മരണാസന്നനായ യഅഖൂബ് നബി അലൈഹിസ്സലാം തന്റെ മക്കളെയെല്ലാം വിളിച്ചു കൂട്ടി ഒരു ചോദ്യം ചോദിക്കുന്ന കാര്യം അള്ളാഹു ഖുർആനിലൂടെ അറിയിക്കുന്നുണ്ട്. " എനിക്ക് ശേഷം നിങ്ങളെന്തിനെയാണ് ഇബാദത്ത് ചെയ്യുകയെന്നു ചോദിച്ചപ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ " ഞങ്ങൾ താങ്കളുടെ ഇലാഹും താങ്കളുടെ പൂർവ്വ പിതാക്കളായ ഇബ്റാഹീം ഇസ്മായീൽ, ഇസ്ഹാഖ് - അലൈഹിസ്സലാം - തുടങ്ങിയവരുടെയും ഇലാഹുമായ ഏക ഇലാഹിനെയാണ് ഇബാദത്ത് ചെയ്യുക, ഞങ്ങൾ അവനു കീഴൊതുങ്ങിയവരാണ്" എന്നാണു പറഞ്ഞത്.
അന്ത്യനിമിഷത്തിൽ പോലു...ം ഒരു പ്രവാചകന്റെ നൊമ്പരം തന്റെ പിൻ ഗാമികൾ ശിർക്കിൽ അകപ്പെടുമോ എന്ന ഭയമായിരുന്നു. നബിയുടെ കൂടെ ബൈഅത്ത് ചെയ്യാൻ വേണ്ടി ഇരുന്ന ഒരു മരം, ജനങ്ങളുടെ വിശ്വാസത്തിനു പോറലേൽപ്പിക്കുമോ എന്ന ഒരു ഭയം കാരണം ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു ആളെ വിട്ടു മുറിച്ചു മാറ്റുന്നു. അതിന്റെ വേരു പോലും ചുരണ്ടിയെടുത്ത് നാമാവശേഷമാക്കിയെന്ന് ചരിത്രം.
No comments:
Post a Comment