വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കൽ
ശൈഖ് അൽ അല്ലാമ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ .
വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ
വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ
വെള്ളിയാഴ്ച മാത്രമായി നോന്പനുഷ്ടിക്കുന്നത് മക്റൂഹാണ് . പക്ഷെ ആ കറാഹത്ത് നിരുപാധികമല്ല . വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോന്പനുഷ്ടിക്കുന്നതാണ് മക്റൂഹായ കാര്യം.
" വെള്ളി എന്ന ദിവസത്തെ, നോന്പുകൊണ്ടും അതിന്റെ രാവിനെ നമസ്കാരം കൊണ്ടും നിങ്ങൾ പ്രത്യേകമാക്കരുത് " എന്ന നബിവചനമാണ് അതിന്നാധാരം.

എന്നാൽ ഒരാൾ സാധാരണയായി നോന്പനുഷ്ടിക്കുന്ന ദിവസത്തോട് വെള്ളിയാഴ്ച യോജിച്ചു വന്നാൽ യാതൊരു കുഴപ്പവുമില്ല .
അതുപോലെ അതിന്റെ മുന്പോ പിന്പോ നോന്പെടുക്കുന്നുണ്ടെങ്കിലും യാതൊരു കുഴപ്പവുമില്ല , കറാഹത്തുമില്ല.

ഒന്നാമത്തേതിന്റെ ഉദാഹരണം :
ഒരു മനുഷ്യന്റെ സ്ഥിരമായ സന്പ്രദായമായി ഒരു ദിവസം നോന്പും ഒരു ദിവസം നോന്പില്ലാതെയും തുടരുന്നതാവുകയും എന്നിട്ട് നോന്പിന്രെ ദിവസവുമായി വെള്ളിയാഴ്ച യോജിച്ചുവരികയും ചെയ്താൽ നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.

അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ് അറഫാ ദിവസത്തിലെ നോന്പ് , അത് വെള്ളിയാഴ്ചയോട് യോജിച്ചാൽ അന്ന് നോന്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല , അന്നു മാത്രമായി നോന്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.
കാരണം അവൻ അന്ന് മാത്രമായി നോന്പെടുത്തത് വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്.

അതുപോലെത്തന്നെയാണ് ആ ദിവസം ആശൂറാഇനോട് യോജിച്ചു വരികയും അന്ന് മാത്രമായി നോന്പെടുക്കുകയും ചെയ്താലുള്ള അവസ്ഥയും , അതിലും യാതൊരു പ്രശ്നവുമില്ല ;
ആശൂറാഇന്റെ കൂടെ അതിന്റെ മുന്പോ പിന്പോ കൂടി പിടിക്കലാണ് നല്ലതെങ്കിൽ പോലും .

രണ്ടാമത്തേതിനുള്ള ഉദാഹരണം : വെള്ളിയാഴ്ചയുടെ കൂടെ വ്യാഴായ്ചയോ ശനിയാഴ്ചയോ നോന്പെടുക്കൽ .
എന്നാൽ വെള്ളിയാഴ്ച ദിവസം വെള്ളിയാഴ്ച എന്നതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ ഒരാൾ നോന്പെടുത്താൽ അയാളോട് നമുക്ക് പറയാനുള്ളത് : നീ ശനിയാഴ്ചകൂടി നോന്പെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോന്പ് തുടർന്നോളൂ , അല്ല ശനിയാഴ്ച നോന്പെടുക്കാൻ ഉദ്ദേശ്യമില്ല , വ്യാഴായ്ച നോന്പെടുത്തിട്ടുമില്ല എങ്കിൽ, നബി കൽപ്പിച്ചതു പോലെ, നോന്പു മുറിച്ചേക്കുക എന്നാണ് .
അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ.

No comments:
Post a Comment