Thursday, May 5, 2016

വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം

വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം

(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ)

ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക്‌ നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ?

ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ
(കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്‌ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്‌ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്‌ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ?

ചോദ്യകർത്താവ് : തിരിഞ്ഞു.

http://www.alalbany.net/play.php?catsmktba=19780

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.