" മുസ് ലിങ്ങൾ അല്ലാത്തവരെല്ലാം "കാഫിറുകൾ" ആണെന്ന് പ്രമാണത്തിൽ എവിടെയുമില്ല "
" ആരെയും കാഫിർ ആക്കാനുള്ള അവകാശം സ്രിഷ്ടികൾക്കില്ല "
" ഹിന്ദു ക്രൈസ്തവ ജൂത മതങ്ങളിൽ ജനിച്ചു അതിൽ തന്നെ തുടരുന്നവരെ കാഫിറുകളെന്നു വിശേഷിപ്പിക്കാനാവില്ല. ഇസ് ലാമിന്റെ ഭാഷയിൽ അവർ അവിശ്വാസികൾ മാത്രമാണ്, സത്യനിഷേധികൾ അഥവാ കാഫിറുകളാവുന്നില്ല."
...
ജൂണ്‍ 19, 2015 ലെ ശബാബിൽ സുഫിയാൻ അബ്ദുസ്സത്താർ എന്ന ആൾ എഴുതിയ (( കാഫിർ ഒരു സമുദായത്തിന്റെ പേരല്ല )) എന്ന ലേഖനത്തിലെ വരികളാണ് മുകളിൽ.
പടിഞ്ഞാറോട്ട് തിരിഞ്ഞു നമസ്കരിക്കുന്ന ആരും പറയും ഈ എഴുതിയിരിക്കുന്നത് മുഴുവൻ പൊട്ടപ്പോഴത്തമാണെന്ന്. ശബാബിന് എഡിറ്റോറിയൽ ബോർഡിൽ കാര്യബോധമുള്ളവർ ആരുമില്ലാ എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇതെഴുതിയ ആളെപ്പോലുള്ള ബുദ്ധിജീവികൾ തന്നെയായിരിക്കും അതിലുമുള്ളത്.
ഒരു മുസ്‌ലിമായ മനുഷ്യൻ ദീനിൽ നിന്ന് പല കാരണങ്ങളാൽ പുറത്തു പോകും. അതിലൊന്ന് അസ്വ് ലിയ്യായ മുശ് രികുകളെ കാഫിരീങ്ങൾ എന്ന് കണക്കാക്കാതിരിക്കുകയും, അല്ലെങ്കിൽ അവരുടെ വിശ്വാസം ശെരിയാണെന്ന് കരുതുകയും അതല്ലെങ്കിൽ അവരുടെ കുഫ് റിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്യലാണ്. ഇക്കാര്യം ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ തന്റെ 'നവാഖിദുൽ ഇസ്‌ലാം' എന്ന ഗ്രന്ഥത്തിൽ നാലാമത്തെ ഇനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അള്ളാഹു പറയുന്നത് നോക്കുക " لقد كفر الذين قالوا إن الله هو المسيح ابن مريم (المائدة 17) " മറിയമിന്റെ മകൻ മസീഹ് തന്നെയാണ് അള്ളാഹു എന്ന് പറഞ്ഞവർ തീർച്ചയായും കാഫിറുകളായിരിക്കുന്നു".
അള്ളാഹു വീണ്ടും പറയുന്നു لقد كفر الذين قالوا إن الله ثالث ثلاثة (المائدة 73) "അള്ളാഹു മൂന്നു പേരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും കാഫിറുകളാണ്"
സാധാരണ ഗതിയിൽ പ്രമാണമെന്നു പറയുന്നത് ഖുർആനിനും ഹദീസിനുമാണ്. ഇയാൾക്കിനി ഏതാണാവോ പ്രമാണം ? !
No comments:
Post a Comment