Sunday, April 26, 2015

റജബ് മാസത്തിനു പ്രത്യേകത

റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ട് വന്നിട്ടുള്ള ഹദീസുകൾ ദുർബലമാണ്. ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറയുന്നു " റജബ് മാസത്തിനു പ്രത്യേകത കൽപിച്ചു കൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ല. പവിത്രമായ മാസം എന്നതല്ലാതെ റജബ് മാസത്തിനു തൊട്ടു മുന്പുള്ള മാസമായ ജമാദുൽ ഉഖ് റയേക്കാൾ റജബിനു സവിശേഷത ഒന്നുമില്ല. അതിൽ മറ്റു മാസങ്ങളെപ്പോലെ അല്ലാതെ   പ്രത്യേക നമസ്കാരമോ നോന്പോ ഉംറയോ ഒന്നുമില്ല. "  ( ലിഖാഉൽ ബാബിൽ മഫ് തൂഹ് 26/174) 
എന്നാൽ റജബ് മാസത്തിന്റെ പ്രാധാന്യം പറയുന്ന അനസ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസ്, റജബ് മാസം ആയിക്കഴിഞ്ഞാൽ " അള്ളാഹുവേ, റജബിലും  ശഅബാനിലും  ഞങ്ങൾക്ക് ബർകതു ചൊരിയുകയും, റമദാനിനെ ഞങ്ങൾക്ക് നീ എത്തിക്കുകയും ചെയ്യേണമേ എന്ന് നബി സ്വല്ലള്ളാഹു അലൈഹി  വ സല്ലം ദുആ ചെയ്യാറുണ്ടായിരുന്നു എന്ന ഹദീസ് ദുർബലമാണ് .

Sunday, April 12, 2015

‏قال شيخ الإسلام ابن تيمية رحمه الله :

فساد اليهود والنصارى ظاهر لعامة المسلمين أما أهل البدع فإنه لا يظهر فسادهم لكل شخص.

الفتاوى ٢٨/٢٣٢

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله പറഞ്ഞു : ജൂത - ക്രൈസ്തവരുടെ കുഴപ്പങ്ങൾ മുസ്‌ലിംകളിലെ ഏതു സാധരണക്കാരനും പ്രകടമാവുന്നതായിരിക്കും, എന്നാല്‍ ബിദ്അത്തുകാരൻറെ ഫസാദുകൾ എല്ലാ സാധാരണക്കാരനും വ്യക്തമാവില്ല

Thursday, April 9, 2015

ഖുലഫാഉറാശിദീങ്ങളുടെയും ചര്യയെ മുറുകെ പിടിക്കുക

‏قال النبي ﷺ عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة
رواه أحمد
നബി ﷺ പറഞ്ഞു: നിങ്ങള്‍  എൻറെയും സച്ചരിതരായ   ഖുലഫാഉറാശിദീങ്ങളുടെയും ചര്യയെ മുറുകെ  പിടിക്കുക, അണപ്പല്ലുകൊണ്ട് അതില്‍  കടിച്ചു  പിടിക്കുക  . പുതു നിർമിതി(മുഹ്ദസാത്തു)കളെ നിങ്ങള്‍  സൂക്ഷിക്കുക  ,  എല്ലാ പുതുനിർമിതിയും ബിദ്അത്താണ്. എല്ലാ  ബിദ്അത്തും വഴികേടാണ്. (ഇമാം  അഹ്‌മദ്‌)
Shafi Puthur

Wednesday, April 8, 2015

നഗ്നപാദനായി നടക്കാൻ

അബ്ദുള്ളാഹിബ്നു  ബുറെയ്ദ റദിയള്ളാഹു അൻഹുവിൽ നിന്ന് " വല്ലപ്പോഴും നഗ്നപാദനായി നടക്കാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഞങ്ങളോട് കൽപ്പിക്കാറുണ്ടായിരുന്നു" - (സ്വഹീഹു അബീദാവൂദു - അൽബാനി)

Tuesday, April 7, 2015

നിൻറെ ഹവ(ഇഛ)യോട് പോരാടുക

‏فال أبو حازم - رحمه الله - :
« قَاتِلْ هَوَاكَ أَشَدَّ مِمَّا تُقَاتِلُ عَدُوَّكَ »
حلية الأولياء 1/231
അബൂ ഹാസിം رحمه الله പറഞ്ഞു: നീ നിന്റെ ശത്രുവിനോട് യുദ്ധം ചെയ്യുന്നതിനേക്കാൾ ശക്തമായി നിൻറെ ഹവ(ഇഛ)യോട് പോരാടുക
(ഹിൽയത്തുൽ  ഔലിയ 231/1)

ബിദ്അത്തുകാരൻറെ കൂടെ നീ ഇരിക്കരുത്

ഹസനുൽ ബസ്വരി റഹിമഹുള്ളള (d.110H) പറഞ്ഞു : ബിദ്അത്തുകാരൻറെ കൂടെ നീ ഇരിക്കരുത്, നിശ്ചയം അത് നിൻറെ ഹൃദയത്തെ രോഗാതുരമാക്കും

അൽ ഇഅതിസ്വാം (83/1)

Shafi Puthur

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.