അതിനാൽ വെള്ളപ്പൊക്കം സൂര്യഗ്രഹണം ശക്തമായ കാറ്റ് ഭൂകമ്പം തുടങ്ങിയ ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാവുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങാൻ ധൃതിപ്പെടുകയും അവനിലേക്ക് വണക്കം പ്രകടിപ്പിക്കുകയും അവനോട് സൗഖ്യത്തിനു വേണ്ടി ചോദിക്കുകയും ദിക്റുകളും പശ്ചാത്താപവും വർദ്ധിപ്പിക്കുകയൂം ചെയ്യൽ അനിവാര്യമായ കാര്യമാണ്. സൂര്യഗ്രഹണം ഉണ്ടായപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ " അത് നിങ്ങൾ കണ്ടാൽ അള്ളാഹുവിനെ ദിക്ർ ചെയ്യുകയും അവനോട് ദുആ ഇരക്കുകയും അവനോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിൽ അഭയം തേടുക"
( മജ്മുഉ ഫതാവാ ഇബ്‌നു ബാസ് - 150/9-152)
No comments:
Post a Comment