وعن أبي موسى، قال رسول الله صلى الله عليه وسلم: ((ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر)) رواه أحمد وابن حبان في "صحيحه"
അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " അഹ് മദ്, ഇബ്ൻ ഹിബ്ബാൻ
ഈ ഹദീസിൽ പരാമർശിച്ച " സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന...്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം.
എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് "സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല " എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ. വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസ്നിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.
No comments:
Post a Comment