Monday, November 23, 2020

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ-4

 അറബ് നാടുകളോടും അവിടങ്ങളിലെ ഭരണാധികാരികളോടും തീർത്താൽ തീരാത്ത പകയും അവജ്ഞയും ഇഖ്‌വാനുൽ മുസ്‌ലിമൂൻ പ്രധാന അജണ്ടയായി കൊണ്ടു നടക്കുന്നവരാണ്. അവരുടെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും പ്രസിദ്ധീകരണങ്ങളിലും വരികളിലും വരികൾക്കിടയിലും ഭരണാധികാരികൾക്കെതിരെ മുന വെച്ച പ്രയോഗങ്ങൾ സാർവ്വത്രികമാണ്.

എന്തിന് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളിമിമ്പറുകളിൽ പോലും അറബ് ഭരണാധികാരികളെ പരിഹസിക്കുക സാധാരണമാണ്. അറബ് രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചു കൊണ്ട് തെരുവു നാടകങ്ങൾ പോലും നടത്തിയ ചരിത്രമുണ്ട് ജമാഅത്തിന്. ഇങ്ങനെയൊക്കെയാണെങ്കിലും തെളിഞ്ഞ വെള്ളത്തിൽ പരിശുദ്ധ പശുമാർക്ക് നെയ്യായി ജനങ്ങൾ കാണാനാണ് അവർ എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഒരേ സമയം സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണാധികാരികളെ നഖശിഖാന്തം വിമർശിക്കുകയും അതേ സമയം അവർ അറബ് നാടുകളിലെ ഭാരിച്ച സർക്കാർ / സർക്കാരേതര ഫണ്ടുകളും സഹായങ്ങളും നിർലോഭം സ്വീകരിക്കുകയും അവർക്കെതിരെയുള്ള പ്രതിലോമ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലഴിക്കുകയും ചെയ്തു.
മുല്ലപ്പൂ വിപ്ലവത്തിനു ശേഷം വിരിഞ്ഞ 'ദായിഷ്' തീവ്രവാദ ഗ്രുപ്പിന് ഇഖ്‌വാനുൽ മുസ്‌ലിമൂനുമായി അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷെ, ദായിഷിന്റെ പിതൃത്വവും സഹകർത്തൃത്വവും അതി സമർത്ഥമായി സലഫികളിൽ അന്യായമായി കെട്ടിവെച്ച് മുഖം രക്ഷിക്കാൻ വൃഥാ വ്യായാമം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഇസ്‌ലാമിന്റെയും ജിഹാദിന്റെയും പേരിൽ ജനങ്ങളെ അഭിമുഖീകരിക്കുകയും ഇസ്‌ലാമിന് തികച്ചും അന്യമായ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കെണിയിൽ വീഴുമെന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ പിരടിയിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന നികൃഷ്ട്ട ജീവികളാണ് ഇഖ്‌വാനികൾ.
'ഹാകിമിയ്യത്തുള്ള' എന്ന സാങ്കേതിക ശബ്ദത്തെ തെറ്റായി വ്യാഖ്യാനിക്കുകയും മൗദുദി വരുന്നത് വരെ ലോക മുസ്ലിങ്ങൾക്ക് അതിന്റെ ശെരിയായ ആശയവും അർത്ഥവും അന്യമായി എന്ന് വാദിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി, ശൈഖ് ഇബ്നുബാസ് റഹിമഹുള്ള അടക്കമുള്ള അറബ് ലോകത്തുള്ള പ്രാമാണികരായ സലഫീ ഉലമാക്കളുടെ നിലപാടും മൗദൂദിയുടെ നിലപാടും ഒന്ന് തന്നെയാണെന്ന് പറഞ്ഞ് ഒരുവേള കേരളത്തിലെ മുജാഹിദുകളെപ്പോലും കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തി ! വാസ്തവത്തിൽ നീചമായ ദുർവ്യാഖ്യാനവും ഉലമാക്കളുടെ പേരിലുള്ള ദുരാരോപണവും മാത്രമായിരുന്നു ആ വാദത്തിന്റെ കാതൽ. വിഷയം അറിയുകയും അതിന്റെ മർമ്മം മനസ്സിലാക്കുകയും ചെയ്യുന്ന ആർക്കും തിരിച്ചറിയാൻ പറ്റുന്നതായിരുന്നു മൗദൂദിയുടെ നിലപാടിന്റെ നിരർത്ഥകതയും അറബ് ലോകത്തെ പണ്ഡിതന്മാരുടെ നിലപാടിലെ സുതാര്യതയും.
( തുടരും)

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ-3

 കഴിഞ്ഞ ദശകത്തിൽ മുല്ലപ്പൂ വിപ്ലവമെന്ന് മീഡിയയും പാശ്ചാത്യ ലോകവും വിശേഷിപ്പിച്ച അറബ് മുസ്‌ലിം നാടുകളിൽ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന 'ഫിത്‌ന' യിൽ ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളാണ് മരിച്ചു വീണത്. ഇന്നും സിറിയയിലും ലിബിയയിലും ഈജിപ്തിലുമെല്ലാം ഒഴുകുന്ന രക്തപ്പുഴകൾക്ക് ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന ഭീകര സംഘടന മാത്രമാണ് ഉത്തരവാദി. സ്ത്രീകളും കുട്ടികളും അഭ്യസ്ഥവിദ്യരും സാംസ്കാരിക നായകന്മാരുമടക്കം അന്നാടുകളിലെ ജനസംജയത്തെ മൊത്തം തെരുവിലിറക്കുന്നതിൽ ഇഖ്‌വാൻ വിജയിച്ചു. കേരളത്തിലെ ജമാഅത് - മുജാഹിദ് മിമ്പറുകളും പ്രസിദ്ധീകരണങ്ങളും മുല്ലപ്പൂ വിപ്ലവത്തിന്റെ അപതാനങ്ങൾ വാഴ്ത്തിപ്പാടി മുസ്‌ലിം ഭരണാധികാരികളോട് തങ്ങളുടെ പ്രജകൾ സ്വീകരിക്കേണ്ട നിലപാടുകൾ എന്താണെന്ന് ഒരാവർത്തി പോലും ഇസ്‌ലാമിക ആധികാരിക ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മൗലവിമാർ പറയുന്നത് കേട്ട് ആടാനേ അനുയായിവൃന്ദത്തിനു പറ്റുമായിരുന്നുള്ളൂ.

ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സംഘാടകദിനം തൊട്ട് ഇന്ന് വരെ അവർ മുസ്‌ലിം നാടുകളിൽ ചെയ്തു കൊണ്ടിരിക്കുന്ന ക്രുരതകൾക്കു കയ്യും കണക്കുമില്ല.
കൊലപാതകങ്ങൾ, കൂട്ടക്കുരുതികൾ, ബോംബുസ്ഫോടനങ്ങൾ, ആത്മഹത്യാസ്‌കോഡുകൾ, അട്ടിമറികൾ, പോലീസ്/പട്ടാളമേധാവികൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ പലതുറകളിൽ രാഷ്ട്രപുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന നിരപരാധികളായ ആയിരക്കണക്കിന് ആളുകളെ നിഷ്കരുണം കൊന്നൊടുക്കിയ രക്തപങ്കിലമായ ചരിത്രമുണ്ട് ഇഖ്‌വാനുൽ മുസ്‌ലിമൂന്!
ഇസ്‌ലാമിന്റെയും ജിഹാദിന്റെയും പേരു പറയുകയും, മൂസാ നബിയുടെയും ഫിർഔനിന്റെയും ചരിത്രം മേമ്പൊടിയായി ചേർത്ത് പൊതുജനങ്ങളെ ജാഗരം കൊള്ളിക്കുകയും ഭരണം കയ്യിൽ കിട്ടുമ്പോൾ കവാത്തു മറക്കുകയും ചെയ്യുന്ന രീതിയാണ് അവർ പിന്തുടരുന്നത്. ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദു മതം അനുശാസിക്കുന്ന വിധം ഭരണം നടത്താൻ ഉപദേശിച്ച ആചാര്യന്റെ അതേ പിന്മുറക്കാരൻ തന്നെയായിരുന്നു ഈജിപ്തിലെ മുർസിയും. അദ്ദേഹത്തിന് അവിടെ ഭരണം ലഭിച്ചപ്പോൾ ഇസ്‌ലാമിക ശരീഅ അനുസരിച്ചു ഭരണം നടത്തുമോയെന്നു ചോദിച്ച മീഡിയാ പ്രവർത്തകരോട് ഭരണഘടനയനുസരിച്ച് എല്ലാവർക്കും വേണ്ടിയുള്ള ഭരണമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നെയെന്തിന് ഇസ്‌ലാമിക ഭരണത്തെക്കുറിച്ചും ജിഹാദിനെക്കുറിച്ചും പൊലിപ്പിച്ചു പറഞ്ഞു മുസ്ലിംകളെ വികാരം കൊള്ളിച്ചത് എന്നാരും ചോദിച്ചില്ല! ട്യുണീഷ്യയിലും അൾജീരിയയിലും എല്ലാം സംഭവിച്ചത് ഇത് തന്നെയായിരുന്നു.
( തുടരും)

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ -2

 

ദശാബ്ദങ്ങളായി, സൗദി അറേബ്യയിൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ അതിന്റെ ദ്രംഷ്ടങ്ങൾ കുത്തിയിറക്കാൻ തുടങ്ങിയിട്ട് എന്ന കാര്യം പലർക്കുമറിയാം. യഥാർത്ഥ മുഖം മറച്ചു വെക്കുന്നത് നിമിത്തം പലപ്പോഴും നിയമവ്യവസ്ഥിതിയുടെ ചങ്ങലകൾക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. വളരെ കരുതലോടെയും ശ്രദ്ധയോടെയും കരുക്കൾ നീക്കുകയും ഒരിക്കലും നിയമത്തിന് പിടികൊടുക്കാതെയും പൊതുജീവിതത്തിന്റെ എല്ലാ മുക്കുമൂലകളിലും കയറിപ്പറ്റി സമർത്ഥമായി ഖവാരിജീ ചിന്തയും ഭരണവിരുദ്ധ വികാരവും ഊതിക്കാച്ചി. പ്രാമാണികരായ സലഫീ ഉലമാക്കളെപ്പറ്റി ഭരണകൂട പാദസേവകരെന്നും ഹൈളിന്റെയും നിഫാസിന്റെയും ആളുകളെന്ന് അസഭ്യം പറഞ്ഞു. "ഒരു സ്ത്രീയുടെ അരക്കു ചുറ്റുമാണ്" ഇവരുടെ ചിന്തകൾ കറങ്ങുന്നത് എന്ന് കുറ്റപ്പെടുത്തി. ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ തനി നിറം അനാവരണം ചെയ്യപ്പെടാത്ത ഒരു കുറഞ്ഞ കാലം സൗദിയടക്കമുള്ള മുസ്‌ലിം നാടുകളിൽ കഴിഞ്ഞു പോയിട്ടുണ്ട്. ആ അഭിശപ്ത കാലഘട്ടത്തിൽ ശൈഖ് ഇബ്നു ബാസടക്കമുള്ള ഭുവനപ്രശസ്തരായ സലഫി ഉലമാക്കൾ ഇഖ്‌വാനീ നേതാക്കളെക്കുറിച്ചു ചില നല്ലവാക്കുകൾ പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ ഇവരുടെ തനിനിറം ബോധ്യപ്പെടുകയും രഹസ്യ അജണ്ട അനാവരണം ചെയ്യപ്പെടുകയും ചെയ്തപ്പോൾ അവരെല്ലാം അവരുടെ പഴയ നിലപാടുകൾ തിരുത്തുകയും ജനങ്ങളെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന രാഷ്ട്രീയ ഭീകരവാദപ്രസ്ഥാനത്തെക്കുറിച്ചു മുന്നരിയിപ്പു നല്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം ലോകത്ത്‌, ഒരിക്കൽ പോലും പ്രവാചകന്മാരുടെ പ്രബോധന മാതൃക സ്വീകരിക്കുകയോ തൗഹീദും സുന്നത്തും പൊതുജനങ്ങളിൽ പ്രബോധനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഇഖ്‌വാനുൽ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിങ്ങളുടെ രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കാനും തൗഹീദും സുന്നത്തും പഠിക്കുകയോ അതിന് അവസരം ലഭിക്കുകയോ ചെയ്തിട്ടില്ലാത്ത സാധാരണക്കാരായ മുസ്‌ലിം പൊതുജനങ്ങളെ അവർ മഹാപുണ്യകരവും പ്രാധാന്യമർഹിക്കുന്നതുമെന്നു കരുതുന്ന രാഷ്ട്രീയ തീച്ചൂളയിൽ ചാടാൻ നിര്ബന്ധിക്കുകയാണ് ചെയ്തത്. അവർ മനസ്സിലാക്കിയ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഖുർആനും ഹദീസും അടക്കം ഇസ്‌ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുകയും അനവസരത്തിൽ നിർബാധം ഉദ്ധരിക്കുകയും ചെയ്തു. എണ്ണമറ്റ ഹദീസുകൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി അപനിർമ്മാണം നടത്തി. മൂസാ നബി അലൈഹിസ്സലാമിനെക്കുറിച്ചും യൂസഫ് നബി അലൈഹിസ്സലാമിനെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. മുആവിയ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് ദുഷിച്ചു പറഞ്ഞു. സ്വഹാബിമാരുടെ ജീവചരിത്രങ്ങളിൽ രാഷ്ട്രീയം ചികയുകയും അവരുടെ ജീവിതം പ്രധാനമായും രാഷ്ട്രനിർമ്മിതിക്കു വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നുവെന്നു ദ്യോതിപ്പിക്കുന്ന തരത്തിൽ എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിച്ചു. ചുരുക്കത്തിൽ, സംഘ് പരിവാറിന്റെ പ്രവർത്തന ശൈലിയും രഹസ്യ അജണ്ടകളുമുള്ള ഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന അറബി പതിപ്പിനെക്കുറിച്ചും അതിന്റെ ഇന്ത്യൻ പകർപ്പായ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.
( തുടരും)

ഇഖ്‌വാനീ ചിന്തകൾ കാള കൂട വിഷങ്ങൾ


ഉലമാക്കൾ ഇസ്‌ലാം ദീനിന്റെ കാവൽക്കാരും വഴികാട്ടികളുമാണ്. അവർ സത്യ മാർഗത്തിലേക്ക് വെളിച്ചം വീശുന്ന വിളക്കു മാടങ്ങളാണ്. ദീനിൽ പ്രമാണങ്ങൾ ആധാരമാക്കി മുസ്‌ലിങ്ങളുടെ മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാനുള്ള അധികാരവും അവകാശവും അർഹതയും അവർക്കാനുള്ളത്. ഉലമാക്കൾക്ക് ഇസ്‌ലാം ദീനിൽ അല്ലാഹു കല്പിച്ചു നൽകിയ സ്ഥാനങ്ങൾ വളരെ മഹത്തായതാണ്. ഖുർആനും ഹദീസുകളും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉലമാക്കളുടെ ഇൽമിന്റെ സദസ്സുകളിൽ റഹ്മത്തിന്റെ മലാഇകതുകൾ സന്നിഹിതരാവുകയും ഇൽമ്‌ തേടി വരുന്ന ആളുകൾക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്യും. അവർ ആണ് യഥാർത്ഥ ഇൽമിന്റെ അവകാശികൾ. അവർക്ക് വേണ്ടി ദുആ ചെയ്യുകയും അവരെക്കുറിച്ചു നല്ലത് പറയുകയും ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്.

#എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ മുറിവുകൾ കൊത്തി വൃണമാക്കാൻ തക്കം പാർത്തു നടക്കുകയും ഇസ്‌ലാമിലെ സാങ്കേതിക ശബ്ദങ്ങൾക്ക് കേവല രാഷ്ട്രീയ വ്യാഖ്യാനങ്ങൾ മാത്രം നൽകി വികലമാക്കുകയും ചെയ്ത #ജമാഅത്തെ #ഇസ്‌ലാമി മുകളിൽ പറഞ്ഞ ഇസ്‌ലാമിക താൽപര്യങ്ങളെ തകർത്തു തരിപ്പണമാക്കാൻ പണിയെടുക്കുന്നവരാണ്. #ഭീകര #സംഘടനയായ #ഇഖ്വാനുൽ #മുസ്‌ലിമൂനുമായി ഇവർ ആഗോള തലത്തിൽ കൈകോർക്കുകയും ആദർശപരമായി 'കൊള്ളക്കൊടുക്കലുകൾ' നടത്തുകയും ചെയ്യുന്നു. മലേഷ്യ, സിംഗപ്പൂർ തുടങ്ങി ഈജിപ്ത് സിറിയ മൊറോക്കോ യെമൻ ലിബിയ എന്നു വേണ്ട ലോകത്തു എല്ലാ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവരുടെ സ്ലീപ്പിങ് സെല്ലുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സൗദി അറേബ്യ കുവൈറ്റ് ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ സാമൂഹിക ആതുര സേവന പ്രവർത്തനങ്ങളിൽ ഇടപെടുകയും സർക്കാറിന്റെ വിദ്യാഭ്യാസ തലങ്ങളിൽ കയറിക്കൂടുകയും ചെയ്യും. അപ്പോഴൊന്നും ഇവർ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോ യഥാർത്ഥ മുഖമോ പുറത്തു കാണിക്കാറില്ല. വർഷങ്ങളെടുത്ത്‌ വളരെ ക്ഷമാപൂർവം പണിയെടുക്കുകയും തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ചു ഇടപെടുന്ന എല്ലാ മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ഇവരുടെ ആശയം കുത്തിവെച്ച് മലിനമാക്കും. സിലബസ് നിശ്ചയിക്കുന്ന ബോഡികളിലും മറ്റു വിദ്യാഭ്യാസ - വൈജ്ഞാനിക ബോഡികളിലും കയറിക്കൂടുന്ന ഇവർ അടുത്ത തലമുറ ഇവരുടെ രാഷ്ട്രീയ ബ്രൈൻ വാഷിന് വിധേയമായി എന്ന് ഉറപ്പു വരുത്തും. വിദ്യാഭ്യാസ അക്കാദമിക് തലങ്ങൾ ഖുറൂജി ചിന്തകൾ കാരണം മലിനമായിട്ടുണ്ട് എന്ന് അതാതു രാജ്യങ്ങളിലെ സർക്കാരുകൾക്ക് ബോധ്യപ്പെടുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും ( തുടരും) 

#ഇഖ്‌വാനുൽ #മുസ്‌ലിമൂൻ #എന്ന #ഭീകര #സംഘം #കൊന്നു #തള്ളിയ #മനുഷ്യജന്മങ്ങൾ


1- 1945 ഇൽ ഈജിപ്തിലെ മന്ത്രിയായ അഹ്‌മദ്‌ മാഹിറിനെ കൊലപ്പെടുത്തി
2- 1948-ഇൽ യമൻ ഭരണാധികാരിയായ യഹ്‌യ ഹുമൈദിനെയും അദ്ദേഹത്തിന്റെ മക്കളെയും കൊല ചെയ്തു.
3-അതേ വർഷം തന്നെ ഹസനുൽ ബന്നയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഈജിപ്തിലെ ജഡ്ജിയായ അഹ്‌മദ്‌ ഖാസാൻദാറിനെ കൊലപ്പെടുത്തി.
4-അതേ വർഷം പ്രധാനമന്ത്രിയായ മഹമൂദ് ഫഹ്മിയെ കൊലപ്പെടുത്തി
5-പ്രധാനമന്ത്രിയായ ഇബ്‌റാഹീം അബ്ദുൽ ഹാദിക്ക് നേരെയുള്ള വധശ്രമം.
6-സ്‌പെഷ്യൽ ഫോഴ്‌സ് അംഗമായ സയ്യിദ് ഫായിസിനെ 1953 ഇൽ ടൈം ബോംബിലൂടെ കൊലപ്പെടുത്തി.
7-ഈജിപ്ത് പ്രസിഡന്റ് ആയിരുന്ന ജമാൽ അബ്ദുൽ നാസറിന് നേരെ 1954 ലും 1965 ലും നടത്തിയ വധശ്രമങ്ങൾ.
8-1974 ഇൽ മിലിട്ടറി ടെക്നിക്കൽ കോളേജിൽ നടത്തിയ ആക്രമണത്തിൽ ഒരു ഓഫീസർ അടക്കം 18 വിദ്യാർത്ഥികളെ കൊലപ്പെടുത്തുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
9-1977 ഇൽ ശൈഖ് ദഹബിയെ കൊലപ്പെടുത്തി.
10-1981- ഇൽ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദാത്തിനെ കൊലപ്പെടുത്തി.
11-അതേ വർഷം തന്നെ ഈജിപ്തിലെ അസ്യൂത് ഗവർണറേറ്റിൽ 118 ഓഫീസർമാരെയും ഒരു പട്ടാളക്കാരനെയും കൊലപ്പെടുത്തി.
12-1990 ഇൽ ഡോക്റ്റർ രിഫ് അത് മഹജൂബിനെ കൊലപ്പെടുത്തി
13-1992 ഇൽ ഫറജ് ഫൗദയെ കൊലപ്പെടുത്തി.
14-1996 ഇൽ 18 ജാപ്പനീസ് വിനോദ സഞ്ചാരികളെ കൊന്നു തള്ളി.
15-1997 ഇൽ ഈജിപ്തിലെ അക്‌സറിൽ 62 വിനോദ സഞ്ചാരികളെ കത്തികളും മറ്റു ആയുധങ്ങളും കൊണ്ട് കശാപ്പു ചെയ്തു.
നമുക്ക് ഇനിയും സൗദിയിലെ ഉലമാക്കളെക്കുറിച്ച് "കിരാതരായ""രാജാക്കന്മാരുടെ ചെരിപ്പു നക്കികളായ" പണ്ഡിതന്മാർ എന്ന് തെറി പറയാം !
Image may contain: text that says "ഇഖ്‌വാനുൽ മുസ്‌ലിമൂൻ നടത്തിയ കശാപ്പുകൾ"
Althaf Nasar, Lahin HaMdan Arakkal and 32 others
31 comments
16 shares
Like
Comment
Share

അഹന്തയും താൻപ്രമാണിത്വവും ഒഴിവാക്കപ്പെടേണ്ടത് തന്നെ !

 


Monday, November 2, 2020

ബിദ്അത്തിന്റെ അപകടം

 


സുന്നത്തിന്റെ പ്രാധാന്യം



 

സ്ത്രീകളും ഭരണാധികാരവും

 ( #ഒരു #സ്ത്രീയെ #ആജ്ഞാധികാരം #ഏൽപ്പിച്ച #ഒരു #ജനതയും #വിജയം #വരിക്കുകയില്ലതന്നെ)) ബുഖാരി.

മുകളിലെ ഹദീസ് ഇമാം ബുഖാരിയടക്കം നിരവധി ഹദീസ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണാധികാരം, ന്യായാധിപത്യസ്ഥാനം തുടങ്ങിയ നേതൃത്വപരമായ അധികാരങ്ങൾ കയ്യാളാനുള്ള അവകാശം സ്ത്രീകൾക്ക് ഇസ്‌ലാം അനുവദിച്ചിട്ടില്ല എന്നാണ് ഈ ഹദീസിന്റെ വ്യാഖ്യാനങ്ങളിൽ പ്രാമാണികരായ ഉലമാക്കൾ രേഖപ്പെടുത്തിയത്. മറിച്ചുള്ള വാദം പ്രമാണങ്ങളെ സ്വന്തം അഭീഷ്ടത്തിനനുസരിച്ചു ദുർവ്യാഖ്യാനിക്കുന്ന സുന്നത്തിന്റെ ശത്രുക്കളുടെ ജൽപനങ്ങൾ മാത്രമാണ്.
ഈ ഹദീസ് ഷറഇന്റെ ഭാഗമല്ല എന്ന വാദം തികഞ്ഞ യുക്തിവാദമാണ്.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.