Tuesday, September 1, 2015

ഭരണാധികാരികളോടുള്ള നിലപാട് - 1

ഭരണാധികാരികൾ മുസ്ലിംകൾ ആണെങ്കിൽ പോലും അവരിൽ നിന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്കും അനീതികൾക്കും ക്ഷമ അവലംബിക്കാനും സംയമനം പാലിക്കാനും കൽപിക്കപ്പെട്ടവരാണ് മുസ്ലിംകൾ. അത്തരം ഭരണാധികാരികൾക്കെതിരിൽ ഇറങ്ങിപ്പുറപ്പെടാനോ ജനങ്ങളെ ഒരു തരത്തിലും പ്രകോപിപ്പിക്കാനോ പാടില്ലായെന്നതിനു ധാരാളം നബിവചനങ്ങൾ കാണാം. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമിക്കുകയും സഹിക്കുകയും അള്ളാഹുവിനോട് കാവൽ തേടുകയും ചെയ്യുന്നതോടൊപ്പം അവരോടുള്ള കൂറു നില നിർത്തുകയും അനുസരണ പ്രതിജ്ഞ പുലർത്തുകയും ചെയ്യാനാണ് കൽപന. ഇനി ഭരണാധി...കാരികൾ അമുസ്ലിംകൾ ആണെങ്കിൽ പോലും, അവർ അതിക്രമ കാരികളും അനീതി പ്രവര്തിക്കുന്നവരും സ്വജന പക്ഷ പാതികളുമാണെങ്കിലും ക്ഷമിക്കുകയും സഹിക്കുകയും അള്ളാഹുവിനോട് വിടുതലിനു ദുആ ചെയ്യുകയുമാണ് വേണ്ടത്.

എന്നാൽ, ആനുകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുത്ത്‌ കൊണ്ട് ജമാഅത്തെ ഇസ്ലാമിയും അവരുടെ ദൃശ്യ-ശ്രാവ്യ-ലിഖിത മാധ്യമങ്ങളും കാൽ കാശിനു കൊള്ളാത്ത സുഡാപ്പിക്കുട്ടികളും ചെയ്തു കൊണ്ടിരിക്കുന്നത് തീർത്തും അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സ്രിഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങളാണ് എന്ന് പറയാതെ വയ്യ. ഇന്ത്യ പോലൊരു രാജ്യത്ത് തികഞ്ഞ സാമൂഹിക സുരക്ഷിതത്വത്തോടെ ജീവിക്കുന്ന മുസ്ലിംകളുടെ നിലനിൽപിന്റെ അടിവേരറുക്കാനെ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ ഉതകൂ എന്ന് ഇതിനു ചുക്കാൻ പിടിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്.
ഒരു സാധാരണ മുസ്ലിമായ മനുഷ്യന്, അവന്റെ മതം അനുശാസിക്കുന്ന വിധത്തിൽ ഇവിടെ സ്വസ്ഥമായി ജീവിക്കാനും ജോലി ചെയ്യാനും കുടുംബം പുലർത്താനുമുളള അവസ്ഥ നില നിൽക്കുന്നു. അതിനു അള്ളാഹുവിനെ സ്തുതിക്കുകയാണ് വേണ്ടത്. അപവാദങ്ങളുണ്ടാവാം, എങ്കിലും, മുസ്ലിംകളെ തലയെണ്ണി ജയിൽ നിറക്കുകയോ തലയറുക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ത്യയിൽ എവിടെയും നില നിൽക്കുന്നില്ല അതിനുള്ള അവസ്ഥ ആരും ഉണ്ടാക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ച്‌ മനസ്സുകളിൽ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും കരിമരുന്നു നിറക്കുന്നവർ മുസ്ലിംകൾ അടക്കമുള്ള ഇന്ത്യയുടെ ഗതകാല ചരിത്രം ഓർക്കുന്നത് നല്ലതാണ്. വോട്ടു ബാങ്കിൽ കണ്ണു നട്ടും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചും പ്രസ്താവനയിറക്കാനും പ്രകോപനം സൃഷ്ടിക്കാനും പലരുമുണ്ടാവും. പക്ഷെ, ദുരന്തമനുഭവിക്കാൻ, അതിന്റെ മുഴുവൻ തീയും പുകയും ഏറ്റെടുക്കാൻ അവരാരും ഉണ്ടാകില്ല. മുസ്‌ലിം രാഷ്ട്രീയ സാമൂഹിക മത രംഗത്ത് പ്രവർത്തിക്കുന്നവരും അഭ്യുതയ കാംക്ഷികളും പൊതു പ്രവർത്തകരും ഇത് കാണാതെ പോകരുത്.

4 comments:

  1. റസൂല്‍ മക്കാ മുഷ്രിക്കുകളോടെടുത്ത നിലപാട് ലാ ഇലാഹ ഇല്ലളള കൊണ്ട് പ്രകോപിപ്പികാതിരിക്കുകയായിരിന്നിില്ലെ . അങ്ങനെയാണ് ഈ പോസ്റ്റില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റുന്നത് . ഒരിടത്ത് താഗൂത്തിനെതിരെ പറയുന്നു. മറ്റൊരിടത്ത് താഗൂത്തില്‍ സുരകഷിതരാണെന്ന് പറയുന്നു.
    ഇനി ഖുഫ്രിന്‍റെ വക്താക്കളെ അനുസരിക്കാനും അവര്‍ക്ക് വിധേയപ്പെടാനും പറയുന്ന . ഖുര്‍ആനിക അദ്ധ്യപനങ്ങളോ ,റസൂല്‍ ( സ ) യുടേ കല്‍പ്പനകളൊ പോസ്റ്റ് ചെയ്യാവോ ?

    ReplyDelete
  2. ഉമ്മു സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിങ്ങൾക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കൽപിക്കുന്ന കൈകാര്യ കർത്താക്കൾ നിങ്ങളിൽ നിയോ ഗിക്കപ്പെടുന്നതാണ്. (എന്നാൽ ദുഷ്പ്രവർത്തികളിൽ) വെറുപ്പ് പ്രകടിപ്പിച്ചവൻ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവൻ രക്ഷപ്പെ ടില്ല അവർ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചകൻ (സ) അരുളി: അവർ നമസ്‌കാരം നിലനിർത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്‌ലിം)  ശക്തികൊണ്ടും സംസാരം കൊണ്ടും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ പ്രസ്തുത കുറ്റത്തിൽ നിന്ന് അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിർത്തവനും ആ പാപത്തിൽ നിന്ന് മോചിതനായിരിക്കും. എന്നാൽ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ തുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും ചെയ്യും.

    ReplyDelete
  3. ഉമ്മു സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിങ്ങൾക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കൽപിക്കുന്ന കൈകാര്യ കർത്താക്കൾ നിങ്ങളിൽ നിയോ ഗിക്കപ്പെടുന്നതാണ്. (എന്നാൽ ദുഷ്പ്രവർത്തികളിൽ) വെറുപ്പ് പ്രകടിപ്പിച്ചവൻ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവൻ രക്ഷപ്പെ ടില്ല അവർ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചകൻ (സ) അരുളി: അവർ നമസ്‌കാരം നിലനിർത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്‌ലിം)  ശക്തികൊണ്ടും സംസാരം കൊണ്ടും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ പ്രസ്തുത കുറ്റത്തിൽ നിന്ന് അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിർത്തവനും ആ പാപത്തിൽ നിന്ന് മോചിതനായിരിക്കും. എന്നാൽ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ തുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും ചെയ്യും.

    ReplyDelete
  4. റസൂല്‍ മക്കാ മുഷ്രിക്കുകളോടെടുത്ത നിലപാട് ലാ ഇലാഹ ഇല്ലളള കൊണ്ട് പ്രകോപിപ്പികാതിരിക്കുകയായിരിന്നിില്ലെ . അങ്ങനെയാണ് ഈ പോസ്റ്റില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റുന്നത് . ഒരിടത്ത് താഗൂത്തിനെതിരെ പറയുന്നു. മറ്റൊരിടത്ത് താഗൂത്തില്‍ സുരകഷിതരാണെന്ന് പറയുന്നു.
    ഇനി ഖുഫ്രിന്‍റെ വക്താക്കളെ അനുസരിക്കാനും അവര്‍ക്ക് വിധേയപ്പെടാനും പറയുന്ന . ഖുര്‍ആനിക അദ്ധ്യപനങ്ങളോ ,റസൂല്‍ ( സ ) യുടേ കല്‍പ്പനകളൊ പോസ്റ്റ് ചെയ്യാവോ ?

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.