#അല്ലാഹുവിനോട് #നിങ്ങൾ #വിശ്വാസദൃഢതയും #സൗഖ്യവും #ചോദിച്ചു #കൊണ്ടിരിക്കുക
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു
അബൂബക്ർ റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറയുന്നതായി ഞാൻ കേട്ടു. " നിങ്ങൾ അല്ലാഹുവിനോട് ദൃഢ വിശ്വാസത്തെയും ആയുരാരോഗ്യ സൗഖ്യത്തെയും ചോദിച്ചു കൊള്ളുക. കാരണം, വിശ്വാസ ദൃഢതക്ക് ശേഷം സൗഖ്യത്തേക്കാൾ ഉത്തമമായ ഒന്നും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല"
അപ്പോൾ ദീനിന്റെയും ദുനിയാവിന്റെയും സൗഖ്യത്തെ ഒരുമിച്ചു ചേർത്തു. സൗഖ്യവും വിശ്വാസദൃഢതയും കൊണ്ടല്ലാതെ ഒരടിമയുടെ ഇഹപര നന്മ പൂർണ്ണമാവില്ല. ദൃഢവിശ്വാസം അവനെ പാരത്രിക ശിക്ഷയിൽ നിന്ന് അകറ്റുമെങ്കിൽ സൗഖ്യം അവനിൽ നിന്ന് ശാരീരികവും മാനസികവുമായ രോഗങ്ങളിൽ നിന്ന് തടയുന്നു"
(അത്വിബ്ബുന്നബവീ 318/158)
No comments:
Post a Comment