/70)
അബാൻ ഇബ്നു ഉഥ്‌മാൻ തന്റെ ചില സുഹൃത്തുക്കൾക്ക്‌ എഴുതി " നിന്റെ ദീൻ സുരക്ഷിതമാകണമെന്നു നീ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രശസ്തി കുറക്കുക " ഇബ്നു അബീദ്ദുൻയ

خَالِدِ بْنِ مَعْدَانَ أَنَّهُ كَانَ «إِذَا كَثُرَتْ حَلَقَتُهُ قَامَ مَخَافَةَ الشُّهْرَةِ»
(1/71)

ഖാലിദ് ബിൻ മഅദാൻ, തന്റെ സദസ്സിൽ ആളുകൾ കൂടിയാൽ പ്രശസ്തിയുണ്ടാവുമോയെന്ന ഭയം കാരണം, എഴുന്നേറ്റു പോകുമായിരുന്നു - ഇബ്നു അബീദ്ദുൻയ

عَنْ أَبِي الْعَالِيَةِ «أَنَّهُ كَانَ إِذَا جَلَسَ إِلَيْهِ أَكْثَرُ مِنْ ثَلَاثَةٍ قَامَ»
(1/73)

അബുൽ ആലിയ, അദ്ദേഹത്തിന്റെ അടുത്ത് മൂന്നിലധികം ആളുകൾ വന്നാൽ സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുമായിരുന്നു." ഇബ്നു അബീദ്ദുൻയ

حَدَّثَنَا أَبُو بَكْرِ بْنُ عَيَّاشٍ، قَالَ: سَأَلْتُ الْأَعْمَشَ، كَمْ رَأَيْتَ أَكْثَرَ مَا رَأَيْتَ عِنْدَ إِبْرَاهِيمَ؟ قَالَ: «أَرْبَعَةً خَمْسَةً»
(1/73)
അബൂബക്കർ ഇബ്ൻ അയ്യാഷ് പറയുന്നു. " ഞാൻ അഅമഷിനോട് ചോദിച്ചു " ഇബ് റാഹീമിന്റെ (അൽ നഖഈ) അടുത്ത് ഏറ്റവും കൂടിയാൽ എത്ര ആളുകൾ (ശ്രോദ്ധാക്കളായി) ഉണ്ടാവാറുണ്ടായിരുന്നു ? അദ്ദേഹം പറഞ്ഞു " നാലോ അഞ്ചോ " ഇബ്നു അബീദ്ദുൻയ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.