Wednesday, January 6, 2016

മതസംവാദങ്ങൾ

മത സംവാദങ്ങളും മത മൈത്രിയും മത സൗഹാർദ്ധ സംഗമങ്ങളും ആശയ സമന്വയങ്ങളും നടത്തി ഇസ്‌ലാമിനെ മറ്റു വ്യാജ മനുഷ്യ നിർമിത മതങ്ങളിൽ ഒന്നായി പരിചയപ്പെടുത്തുകയും എല്ലാ മതങ്ങ...ളിലും നന്മയുടെ അംശങ്ങളുണ്ടെന്നും അതാണ്‌ മനുഷ്യൻ പിന്തുടരേണ്ടതെന്നും പ്രസ്ഥാവിക്കുന്നവർ, ആരായിരുന്നാലും ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസത്തിലാണ് അവർ കത്തി വെച്ചത്. കാരണം, എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതങ്ങൾ ആണെങ്കിൽ, ഇസ്‌ലാം അള്ളാഹുവിന്റെ മതമാണ്‌. മനുഷ്യ നിർമ്മിത മതങ്ങളിൽ എത്ര നന്മയുണ്ടെങ്കിലും അള്ളാഹുവിന്റെയരികിൽ സ്വീകാര്യമായത്‌ ഇസ്‌ലാം മതവും അതിലെ നന്മകളുമാണ്. കാരണം, എല്ലാ മതങ്ങളേയും ഇസ്‌ലാം മതം അതിജയിക്കുന്നു. മത സൗഹാർദ്ദമല്ല, മനുഷ്യ സൗഹാർദ്ദമാണാവശ്യം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടേയോ അനുചരന്മാരുടെയോ ജീവിതത്തിലെവിടെയും ഇത്തരം മത സംവാദങ്ങൾ കാണുക സാധ്യമല്ല. മത സഹിഷ്ണുതയല്ല, മാനവ സഹിഷ്ണുതയാണാവശ്യം. മതം ആവേശമായി 'മദ' മാകരുത്. മറിച്ച്, അപരന് അവന്റെ വിശ്വാസാദർശങ്ങൾ സ്വീകരിക്കാനും നിലനിർത്താനും ഭരണ ഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം വക വെച്ച് കൊടുക്കുകയും സ്വന്തം വിശ്വാസവും ആദർശവും വിട്ടു വീഴ്ച കാണിക്കാതെ പിന്തുടരുകയും ചെയ്യുക. അതാണ്‌, അത് മാത്രമാണ് യുക്തവും പ്രായോഗികവുമായ നിലപാട്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.