നിരുപാധികവും വ്യക്ത്യാധിഷ്ഠിതവും (تكفير معين/ تكفير مطلق)
ഒരു പ്രവർത്തി കുഫ്ർ/ ശിർക്ക് ആണെന്ന് പറയുന്നതും ഒരു വ്യക്തി കാഫിർ/ മുഷ് രിക്ക് എന്ന് വിധി പറയുന്നതും രണ്ടാണ്. ഇത് രണ്ടും വേറെ തന്നെ വ്യവച്ചേദിച്ച് മനസ്സിലാക്കേണ്ട വിഷയമാണ്.
ഒരു പ്രവർത്തിയോ വാക്കോ കുഫ്റോ ശിർക്കോ ആണെന്ന് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആർക്കും പറയാം. എന്നാൽ, എന്നാൽ, ആ കുഫ്ർ/ശിർക്ക് ചെയ്ത വ്യക്തി കാഫിറാണെന്നോ മുശ് രിക്ക് ആണെന്നോ വിധി പറയാൻ എല്ലാവർക്കും അവകാശമില്ല, അധികാരമില്ല.
പക്ഷെ, സലഫി കുപ്പായമിട്ട് 'ഞങ്ങളും സലഫികളാ' എന്ന് പറഞ്ഞു ഇറങ്ങിയ കുറച്ചാളുകൾ, അതായത് നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടനയിൽ അവിടെ കഞ്ഞി കുടിച്ചു ജീവിക്കുന്ന ആളുകളെ കിടന്നുറങ്ങാൻ പോലും സ്വൈര്യം കൊടുക്കാതായപ്പോൾ, അവർ ഒരു കോലെടുത്ത് തോണ്ടി പുറത്തിട്ട ഒരു സ്വലാഹിയും, അയാളെ പിന്നിൽ നിന്ന് പമ്പരം തിരിച്ച ദീനും ദുനിയാവുമറിയാത്ത കുറച്ചു പീറ പയ്യന്മാരും ഇപ്പോൾ സാധാരണ മുസ്‌ലിം ബഹുജനങ്ങളെ കാഫിറും മുശ് രിക്കും ആക്കുന്ന തിരക്കിലാണ്.
സത്യത്തിൽ വിഷയത്തിന്റെ ഗൗരവമോ യാഥാർത്ഥ്യമോ ഇവർക്ക് മനസ്സിലായിട്ടില്ല. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ തർക്കമില്ലാത്ത ഈ വിഷയം പൂർണമായി മനസ്സിലാക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, വിധി നടപ്പാക്കുകയാണ്!
ഇത് വരെ സംഘടനയുടെ അടിസ്ഥാനത്തിൽ നിലപാടുകൾ സ്വീകരിച്ചിരുന്ന ആളുകൾ ഒരു സുപ്രഭാതത്തിൽ സംഘടനയിൽ നിന്ന് പിടുത്തം വിട്ടപ്പോൾ സലഫികളാണ് എന്ന് പറഞ്ഞു കൊണ്ട് കേട്ടതെല്ലാം പ്രയോഗവൽക്കരിക്കാനുള്ള മത്സരത്തിലാണ്.
ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഒരു ലഘുവിവരണമാണ് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയെ, അതായത് ഇന്ന ആളുടെ മകൻ, ഇന്ന ആൾ, കാഫിർ/മുശ് രിക്ക് ആണെന്ന് അയാളെ വ്യക്തിപരമായി നിജപ്പെടുത്തിക്കൊണ്ട് ആരോപിക്കാൻ/വിധി പറയാൻ എല്ലാവർക്കും അവകാശവും അധികാരവും ഇല്ല.
"ഞങ്ങൾ, ആരെയും കാഫിറും മുശ് രിക്കും ആക്കുന്നില്ല" എന്ന് പറയുകയും മൗലൂദും റാത്തീബും ബിദ്അത്തും ചെയ്യുന്ന സുന്നി പള്ളികളിലെ ഇമാമുമാരെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന് പറയുകയും ചെയ്യുന്നത് ആണ് ഇവിടെ വിഷയം. ഇതിലെന്താണ് തെറ്റുള്ളത്, അവർ ശിർക്ക് ചെയ്യുന്നവർ തന്നെയല്ലേ എന്നായിരിക്കും സാധാരണ ഒരാളുടെ മനോമുകുരത്തിലേക്ക് കടന്നു വരുന്ന ചോദ്യം. ഇവിടെ, ഒരൽപം സാവകാശം അനിവാര്യമാണ്. അള്ളാഹു അല്ലാത്ത ആളുകളോട് ദുആ ചെയ്യുക, ഖബറിനു സുജൂദു ചെയ്യുകയോ ത്വവാഫു ചെയ്യുകയോ ചെയ്യുക ഒക്കെ ശിർക്ക് തന്നെയാണ്. എന്നാൽ അത് ചെയ്ത ഓരോ വ്യക്തിയും കാഫിർ/മുശ് രിക്ക് ആണെന്ന് വിധിക്കാൻ കഴിയില്ല, അതിനു എല്ലാവർക്കും അധികാരവുമില്ല.
സമസ്തയുടെ പള്ളിയിൽ വെച്ച്, അവരുടെ ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കാരം പാടില്ല എന്ന് പറയുമ്പോൾ, എന്താണ് സംഭവിക്കുന്നത്? എന്ത് കൊണ്ട് നമസ്കാരം പാടില്ല? കാരണം അയാൾ ശിർക്ക് ചെയ്യുന്നവനാണ്.!! ഇവിടെയാണ് പ്രശ്നത്തിന്റെ മർമ്മം . പ്രസ്തുത പള്ളിയിലെ ഇമാം ആയ ഉമർ എന്ന വ്യക്തിയെ അയാൾ ശിർക്ക് ചെയ്യുന്ന കാരണത്താൽ നിങ്ങൾ തുടർന്ന് നമസ്കരിക്കുന്നില്ല. അതോടെ വ്യക്ത്യാധിഷ്ഠിതമായി അയാളിൽ നിങ്ങൾ തത്വത്തിൽ കാഫിർ/മുശ് രിക്ക് എന്ന വിധി നടപ്പാക്കി. ഇതാണ് പ്രശ്നം.
ഒരു വ്യക്തിയ തുടർന്നുള്ള നമസ്കാരം ഒഴിവാക്കുന്നതോടെ അയാൾ മുസ്‌ലിം അല്ല enna നിലപാടിലാണ് നാം എത്തുന്നത്. ഞങ്ങൾക്ക് അങ്ങിനെ ഒരു നിലപാടില്ല എന്നാണെങ്കിൽ, എങ്കിൽ അയാളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന വാദം പിൻവലിക്കണം. നമസ്കരിക്കാൻ പാടില്ലെങ്കിൽ, അയാളെ മതത്തിൽ നിന്ന് പുറത്തു പോയ ആളായി കണക്കാക്കുകയും അനന്തരം എടുക്കാതിരിക്കുക/ കൊടുക്കാതിരിക്കുക, വിവാഹബന്ധം വേർപെടുത്തുക, രോഗ സന്ദർശനം ഒഴിവാക്കുക, മരണ ശുശ്രുഷകൾ ചെയ്യാതിരിക്കുക, മുസ്‌ലിം മഖ്ബറയിൽ അടക്കാതിരിക്കുക, തുടങ്ങിയ കാഫിറിനോട് പുലർത്തുന്ന നിലപാടുകൾ അനുവർത്തിച്ചേ പറ്റു !!
ഇങ്ങിനെ ഒരു വ്യക്തി ഉണ്ടെങ്കിൽ, അയാളെ വ്യക്തിപരമായി കാഫിർ എന്നോ മുശ് രിക്ക് എന്നോ ഉള്ള വിധി നടപ്പാക്കാനുള്ള അവകാശാധികാരം കിബാറിൽ പ്പെട്ട ഉലമാക്കൾക്ക് മാത്രമേയുള്ളൂ! ഞാൻ ആവർത്തിക്കുന്നു, വ്യക്തികളിൽ ഇന്ന ആളുടെ മകൻ ഇന്ന ആൾ മുശ് രിക്കാണ്, കാഫിറാണ് എന്ന് വിധി പറയാൻ പൊതു ജനത്തിനോ സാധാരണക്കാർക്കോ അവകാശമില്ല.!! നിങ്ങൾ എന്ത് പറയുന്നു? ഇമാം അഹമദ് റഹിമഹുള്ളാ തൊട്ടു ശൈഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള ഉലമാക്കളെ ഉദ്ധരിക്കാം ! വിഷയത്തിന്റെ ഒരു വശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ ! ഇനിയെത്ര കാണാൻ കിടക്കുന്നു? ഇതാണോ നിങ്ങൾ മനസ്സിലാക്കിയ സലഫിയ്യത്ത്?
തക് ഫീർ നിസ്സാര വിഷയമല്ല, അത് നിങ്ങൾ മനസ്സിലാക്കിയത് പോലെയുമല്ല. വിവരമുണ്ടെന്നു കരുതപ്പെടുന്ന ആളുകൾ "പേട്ട് പിള്ളേർക്ക്" കറങ്ങാൻ നിന്ന് കൊടുക്കരുത്. !!!

This comment has been removed by a blog administrator.
ReplyDelete