ഇമാം ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു " സുന്നത്ത് -ഏതൊരുവനാണോ ഇലാഹ് ആയിട്ടുള്ളവൻ അവൻ തന്നെ സത്യം- അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്. അതിനാൽ നിങ്ങൾ അതിന്മേൽ ക്ഷമ കാണിക്കുക, അള്ളാഹു നിങ്ങളിൽ റഹ് മത്ത് ചൊരിയട്ടെ. നിശ്ചയമായും, അഹ് ലുസ്സുന്ന കഴിഞ്ഞ കാലത്ത് എണ്ണത്തിൽ കുറവായിരുന്നു, വരും കാലത്തും അവർ എണ്ണത്തിൽ കുറവുള്ളവരാണ്. അവർ ദുർവൃത്തന്മാരുടെ ദുർവൃത്തികളുടെ കൂടെയോ, അഹ് ലുൽ ബിദ്അയുടെ ബിദ്അത്തിന്റെ കൂടെയോ പോയില്ല. അവർ അവരുടെ റബ്ബിനെ കണ്ടു മുട്ടുന്നതു വരെ അവരുടെ സുന്നത്തിൽ ക്ഷമയോടെ ഉറച്ചു നിന്നു. അതിനാൽ അപ്രകാരം നിങ്ങളും ആയിത്തീരുക" ശറഹുത്വഹാവിയ-ഇബ്നു അബിൽ ഇസ്- 2/362
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരായ സ്വഹാബത് ദീന് എന്ന നിലയില്‍ നബിയില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും പിന്തുടരുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വിധ ഭേദഗതിയും വരുത്താതെ ഉള്ളത് പോലെ മനസ്സിലാക്കുകയും പിന്‍പറ്റുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് സലഫുകളുടെ മന്ഹജ് പിന്‍പറ്റുന്നു എന്നതിന്റെ പൊരുള്‍.
Subscribe to:
Post Comments (Atom)
എന്താണ് നവോദ്ധാനം ?
വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.
No comments:
Post a Comment