Thursday, July 21, 2016

മുജാഹിദ് (പസ്ഥാനത്തിൻടെ (പസക്തി - 2

തീവ്രവാദ ആരോപണത്തിന്റെയും മാധ്യമ വിചാരണയുടെയും സീസൺ ഏതാണ്ട് കഴിഞ്ഞെന്നു തോന്നുന്നു. അസ്തിത്വ ഭീഷണി നേരിടുന്ന നവോഥാന പ്രസ്ഥാനങ്ങൾ അജണ്ടകൾ പൊടിതട്ടിയെടുക്കുകയാണ്, മുഖം മിനുക്കാൻ.
ബഹുസ്വരത ! മാനവികതയെക്കാൾ പഞ്ചുള്ള പദം! രണ്ടായാലും ഒരു വിധക്കാർക്കൊന്നും തിരിയില്ല. 

പറഞ്ഞു വരുമ്പോൾ ഇതു മറ്റവൻ തന്നെ.
എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരിടം : മർകസുദ്ദഅവ !
ആർക്കും അനിഷ്ടം തോന്നാൻ പാടില്ല : സലഫി എന്ന പേര് തന്നെ ഒഴിവാക്കണം. 

ശിർക്ക്‌-ബിദ്അത്‍ തുടങ്ങിയ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം. ഖണ്ഡന-മണ്ഡനമുക്തമായ ദഅവത്ത്‌ ആയിരിക്കണം ലക്ഷ്യം.
ആശയ സമന്വയമാവാം; ആദർശ സംവാദമോ ആശയ സംഘട്ടനങ്ങളോ ഒരിക്കലും പാടില്ല.
ഓണാഘോഷം, ക്രിസ്മസ് തുടങ്ങിയവയിലൊക്കെ സഹകരിക്കുന്നതിനു വിരോധമില്ല.
ഇങ്ങിനെ മറ്റു മതങ്ങളുടെ വിശ്വാസാദർശ കർമ്മങ്ങളിൽ ലയിച്ചു ചേർന്നു ബഹുസ്വര സമൂഹ സാമ്പാറിലെ പരിപ്പായി അലിഞ്ഞു ചേരാം.
മരം നടാനും സാമൂഹ്യക്ഷേമ പ്രവർത്തനം നടത്താനും ഭൂതകണ്ണാടി ഉപയോഗിച്ചു ആയതും ഹദീസും ദുർവ്യാഖ്യാനിക്കുന്ന ആളുകൾക്ക്, തെളിവുകൾ സമർപ്പിക്കുമ്പോൾ, അക്ഷര പുജകരാണെന്നു ആക്ഷേപം. നബിചര്യയെക്കുറിച്ചു പറയുമ്പോൾ, അനുഷ്ഠാന തീവ്രതയെന്ന് ആരോപണം. ഉലമാക്കളുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ, ഞങ്ങൾ തഖ് ലീദിന് എതിരാണെന്ന്.
ഞങ്ങൾ അക്ഷര പൂജകരോ, അനുഷ്ഠാന തീവ്രതയുള്ളവരോ, തീവ്ര ആത്മീയതയുള്ളവരോ അല്ല.
ഖുർആനിന്റെ നിലവിലുള്ള വ്യാഖ്യാനങ്ങളിൽ ഞങ്ങൾ ഒതുങ്ങി നിൽക്കില്ല. സാമൂഹിക-സാഹചര്യങ്ങൾക്കനുസരിച്ചു ഞങ്ങൾ പുതിയ വ്യാഖ്യാനങ്ങൾ നടത്തും. സൗദി അറേബ്യയിലുള്ള ഇസ്‌ലാം അല്ല ഇവിടെ. ഓരോ നാട്ടുകാർക്കും ഓരോ ഇസ്‌ലാം ആണ്. അറിവ് നേടാൻ, പുറത്തേക്കൊന്നും പോകാൻ പാടില്ല. പ്രത്യേകിച്ച്, മതപരമായ അറിവ്. അതു ഞങ്ങൾ ഞങ്ങൾ തീരുമാനിക്കും, അനുയായികൾ അനുസരിക്കും. ഞങ്ങൾ വിധിക്കും, നിങ്ങൾ നടപ്പാക്കും.
അറബികളുടെ ആദർശം ഞങ്ങളുടെ തലയിൽ കെട്ടി വെക്കാൻ നോക്കരുത്. പക്ഷെ, അറബികളുടെ പണം, എത്ര വേണമെങ്കിലും ഞങ്ങൾ ചുമക്കും. അതിനു സമ്മേളനം, പള്ളി, മദ്രസ തുടങ്ങിയ പേരും പറഞ്ഞു പാട്ടപ്പിരിവിന് വിമാനം കേറി ഞങ്ങൾ വരും.

ഇതൊക്കെയാണ് ഞങ്ങൾ പറഞ്ഞ മുജാഹിദ് പ്രസ്ഥാനം.! അതിനു വേറെ ബ്രാഞ്ചുകൾ ഇല്ല !!

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.