ശഖീഖ് ബ്‌നു ഇബ്‌റാഹീം പറഞ്ഞു:
പടപ്പുകളുടെ മേൽ തൗഫീഖിന്റെ വാതായനം കൊട്ടിയടക്കപ്പെടുന്നത്
ആറു കാര്യങ്ങൾ കൊണ്ടാണ്.
ആറു കാര്യങ്ങൾ കൊണ്ടാണ്.
അവർ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നതിനെ വിട്ടിട്ട് ; അവയിൽ ( ആസ്വദിക്കുന്നതിൽ ) മുഴുകൽ.
അറിവിന്റെ കാര്യത്തിൽ അവർ താൽപ്പര്യം കാണിക്കുകയും;
അത് പ്രാവർത്തികമാക്കുന്നത് വെടിയുകയും ചെയ്‌യൽ .
അത് പ്രാവർത്തികമാക്കുന്നത് വെടിയുകയും ചെയ്‌യൽ .
തെറ്റുകളിലേക്കുള്ള വേഗതയും തൗബയിൽ കാലതാമസം വരുത്തലും.
സ്വാലിഹീങ്ങളോടൊപ്പമുള്ള വെറും സഹവാസത്തിൽ ആത്മവഞ്ചിതരാവുകയും ;
അവരുടെ പ്രവർത്തികളെ അനുധാവനം ചെയ്യുന്നത് വെടിയലും.
അവരുടെ പ്രവർത്തികളെ അനുധാവനം ചെയ്യുന്നത് വെടിയലും.
ദുനിയാവ് അവരിൽ നിന്ന് പിന്തിരിഞ്ഞുപോയിക്കൊണ്ടിരിക്കേ, അവർ അതിന്റെ പിന്നാലെ പോകലും.
പരലോകജീവിതം അവർക്കഭിമുഖമായി വന്നുകൊണ്ടിരിക്കെ അവർ അതിൽ നിന്ന് വിമുഖതകാണിച്ചകന്നുപോകലും.
( ഇബ്‌നുൽ ഖയ്യിം - ഫവാഇദ് )
അബു തൈമിയ്യ ഹനീഫ് حفظه الله
www.ilmusSalaf.com
www.ilmusSalaf.com
No comments:
Post a Comment