Wednesday, February 25, 2015

അവനാണ് നിന്റെ സ്വർഗ്ഗവും നരകവും !

നബി സ്വല്ലള്ളാഹു  അലൈഹി ഒരു സ്ത്രീയോട് "നീ  ഭർതൃമതിയാണോയെന്നു ചോദിച്ചു. അവർ അതെയെന്നു പറഞ്ഞപ്പോൾ നബി ചോദിച്ചു " അവനു നിനക്ക് എങ്ങിനെയാണ്? അപ്പോൾ അവർ പറഞ്ഞു  "എന്നാൽ ചെയ്യാൻ  കഴിയുന്നതിൽ  ഞാൻ കുറവ് വരുത്താറില്ല" അപ്പോൾ നബി പറഞ്ഞു "എങ്കിൽ, അവനിൽ നിന്ന് നീ എവിടെയാണെന്ന് നീ നോക്കിക്കൊള്ളൂക (ഭർത്താവ്‌, ഭാര്യയെക്കുറിച്ച്  സംതൃപ്തനാണോ എന്ന്) കാരണം, അവനാണ് നിന്റെ സ്വർഗ്ഗവും നരകവും !"
- അഹ് മദ്, ഹാകിം

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ -4

പ്രസിദ്ധ താബിഈ വര്യൻ സഈദു ബിനുൽ മുസയ്യബ് റഹിമഹുള്ളായുടെ മകൾ വലിയ പണ്ഡിതയായിരുന്നു. തന്റെ പിതാവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന അവരുടെ ഭർത്താവ്, ഒരു ദിവസം രാവിലെ ഭർത്താവ് പുറത്തു പോകാനായി ഒരുങ്ങിയപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഭാര്യ ചോദിച്ചു. ഇല്മ് പഠിക്കാൻ സയീദ്‌ ബിൻ മുസയ്യബിന്റെ മജ് ലിസിലേക്ക് പോവുകയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ, ഭാര്യ പറഞ്ഞു. "എങ്കിൽ ഇവിടെയിരിക്കുക, സയീദിന്റെ പക്കലുള്ള ഇൽമു ഞാൻ പഠിപ്പിച്ചു തരാം."
ഇമാം മാലികിനു ഒരാൾ  തന്റെ " മുവത്വ" വായിച്ചു കൊടുത്തു കൊണ്ടിരിക്കെ അക്ഷരപ്പിശക് സംഭവിച്ചു. ഒന്നിലധികം തവണ ഇതാവർത്തിച്ചപ്പോൾ, അകത്തു നിന്ന് ഇമാം മാലികിന്റെ മകൾ അക്ഷര സ് ഫുടത  ഇല്ലാത്ത കാരണത്താൽ  'ഇയാളെ പറഞ്ഞു വിടാൻ സമയമായി' എന്ന് സൂ ചിപ്പിച്ചു കൊണ്ട് വാതിലിൽ തട്ടി. ഉടനെ ഇമാം മാലിക് അയാളോട് അക്ഷരശുദ്ധി വരുത്താൻ ഉപദേശിച്ചു കൊണ്ട് പറഞ്ഞു വിട്ടു.
ഇമാം സുഹ് രീ, ഇമാം മാലിക്, ഇമാം ഇബ്നു ഹജർ , ഇബ്നുൽ ഖയ്യിം, ഇബ്നു അസാകിർ, അബു ത്വാഹിർ അസ്സലഫി, ഇബ്നുൽ ജൗസീ, മുൻസിരി, ഇമാം ദഹബി, ഇമാം അഹ് മദ്, അബൂ യഉല, തുടങ്ങിയ മഹാരഥന്മാർ സ്ത്രീകളായ ചില പണ്ഡിതപ്രതിഭകളിൽ നിന്ന് ഹദീസും രിവായത്തും സ്വീകരിച്ചിട്ടുണ്ട്.
ഇൽമു പഠിക്കുകയും സുന്നത്ത് അനുവർത്തിച്ചു ജീവിക്കുകയും ഹദീസും രിവായത്തും ഹൃദിസ്ഥമാക്കുകയും അതിനു വേണ്ടി ക്ഷമിക്കുകയും ത്യാഗമനുഷ്ടിക്കുകയും വിവാഹ ജീവിതം പോലും ത്യജിക്കുകയും ചെയ്ത പണ്ഡിതകൾ വേറെയുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അവരുടെ അപദാനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ഠമിടറിക്കൊണ്ടും  സന്തോഷാതിരേകത്താൽ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടുമല്ലാതെ ഒരാൾക്കും ആ വരികളിലൂടെ കടന്നു പോവുക പ്രയാസമായിരിക്കും.
വാക്കുകൾ ഇഴയറ്റ് മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും കണ്ണുനീരിന്റെ പുളിരസവും പ്രതിഫലിപ്പിക്കാനുള്ള ശക്തി നീ അക്ഷരങ്ങൾക്ക് നൽകിയില്ലല്ലോ റബ്ബേ !
ഇന്നും ലോകത്തിന്റെ പല ഭാഗത്തും അള്ളാഹുവിന്റെ ദീൻ പ്രതിഫലേഛയില്ലാതെ പഠിക്കുകയും സുന്നത്തുകൾ പിൻപറ്റുകയും സലഫുകളുടെ മൻഹജു സ്വീകരിക്കുകയും ചെയ്യുന്ന മഹിളാരത്നങ്ങൾ ഉണ്ടായിക്കൂടായെന്നില്ല , എന്നല്ല, ഉണ്ടാവുമെന്ന് ഞാൻ ന്യായമായും വിശ്വസിക്കുന്നു. ഞാനും നിങ്ങളും അറിഞ്ഞില്ലെങ്കിലും. കാരണം, ഇസ്‌ലാം ആണുങ്ങളുടെ മതമല്ലല്ലോ.
സ്ത്രീ വിമോചനത്തിനു വേണ്ടി വാദിക്കുകയും നഗ്നത എത്ര മാത്രം പ്രദർശിപ്പിക്കുന്നുവോ അതിന്റെ പരപ്പ് അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ പൂർണത നിശ്ചയിക്കുകയും, സ്ത്രീകളെ തെരുവിലിറക്കി അവരുടെ മടിക്കുത്തഴിച്ചാൽ മാത്രമേ സ്ത്രീ സമത്വം സാർഥകമാകൂ എന്നു കരുതുകയും ചെയ്യുന്ന ആളുകൾ ഇസ്‌ലാമിക ചരിത്രവും അതിൽ സ്ത്രീ ജനങ്ങൾക്കുള്ള സ്ഥാനവും ഒരാവർത്തി വായിച്ചേ മതിയാകൂ.

Tuesday, February 24, 2015

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ -3

പുരുഷന്മാരെപ്പോലെത്തന്നെ, ശറഇയ്യായ ഇൽമും സുന്നത്തും, അന്വേഷിക്കുകയും കരസ്ഥമാക്കുകയും ചെയ്യുന്നതിൽ സലഫുകളായ സ്ത്രീകൾ മുൻപന്തിയിലായിരുന്നു.

അബുബക്കർ അൽ കാസാനിയുടെ ജീവചരിത്രത്തിൽ അബുബക്കർ സമർഖന്തിയുടെ പണ്ഡിതയായ മകളുമായി ഉള്ള അദ്ധേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നു. സമർഖന്തിയുടെ ഗ്രന്ഥമായ തുഹഫ അടക്കം മുഴുവൻ ഗ്രന്ഥങ്ങളും കാസാനി പഠിക്കുകയും വ്യുൽപത്തി നേടുകയും ചെയ്തു.

പിതാവിന്റെ ഗ്രന്ഥമായ തുഹ് ഫ മനപാഠമാക്കിയ,അതീവ സുന്ദരിയായ മകൾ ഫാത്വിമയെ, റോമൻ നാടുകളിലെ പല രാജാക്കന്മാരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവ് അതിന് തയ്യാറായില്ല. 

ആ സമയത്താണ് കാസാനി അവിടെ വരുന്നതും സമർഖന്തിയിൽ നിന്ന് പഠിക്കുന്നതും. പിന്നീട് അദ്ധേഹത്തിന്റെ തുഹ് ഫ കക് കാസാനി ഒരു ശറഹു എഴുതി. ഇത് വായിച്ചു കേട്ട സമർഖന്തി അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും, പ്രസ്തുത ശറഹു മഹ്ർ ആയി നിശ്ചയിച്ചു മകളെ കാസാനിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇത് കാരണമായി, അക്കാലത്ത് " അദ്ധേഹത്തിന്റെ തുഹ് ഫ ശറഹു ചെയ്യുകയും അദ്ധേഹത്തിന്റെ മകളെ കെട്ടുകയും ചെയ്തു" വെന്ന് ആളുകൾ പറയാറുണ്ടായിരുന്നുവെന്നു ചരിത്രം. "സ്വനാഇഉൽ ബദാഇഉ" എന്ന ഗ്രന്ഥം രചിച്ചത് കാസാനിയും ഭാര്യ ഫാത്വിമയും ചേർന്നാണ്. 
--

Monday, February 23, 2015

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ - 2

ഇമാം ഇബ്നു ഹജറിന്റെ വീട്, ഇൽമിന്റെയും ഹദീസിന്റെയും വീടായിരുന്നു. അദ്ധേഹത്തിന് ഖാത്തുൻ എന്ന് പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. അവരെയദ്ദേഹം ഇബ്നുൽ ഖത്വീബിൽ നിന്ന് എഴുത്തും വായനയും പഠിപ്പിച്ചു. തന്റെ ഗുരുനാഥന്മാരായ ഇറാഖീ, ഹൈതമീ തുടങ്ങിവരിൽ നിന്ന് അദ്ദേഹം അവരെ കേൾപ്പിച്ചു. യൂസുഫ് ബിന് ഷാഹീൻ എന്ന തന്റെ മകനെ, അവർ പിതാവിന്റെ ഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും, അദ്ദേഹം അവ പകർത്തുകയും പഠിക്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തു.

അദ്ധേഹത്തിന്റെ മറ്റു പെണ്‍മക്കളായ, ഫർഹ, ഫാത്വിമ, ആലിയ, റാബിഅ തുടങ്ങിയവർക്കും ഇബ്നു ഹജർ തന്നെ ഇജാസതു നൽകിയിട്ടുണ്ട്. റാബിഅയെ മക്കയിൽ വെച്ച് മറാഗിയിൽ നിന്ന് കേൾപ്പിക്കുകയും, ശാമുകാരും ഈജിപ്തുകാരുമായ ഒരുപാട് പേർ അവർക്ക് ഇജാസതു നൽകുകയും ചെയ്തിട്ടുണ്ട്. ഇബ്നു ഹജറിന്റെ മക്കളെല്ലാം തന്നെ, അക്കാലത്ത് ഉണ്ടായ ഒരു പകർച്ചവ്യാധി കാരണമായി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയതിനാൽ, ഇമാം ഇബ്നു ഹജറോ, അവരുടെ പത്നിയോ രിവായത് ചെയ്ത പോലെ ഹദീസുകൾ രിവായത് ചെയ്തു പ്രശസ്തരായില്ലായെന്നതാണ് വസ്തുത. എങ്കിൽ പോലും, ഇമാം ഇബ്നു ഹജർ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ വ്യാപൃതനായിരുന്നിട്ടും, സ്വന്തം കുടുംബത്തെയും കുട്ടികളെയും ദീനും സുന്നത്തും പഠിപ്പിക്കുന്നതിൽ അശ്രദ്ധനായില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. 

അദ്ധേഹത്തിന്റെ ഭാര്യ, ന്യായാധിപനായിരുന്ന കരീമുദ്ധീൻ അബ്ദുൽ കരീമിന്റെ മകളായ ഉൻസ്, ഇബ്നു ഹജർ, തന്റെ ശൈഖ് ആയ അബ്ദുൽ കരീം ഇറാഖിയിൽ നിന്ന് കേൾപ്പിക്കുകയും, ഷാമുകാരും മക്കക്കാരും ഈജിപ്തുകാരുമായ ഷൈഖുമാരെ വിളിച്ചു വരുത്തി ഭാര്യക്ക് അവരിൽ നിന്ന് അദ്ദേഹം ഇജാസത് നൽകി . അങ്ങിനെ ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ ഹദീസുകൾ രിവായത് ചെയ്യുന്നതിൽ നൈപുണ്യം നേടി. അദ്ദേഹം " നീയിപ്പോൾ ഒരു ശൈഖ ആയിട്ടുണ്ട്‌ " എന്ന് തമാശ രൂപേണ അവരോടു പറയാറുണ്ടായിരുന്നുവെങ്കിലും അത് അവാസ്തവമായിരുന്നില്ല. ! അദ്ദേഹം അവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്തു. അവർ തിരിച്ചും. 

ഉൻസ്, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ തന്നെ, ഹദീസുകൾ രിവായത് ചെയ്യുകയും ജനനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സമാദരണീയരായ പലരും അവരെ ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചു. സഖാവി, അവരിൽ നിന്ന് നാൽപതു ഹദീസുകൾ, നാൽപതു ഷൈഖുമാരിൽ നിന്ന് ഉദ്ധരിക്കുകയും, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ അവർക്ക് ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. അല്ലാമ ഇബ്റാഹീം ബിന് ഖദർ, 'സ്വഹീഹുൽ ബുഖാരി' അവരെ ചൊല്ലിക്കേൾപ്പിച്ചു. ഇതും ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ, അദ്ധേഹത്തിന്റെ സാന്നിധ്യത്തിൽ! അല്ലാമ ഇബ്റാഹീം മരണപ്പെട്ടപ്പോൾ, സ്വന്തം പൌത്രൻ യൂസുഫു ബിന് ശാഹീനും അവരെ കേൾപിച്ചു.
വലില്ലാഹിൽ ഹംദു വൽ മിന്ന !! എവിടെ ഇമാം ഇബ്നു ഹജർ ? എവിടെ അദ്ധേഹത്തിന്റെ അനന്തരാവകാശികൾ? എവിടെ അവർക്ക് ജന്മം നൽകിയ അനുഗ്രഹീത വനിതകൾ? 

رحم الله الإمام ابن حجر العسقلاني وعائلته رحمة واسعة

ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ - 1

മതപരമായ അറിവ് നേടുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത സവിശേഷരായ മഹതികൾ ഇസ് ലാമിക ചരിത്രത്തിൽ, കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹാബത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പത്നിമാർ അടക്കം ഒരു പാട് സ്വഹാബീ വനിതകൾ, നബിയിൽ നിന്ന് ഹദീസുകൾ പഠിക്കുകയും മുസ് ലിങ്ങളെ പഠിപ്പിക്കുകയും ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹഫ്സ്വ ബിൻത് സീരീൻ അടക്കം താബിഈങ്ങളിലും എണ്ണപ്പെട്ട പണ്ഡിതകൾ കഴിഞ്ഞു പോയിട്ടുണ്ട്. ഇമാം ഷൌകാനി ഹദീസ് പണ്ഡിതകളായ മഹതികളെ പുകഴ്ത്തിക്കൊണ്ട് പറയുന്നു " ഒരു സ്ത്രീയിൽ നിന്ന് വന്നു എന്നതിന്റെ പേരിൽ ഉലമാക്കളാരെങ്കിലും, അവരുടെ ഹദീസുകൾ തള്ളിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് സ്വഹാബാ വനിതകളിൽ നിന്ന് മുസ്‌ലിം ഉമ്മത്ത്‌ ഏറ്റു വാങ്ങിയത് !" നൈലുൽ ഔത്വാർ - പേജു 22

ഉമ്മു മുഹമ്മദ്‌ സയ്യിദ ബിൻത് മൂസാ എന്ന മഹതിയെ കാണാൻ കഴിയാത്തതിൽ ഇമാം ദഹബി ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ജീവ ചരിത്രം രേഖപ്പെടുതിയെടത്ത് അദ്ദേഹം പറയുന്നു. " അവരുമായി സന്ധിക്കാൻ വേണ്ടി ഞാൻ പുറപ്പെട്ടു. വഴി മദ്ധ്യേ, ഹിജ്റ 695 റജബ് മാസത്തിൽ ഞാൻ ഫലസ്ത്വീനിൽ ആയിരിക്കെ അവർ മരണപ്പെട്ടു." അദ്ദേഹം തുടരുന്നു " അവരെ കാണാൻ ഞാൻ ആഗ്രഹിച്ചു. അവർ ജീവിച്ചിരിപ്പുണ്ട് എന്ന ധാരണയിൽ ഈജിപ്തിലേക്ക് ഞാൻ യാത്ര പുറപ്പെട്ടു. അവിടെയെത്തിയെങ്കിലും ഞാൻ വാദീ ഫഹ് മയിൽ ആയിരിക്കെ പത്തു ദിവസം മുമ്പ്, വെള്ളിയാഴ്ച റജബ് 6-നു അവർ മരണപ്പെട്ട വിവരം ഞാനറിഞ്ഞു."
മറ്റൊന്ന്, " അമീറുൽ മുഉമിനീൻ" എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ, സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ഹജറുൽ അസ്ഖലാനീ റഹിമഹുള്ളായുടെ കുടുംബമാണ്.

സ്വന്തം ഭാര്യമാരേയും പെണ്‍മക്കളേയും അദ്ദേഹം മഹത്തായ ഹദീസ് വിജ്ഞാനത്തിന്റെ അനന്തരാവകാശികളാക്കിയെന്നത് ആരേയും അസൂയപ്പെടുത്തുന്ന ചരിത്ര സത്യം.!
ഇബ്നു ഹജറിന്റെ സഹോദരി, സിത്തുറകബ് അൽ അസ്ഖലാനിയ്യ - അതീവ ബുദ്ധിമതിയും പണ്ഡിതയും ഹദീസ് രിവായത് ഉള്ളവരുമായിരുന്നു. ഇബ്നു ഹജർ അവരെക്കുറിച്ച് പറയുന്നു. " എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയായിരുന്നു എനിക്കവർ" ഈജിപ്ത്, മക്ക, ബഅലബക്, ഡമാസ്കസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ ഗുരുക്കന്മാരെക്കുറിച്ചും അവരുടെ ഇജാസത്തിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. " അവർ ആഴത്തിൽ പഠിക്കുകയും മത വിജ്ഞാനത്തിൽ നൈപുണ്യം സിദ്ധിക്കുകയും എനിക്ക് നല്ല ഒരു സ്വാധീനം ആവുകയും ചെയ്തു "
സഖാവി പറയുന്നു. അവർക്ക് മോസ് എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അവർ അമ്മാവനായ ഇബ്നു ഹജറിൽ നിന്ന് ഹദീസ് സ്വീകരിക്കുകയും, അവരിൽ നിന്ന് സഖാവി സ്വീകരിക്കുകയും ചെയ്തു. ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ മരണപ്പെടുകയും അദ്ദേഹം ജനാസ നമസ്കരിക്കുകയും ചെയ്തു.


Sunday, February 22, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ -4

മുഹമ്മദ്‌ നബി സ്വല്ലള്ളഹു അലൈഹി വ സല്ലം തന്റെ ഇരുപത്തിയാറു വർഷത്തെ, സാധാരണക്കാരനും, കച്ചവടക്കാരനും, ഭരണാധികാരിയും യോദ്ധാവും, സർവസൈന്യാധിപനും,സ്നേഹ നിധിയായ ഭർത്താവും,  ആശ്രിത വൽസലനായ പിതാവും, തുടങ്ങി ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും സാർത്ഥകമാക്കിയ, യുദ്ധവും സമാധാനവും ഒരു പോലെ സമ്മേളിച്ച  സംഭവബഹുലമായ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയിൽ തൗഹീദിനെ വിസ്മരിക്കുകയോ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തുകയോ ചെയ്ത ഒരു ചരിത്ര രേഖ ചൂണ്ടിക്കാണിക്കാൻ ശത്രുക്കൾക്ക് പോലും സാധ്യമല്ല.
ഒരു മനുഷ്യൻ അനിവാര്യമായി നിർവ്വഹിക്കേണ്ട ആരാധനാകർമ്മങ്ങളുടെ കാതലായ വശം തൗഹീദും അനുബന്ധ കാര്യങ്ങളുമാണെന്നു കാണാൻ പ്രയാസമില്ല.
പരലോകത്ത്, അള്ളാഹു ഒരു മനുഷ്യനെ കൊണ്ട് വരും.99 ഏടുകളിലായി അയാൾ ചെയ്തു കൂട്ടിയ തിന്മകൾ ആകാശ ഭൂമിയോളം നിറഞ്ഞു നിൽക്കും. " വല്ല നന്മയും നീ ചെയ്തിട്ടുണ്ടോ " എന്ന് അള്ളാഹു അവനോടു ചോദിക്കും. ആകെ തകർന്നടിഞ്ഞ മനസ്സോടു കൂടി " ഇല്ല റബ്ബേ " എന്നവൻ മറുപടി പറയുമ്പോൾ, അള്ളാഹു അവനോടു പറയുന്ന ഒരു കാര്യമുണ്ട്. " എന്നാൽ നമ്മുടെ പക്കൽ  നിനക്കൊരു നന്മയുണ്ട്" ലാ ഇലാഹ ഇല്ലള്ളാ " എന്ന് രേഖപ്പെടുത്തിയ കാർഡ് അള്ളാഹു അവനെ കാണിക്കുകയും, അള്ളാഹുവിന്റെ തുലാസിൽ, ആ 99 ഏടുകളെക്കാൾ, ഈ വചനം കനം തൂങ്ങുകയും ചെയ്യും. സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ട ഈ സംഭവത്തിലെ ഗുണപാഠം മുസ്‌ലിംകൾ ഉൾക്കൊള്ളുകയും അതിനു അനുസൃതമായി കാര്യങ്ങൾ ഗ്രഹിക്കുകയും കർമങ്ങൾ നന്നാക്കുകയും ചെയ്തിരുന്നെങ്കിൽ, സാമൂഹ്യ പ്രവർത്തനത്തിന്റെയും പൊതു ജന  നന്മയുടെയും പേര് പറഞ്ഞു സെക്രട്ടേറിയറ്റു മാർച്ച് നടത്താനും വാഴ നടാനും ഒരാളെയും കിട്ടുമായിരുന്നില്ല.
തൗഹീദിന്റെ ജനാബ് അശ്രദ്ധമാവുകയും എല്ലാ ചപ്പു ചവറുകളും തോളിലേറ്റുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പാർട്ടികളും എന്നാണു വിവേകപൂർണമായ പ്രവാചക മാതൃകയിലേക്ക് തിരിച്ചു വരിക ?
മുആവിയതു ബിനുൽ ഹകം റദിയള്ളാഹു അൻഹുവിന്റെ ആടുകളെ മേച്ചു നടന്ന അടിമപ്പെണ്ണിനോട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ, ഒന്ന് " അള്ളാഹു എവിടെയാണ്? അവർ നൽകിയ മറുപടി, " ആകാശത്തിലാണ്" എന്നായിരുന്നു. ഇസ്‌ലാമിക ദഅവത് നടത്തിക്കൊണ്ടിരിക്കുന്ന ആളുകളോടായിരുന്നു ഈ ചോദ്യമെങ്കിൽ, എന്തുത്തരമായിരിക്കും  കേൾക്കാൻ സാധിക്കുക? ഈമാനും കുഫ്റും വേർതിരിക്കാൻ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വീകരിച്ച മാനദണ്ഡമായിരുന്നു ഇത്.
ഇന്ന് തൗഹീദ് പറയുന്നവർ ആരാണ്? തൗഹീദ് തൗഹീദ് എന്ന്  ,പറയുകയല്ലാതെ, അത് വേണ്ട വിധം പഠിക്കുകയും ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് എന്റെ ചോദ്യം. അനുദിനം നമ്മൾ എന്തെല്ലാം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു? പത്രങ്ങൾ , മാസികകൾ, പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ, ചാനൽ ചർച്ചകൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, ഇങ്ങിനെ എന്തെല്ലാം? ഇതിലെല്ലാം കൂടി തൗഹീദുമായി ബന്ധപ്പെട്ട ഭാഗം എത്ര ശതമാനമുണ്ട്? സോഷ്യൽ മീഡിയ, വാട്സ് ആപ്, ഇതിലെല്ലാം  എന്തെല്ലാം അനുദിനം ഒഴുകി നടക്കുന്നു? വർഷങ്ങൾക്കു മുമ്പ് വന്നു പോയ പഴകിപ്പുളിച്ച പോസ്റ്റുകൾ പൊടി തട്ടി ടാഗ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു.  പച്ചക്കറിയിൽ അടങ്ങിയ വിശാംഷത്തിനു നൽകുന്ന വില  പോലും ഒരു മനുഷ്യന്റെ പരലോക വിജയത്തിന് തുരങ്കം വെക്കുന്ന ശിർക്കിന് നാം നൽകുന്നില്ലെങ്കിൽ ഈ കലിമതുതൗഹീദ് നമ്മിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രം നിസ്സാരമാണ്? !! ഓർക്കുക, നമ്മുടെ പാരത്രിക ലോകത്തിന്റെ വിജയം നിലനിൽക്കുന്നത് തൗഹീദ് തഹ്ഖീഖ് ചെയ്യുന്നതിലാണെന്ന് .Wednesday, February 18, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ - 3

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് ആദ്യം പറഞ്ഞത് തൗഹീദിനെക്കുറിച്ചായിരുന്നു. ആ പ്രവാചകന്മാരിൽ അവരുടെ ജനതയ്ക്ക് പറയാൻ ആക്ഷേപങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നല്ല, അവർ ആ സമൂഹത്തിലെ മാന്യരും സത്യസന്ധരും നീതിമാന്മാരുമായിരുന്നു. എന്നിട്ടും അള്ളാഹുവിനെ മാത്രമേ ഇബാദതു ചെയ്യാൻ പാടുള്ളൂവെന്നു പറഞ്ഞപ്പോൾ അവർ മോശപ്പെട്ടവരും അസ്വീകാര്യരും ആയിത്തീർന്നു. ഇതാണ് അള്ളാഹുവിൽ നിന്ന് വഹ് യുമായി വന്ന പ്രവാചകന്മാരുടെ അനുഭവം.

ശിർക്കിനെക്കുറിച്ച് താക്കീതു നൽകുകയും അതേ സമയം തന്നെ സ്വന്തം ജീവിതത്തിൽ അത് കടന്നു വരുന്നതിനെക്കുറിച്ച് അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യുന്നവരായിരുന്നു പ്രവാചകന്മാർ.
ഖലീലുള്ളാഹി ഇബ്രാഹീം അലൈഹി സലാമയുടെ ദുആ അള്ളാഹു ഖുർആനിൽ അറിയിക്കുന്നു. " എന്നെയും എന്റെ സന്താനങ്ങളെയും ഞങ്ങൾ വിഗ്രഹാരാധന നടത്തുന്നതിൽ നിന്ന് നീ ഞങ്ങളെ അകറ്റേണമേയെന്നു അദ്ദേഹം അള്ളാഹുവിനോട് പ്രാർഥിക്കുന്നു. ശിർക്കിനെതിരിൽ പട നയിച്ച ഇബ്രാഹീം നബി ഇത്ര മാത്രം ശിർക്കിനെ ഭയപ്പെടുന്നുവെങ്കിൽ,മറ്റുള്ളവർക്കെങ്ങിനെ ശിർക്കിന്റെ അപകടത്തിൽ നിന്ന് നിർഭയരാകാൻ സാധിക്കും ?
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇക്കാര്യം അബൂബക്കർ റദിയള്ളാഹു അൻഹുവിനോട് പറയുന്നു. 

قال النبي - صلى الله عليه وسلم - لأبي بكر الصديق - رضي الله عنه -: "يَا أَبَا بَكْرٍ، لَلشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ"
അബൂബക്കർ, തീർച്ചയായും ശിർക്ക് നിങ്ങളിൽ ഉറുമ്പ്‌ അരിച്ചു വരുന്നതിനേക്കാൾ ഗോപ്യമായി ( അരിച്ചു വരും ) " ബുഖാരി- അദബുൽ മുഫ് റദ്

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നൽകിയ ഈ താക്കീത് അത് അർഹിക്കുന്ന ഗൌരവത്തിൽ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തവർ വളരെ വളരെ വിരളമാണ്.
മരിച്ചു പോയ മഹാന്മാർ, പുണ്യവാളൻമാർ, ഖബറുകൾ കല്ലിലും മരത്തിലും തീർത്ത വിഗ്രഹങ്ങൾ തുടങ്ങി അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യുന്നവർ, ജാറങ്ങളിലും ദർഗകളിലും ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും അഭയം തേടുന്നവർ, അള്ളാഹു അല്ലാത്ത വ്യക്തികൾക്കും ശക്തികൾക്കും പൂജയും പ്രാർഥനയും നേർച്ചയും അർപ്പിക്കുന്നവർ, അവരെ അള്ളാഹുവിനെപ്പോലെ ഭയപ്പെടുകയും, അവരിൽ ഗുണം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ, തുടങ്ങി വിവിധങ്ങളായ ശിർക്കിന്റെ വശങ്ങളും രൂപങ്ങളും സമൂഹത്തിൽ നിലനിൽക്കുകയും പ്രചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

തൗഹീദും സുന്നത്തും പ്രബോധനം നടത്താൻ കടപ്പെട്ടവർ ശിർക്കിന്റെയും ബിദ്അത്തിന്റെയും പ്രചാരകരും പ്രായോചകരുമാണ് എന്നത് അപകടത്തിന്റെ ആഴം ഓർമപ്പെടുത്തുന്നു. 

തൗഹീദും ശിർക്കും അറിയുകയും മനസ്സിലാക്കുകയും അതിനു അനുസൃതമായ അമലുകൾ ചെയ്യണമെന്നും അറിയുന്നവർ പോലും ഇന്ന് വിരളമാണ്.
ഖുർആനും സുന്നത്തുമാണ് അടിസ്ഥാന പ്രമാണമെന്ന് അറിയുന്നവർ പോലും തൗഹീദിന്നു അത് അർഹിക്കുന്ന പ്രാധാന്യം കൽപിക്കുകയോ ശിർക്കിന്റെ ഗൌരവം മനസ്സിലാക്കുകയോ ചെയ്യുന്നതിൽ, ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു സമയത്തും നമ്മുടെ മനസ്സിൽ നിന്ന് ഈ രണ്ടു വിഷയങ്ങൾ മറന്നു പോവുകയോ വിട്ടു കളയുകയോ ചെയ്യാൻ പാടില്ലെന്നിരിക്കെ, ഇസ്ലാമിക പ്രബോധനം സ്വയം ഏറ്റെടുത്ത ആളുകൾ പോലും , കാര്യമാത്ര പ്രസക്തമല്ലാത്ത സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുകയും തൗഹീദിന്നു നൽകേണ്ട സമയവും ഊർജ്ജവും മറ്റു പലതിലും വ്യയം ചെയ്യുകയും ചെയ്യുന്നു. 

ഭൗദികമായ ലാഭേഛകളും സമൂഹത്തിന്റെ പരിഗണനയും ലക്‌ഷ്യം വെക്കുന്നവർക്ക്‌ തൗഹീദിനെ മറച്ചു വെക്കാതെ മുന്നോട്ടു പോവുക സാധ്യമല്ല.
വേറൊരു കൂട്ടർ, ഇസ്ലാമിനെ മൊത്തം രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നടത്തി അപമതിക്കുകയും തൗഹീദിനും ശിർക്കിനും കേവല രാഷ്ട്രീയ മാനങ്ങൾ നൽകി ജനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തൊഴുത്തിലേക്ക്‌ നയിക്കുന്നു. തൗഹീദ് സംബന്ധമായ ഒരു ഗ്രന്ഥം പോലും വായിക്കുകയോ പഠിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ഏഭ്യന്മാര് ഏറ്റവും കൂടുതൽ തൗഹീദ് പ്രസംഗിച്ചവരായി ഊറ്റം കൊള്ളുന്നു. അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പോയി അന്യമതസ്ഥരെ ദീനിന്റെ പേരിൽ വാചകമടിച്ചു സുഖിപ്പിക്കുന്നു. 

മുഹമ്മദ്‌ ബിന് അബ്ദുൽ വഹാബ് റഹിമഹുള്ളാ രചിച്ച കിതാബുതൗഹീദ് നാം ഓരോരുത്തരും പലവുരു വായിക്കുകയും പഠിക്കുകയും ഉൾക്കൊള്ളുകയും നമ്മുടെ കുടുംബത്തെയും കുട്ടികളെയും പഠിപ്പിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് തൗഹീദും ശിർക്കും ഉൾകൊള്ളാൻ കഴിയുകയും അവ രണ്ടും വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യൂ.

Tuesday, February 17, 2015

അഖീഖ സുന്നത്തിൽ

حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ،

عَنْ عَبْدِ اللَّهِ بْنِ عُثْمَانَ، عَنْ يُوسُفَ بْنِ مَاهَكَ قَالَ: دَخَلْنَا عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ فَأَخْبَرَتْنَا، أَنَّ عَائِشَةَ أَخْبَرَتْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد )

ആഇശ رضي الله عنها ൽ നിന്ന് നിവേദനം :
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു :
" ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ( അറുക്കേണ്ടത്‌ )" .
( അഹ്‌മദ്‌ - അൽബാനി : സ്വഹീഹ്‌ )

٢٧٥٨٢ - حَدَّثَنَا هَيْثَمُ بْنُ خَارِجَةَ، قَالَ: حَدَّثَنِي إِسْمَاعِيلُ بْنُ عَيَّاشٍ، عَنْ ثَابِتِ بْنِ الْعَجْلَانِ، عَنْ مُجَاهِدٍ، عَنْ أَسْمَاءَ بِنْتِ يَزِيدَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «الْعَقِيقَةُ عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد )

അസ്‌മാ ബിൻത്‌ യസീദ്‌ رضي الله عنها നിവേദനം :
നബി صلى الله عليه وسلم പറഞ്ഞു :
അഖീഖ എന്നാൽ ;
ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ."
( അഹ്‌മദ്‌ - അൽബാനി : സ്വഹീഹ്‌ )

٧٩٥٦ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا يُوسُفُ بْنُ مَاهَكَ قَالَ: دَخَلْتُ أَنَا، وَابْنُ مُلَيْكَةَ عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَوَلَدَتْ لِلْمُنْذِرِ بْنِ الزُّبَيْرِ غُلَامًا، فَقُلْتُ: «هَلَّا عَقَقْتِ جَزُورًا عَلَى ابْنِكِ»، فَقَالَتْ: مَعَاذَ اللَّهِ كَانَتْ عَمَّتِي عَائِشَةُ، تَقُولُ: «عَلَى الْغُلَامِ شَاتَانِ، وَعَلَى الْجَارِيَةِ شَاةٌ»
( مصنف عبد الرزاق )

യൂസുഫ്‌ ബ്‌നു മാഹക്‌ പറയുന്നു :
ഞാനും ഇബ്‌നു മുലൈകയും ഹഫ്‌സ ബിൻത്‌ അബ്ദുറഹ്‌മാൻ ബ്‌ൻ അബീബക്‌ർ رحمهم الله യുടെ അടുക്കൽ ചെന്നു , മുൻദിർ ബ്‌നു സുബൈർ رحمه الله ക്ക്‌ ഒരു ആൺ കുഞ്ഞ്‌ പിറന്ന സമയമായിരുന്നു അത്‌ , അപ്പോൾ ഞാൻ പറഞ്ഞു : താങ്കളുടെ മകനു വേണ്ടി ഒരു ഒട്ടകത്തെ അറുക്കാമായിരുന്നില്ലേ.
അപ്പോൾ അവർ ( ഹഫ്‌സ ) പറഞ്ഞു : അല്ലാഹുവിനോട്‌ ഞാൻ കാവൽ ചോദിക്കുന്നു , എന്റെ അമ്മായി ആഇശ رضي الله عنها പറയാറുണ്ടായിരുന്നത്‌ :
" ആൺ കുട്ടിക്കുവേണ്ടി രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ( അറുക്കേണ്ടത്‌ )" എന്നാണ്‌ .
( മുസന്നഫ്‌ അബ്ദുറസാഖ്‌ )

قال ابن القيم رحمه الله :
فروى ابْن الْمُنْذر عَن عَطاء عَن أبي كرز وَأم كرز قَالَا قَالَت امْرَأَة من أهل عبد الرَّحْمَن بن أبي بكر لما ولدت امْرَأَة عبد الرَّحْمَن نحرنا جزورا فَقَالَت عَائِشَة لَا بل السّنة شَاتَان مكافئتان ( تحفة المودود )

ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
ഇബ്‌നുൽ മുൻദിർ അതാഇൽ നിന്നും അദ്ദേഹം അബൂ കുർസ്സ്‌ , ഉമ്മു കുർസ്സ്‌ എന്നിവരിൽ നിന്നുമായി നിവേദനം ചെയ്തത്‌ ,
അവർ രണ്ടു പേരും പറഞ്ഞു :
അബ്ദുറഹ്‌മാനു ബ്‌നു അബീബക്‌ർ رحمه الله യുടെ ഭാര്യ പ്രസവിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ പറഞ്ഞു : ഞങ്ങൾ ഒരു ഒട്ടകത്തെ അറുത്തു .
അപ്പോൾ ആഇശ رضي الله عنها പറഞ്ഞു :
പാടില്ല , മറിച്ച്‌ സുന്നത്ത്‌ ഒരുപോലത്തെ രണ്ട്‌ ആടുകളാണ്‌.
( തുഹ്‌ഫതുൽ മൗദൂദ്‌ )

അബു തൈമിയ്യ ഹനീഫ്


അഖീഖ സുന്നത്തിൽ

حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ،

عَنْ عَبْدِ اللَّهِ بْنِ عُثْمَانَ، عَنْ يُوسُفَ بْنِ مَاهَكَ قَالَ: دَخَلْنَا عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ فَأَخْبَرَتْنَا، أَنَّ عَائِشَةَ أَخْبَرَتْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد )

ആഇശ رضي الله عنها ൽ നിന്ന് നിവേദനം :
അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു :
" ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ( അറുക്കേണ്ടത്‌ )" .
( അഹ്‌മദ്‌ - അൽബാനി : സ്വഹീഹ്‌ )

٢٧٥٨٢ - حَدَّثَنَا هَيْثَمُ بْنُ خَارِجَةَ، قَالَ: حَدَّثَنِي إِسْمَاعِيلُ بْنُ عَيَّاشٍ، عَنْ ثَابِتِ بْنِ الْعَجْلَانِ، عَنْ مُجَاهِدٍ، عَنْ أَسْمَاءَ بِنْتِ يَزِيدَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «الْعَقِيقَةُ عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد )

അസ്‌മാ ബിൻത്‌ യസീദ്‌ رضي الله عنها നിവേദനം :
നബി صلى الله عليه وسلم പറഞ്ഞു :
അഖീഖ എന്നാൽ ;
ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ."
( അഹ്‌മദ്‌ - അൽബാനി : സ്വഹീഹ്‌ )

٧٩٥٦ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا يُوسُفُ بْنُ مَاهَكَ قَالَ: دَخَلْتُ أَنَا، وَابْنُ مُلَيْكَةَ عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَوَلَدَتْ لِلْمُنْذِرِ بْنِ الزُّبَيْرِ غُلَامًا، فَقُلْتُ: «هَلَّا عَقَقْتِ جَزُورًا عَلَى ابْنِكِ»، فَقَالَتْ: مَعَاذَ اللَّهِ كَانَتْ عَمَّتِي عَائِشَةُ، تَقُولُ: «عَلَى الْغُلَامِ شَاتَانِ، وَعَلَى الْجَارِيَةِ شَاةٌ»
( مصنف عبد الرزاق )

യൂസുഫ്‌ ബ്‌നു മാഹക്‌ പറയുന്നു :
ഞാനും ഇബ്‌നു മുലൈകയും ഹഫ്‌സ ബിൻത്‌ അബ്ദുറഹ്‌മാൻ ബ്‌ൻ അബീബക്‌ർ رحمهم الله യുടെ അടുക്കൽ ചെന്നു , മുൻദിർ ബ്‌നു സുബൈർ رحمه الله ക്ക്‌ ഒരു ആൺ കുഞ്ഞ്‌ പിറന്ന സമയമായിരുന്നു അത്‌ , അപ്പോൾ ഞാൻ പറഞ്ഞു : താങ്കളുടെ മകനു വേണ്ടി ഒരു ഒട്ടകത്തെ അറുക്കാമായിരുന്നില്ലേ.
അപ്പോൾ അവർ ( ഹഫ്‌സ ) പറഞ്ഞു : അല്ലാഹുവിനോട്‌ ഞാൻ കാവൽ ചോദിക്കുന്നു , എന്റെ അമ്മായി ആഇശ رضي الله عنها പറയാറുണ്ടായിരുന്നത്‌ :
" ആൺ കുട്ടിക്കുവേണ്ടി രണ്ട്‌ ആടുകളും ,
പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ്‌ ( അറുക്കേണ്ടത്‌ )" എന്നാണ്‌ .
( മുസന്നഫ്‌ അബ്ദുറസാഖ്‌ )

قال ابن القيم رحمه الله :
فروى ابْن الْمُنْذر عَن عَطاء عَن أبي كرز وَأم كرز قَالَا قَالَت امْرَأَة من أهل عبد الرَّحْمَن بن أبي بكر لما ولدت امْرَأَة عبد الرَّحْمَن نحرنا جزورا فَقَالَت عَائِشَة لَا بل السّنة شَاتَان مكافئتان ( تحفة المودود )

ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
ഇബ്‌നുൽ മുൻദിർ അതാഇൽ നിന്നും അദ്ദേഹം അബൂ കുർസ്സ്‌ , ഉമ്മു കുർസ്സ്‌ എന്നിവരിൽ നിന്നുമായി നിവേദനം ചെയ്തത്‌ ,
അവർ രണ്ടു പേരും പറഞ്ഞു :
അബ്ദുറഹ്‌മാനു ബ്‌നു അബീബക്‌ർ رحمه الله യുടെ ഭാര്യ പ്രസവിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ പറഞ്ഞു : ഞങ്ങൾ ഒരു ഒട്ടകത്തെ അറുത്തു .
അപ്പോൾ ആഇശ رضي الله عنها പറഞ്ഞു :
പാടില്ല , മറിച്ച്‌ സുന്നത്ത്‌ ഒരുപോലത്തെ രണ്ട്‌ ആടുകളാണ്‌.
( തുഹ്‌ഫതുൽ മൗദൂദ്‌ )

അബു തൈമിയ്യ ഹനീഫ്


സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യനല്ല ? -5

മൂന്നാം ഖലീഫ, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെ അതി നിഷ്‌ഡ്ഡൂരമായി കൊലപ്പെടുത്തിയ വാൾ ഇന്നും ഉറയിലേക്ക് മടങ്ങിയിട്ടില്ല. മുസ്ലിം ലോകത്ത് അതിനു ശേഷം കലാപങ്ങളടങ്ങിയ കാലം വളരെ വിരളമാണ്. അന്ന് സ്വഹാബത്തിനെതിരെ പട നയിച്ച ഖവാരിജുകളുടെ ആധുനികരായ അനുയായികൾ പല വേഷത്തിലും ഭാഷയിലും രൂപത്തിലും നമുക്കിടയിൽ ജീവിക്കുകയും അന്തഛിദ്രത വളർത്തുകയുംചെയ്തു കൊണ്ടിരിക്കുന്നു.. സയ്യിദ് ഖുത്വുബ് ഇതിൽ അവസാനത്തെ ആളാണെന്നു പറയാൻ യാതൊരു ന്യായവുമില്ല. ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ നടന്ന കലാപം, "ഇസ്ലാമിന്റെ ആത്മാവിൽ നിന്ന് ഉയിർക്കൊണ്ട കൊടുങ്കാറ്റെന്നു" വിശേഷിപ്പിച്ച ആളുടെ സിരകളിൽ, ഖവാരിജീ ചിന്തയുടെ കനലുകൾ സമര വീര്യം ഊതിക്കാച്ചിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ !

അതിലേക്കു ശക്തമായി വിരൽ ചൂണ്ടിക്കൊണ്ട്, ആധുനിക ഇഖ് വാനീ ദാർശനികനായ യൂസുഫുൽ ഖർദാവി പറയുന്നു. " ഈ ഘട്ടത്തിലാണ് സമൂഹത്തെ മൊത്തത്തിൽ തക് ഫീർ നടത്തുകയും, മൊത്തം ജനങ്ങൽക്കെതിരിലുള്ള കടന്നാക്രമണത്തിന്റെ ജിഹാദീ പ്രഖ്യാപനവുമായ അവസാന ഘട്ടത്തിലെ സയ്യിദ് ഖുത്വുബിന്റെ ഗ്രന്ഥങ്ങൾ പുറത്തു വരുന്നത്." യൂസുഫുൽ ഖർദാവി- ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനാ ക്രമങ്ങൾ - പേജു 110.

അലി അഷ്മാവി തന്റെ " ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം " എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇക്കാലത്ത് നാട്ടിൽ അറുക്കപ്പെടുന്ന മാംസം ഇനി ഞാൻ കഴിക്കില്ലെന്ന് ഇഖ് വാനികളിൽ പെട്ട ഒരാൾ, എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സയ്യിദ് ഖുത്വുബിനോട് വിവരം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു " അഹ് ലുൽ കിതാബ് അറുത്തത് എന്ന നിലയിൽ അവർ അത് കഴിച്ചു കൊള്ളട്ടെ. ഏറ്റവും കുറഞ്ഞ പക്ഷം, മുസ്ലിംകൾ ഇന്ന് അഹ് ലുൽ കിതാബാണ്" പേജു-80
അതേ ഗ്രന്ഥത്തിൽ അദ്ദേഹം, സയ്യിദ് ഖുത്വുബിനെ സന്ദർശിച്ച അനുഭവം തുടർന്ന് പറയുന്നു " ജുമുഅ നമസ്കാരത്തിന്റെ സമയമായപ്പോൾ ഞാൻ അദ്ദേഹത്തോടു നമസ്കരിക്കുകയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ്‌, അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലായെന്ന അത്ഭുതം ആദ്യമായി ഞാനറിയുന്നത്. ഖിലാഫത്ത് ഇല്ലാത്തതിനാൽ ജുമുഅ ഇല്ലായെന്നും, ഖിലാഫത്ത് നിലവിൽ വന്ന ശേഷമേ ജുമുഅ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു " പേജു 112

ഇഖ് വാനുൽ മുസ്ലിമൂന്റെ നേതാക്കളിൽ ഒരാളായ ഫരീദ് അബ്ദുൽ ഖാലിഖ് തന്റെ " ഇഖ് വാനുൽ മുസ്ലിമൂൻ സത്യത്തിന്റെ തുലാസിൽ" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇഖ് വാനീ യുവാക്കളിൽ അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആരംഭത്തിലുമായി 'ഖനാത്വിർ' ജയിലിൽ വെച്ചാണ് തതക് ഫീരീ ചിന്ത മുള പൊട്ടിയത്. സയ്യിദ് ഖുത്വുബിന്റെ ചിന്തകളും ഗ്രന്ഥങ്ങളും അവരെ സ്വാധീനിക്കുകയും, നില നിൽക്കുന്ന മുസ്ലിം സമൂഹം ജാഹിലിയ്യതു ആണെന്നും അള്ളാഹുവിന്റെ വിധി നടപ്പാക്കാത്ത ഭരണാധികാരികളും, അവരെ തൃപ്തിപ്പെടുന്ന ഭരണീയരും ഒരു പോലെ കാഫിറുകളുമാണെന്നും അവർ മനസ്സിലാക്കുകയും ചെയ്തു." പേജു 115. 

സലഫിയ്യത്തിനെ മുടി നാരിഴ കീറി പോസ്റ്റ്‌മോർട്ടം നടത്തുകയും തീവ്രവാദ-ഭീകരവാദ വിഴുപ്പു ഭാണ്ഡം അന്യായവും അതിക്രമവുമായ നിലയിൽ സലഫീ ഉലമാക്കളുടെ തലയിൽ കെട്ടി വെക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന " ഇസ്ലാമിക പ്രസ്ഥാനത്തിലെ" കൂലിയെഴുത്തുകാർ ഈ ചരിത്രം ഒരാവർത്തി വായിക്കണം. അപ്പോൾ മനസ്സിലാകും, ആരാണ് തീവ്രവാദത്തിന്റെ അപ്പോസ്തലന്മാരും പാശ്ചാത്യ കൂട്ടിക്കൊടുപ്പുകാരുമെന്നു.!
സയ്യിദ് ഖുത്വുബിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നതിന് മുമ്പുള്ള വളരെ പരിമിതമായ ഒരു കാലയളവിൽ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും പലരും സദ്‌വിചാരം പുലർത്തിയിട്ടുണ്ട്. അത് തന്നെയും സയ്യിദ് ഖുത്വുബിന്റെ 'അഭ്യുതയ കാംക്ഷികളുടെ' ഇടപെടൽ മൂലമാകാനാണ് സാധ്യത.
പക്ഷെ, ആ സദ്‌വിചാരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും നല്ലത് പറയുകയോ പ്രശംസിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു നിലക്കും നിലനിൽക്കുന്നതോ അദ്ധേഹത്തിന്റെ ഭീമാബദ്ധങ്ങളെ ന്യായീകരിക്കുന്നതോ അല്ല, അങ്ങിനെ വ്യാഖ്യാനിക്കാനും കഴിയില്ല. 

അതായത്, സയ്യിദ് ഖുത്വുബിനു ശൈഖ് ഇബ്ൻ ബാസ് നൽകിയെന്നു പറയപ്പെടുന്ന പ്രശംസാ വചനങ്ങൾ അദ്ദേഹത്തെക്കുറിച്ച് ശൈഖിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ, സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ മനസ്സിലാക്കിയതിനു ശേഷമുള്ളതല്ല. അതിനാൽ തന്നെ ആ പ്രശംസ ഒരിക്കലും നിലനിൽക്കുന്നതല്ല. എന്നല്ല, സയ്യിദ് ഖുത്വുബിന്റെ തെറ്റായ വീക്ഷണങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
സയ്യിദ് ഖുത്വുബിനെക്കാൾ പിഴച്ച ആൾക്ക്‌, ശൈഖ് ഇബ്ൻ ബാസിനെക്കാൾ ഉത്തമനായ ആൾ നൽകിയ പ്രശംസാ വചനങ്ങൾ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ആരും അവ തെളിവായി പറയാറില്ല.
ഉദാഹരണത്തിന്, ഖലീഫയായ ഉമർ ബിന് ഖത്താബ് റദിയള്ളാഹു അൻഹു, ഈജിപ്തിലെ ഗവർണറായ അംറു ബിന് ആസ്വു റദിയള്ളാഹുവിനു, അലി റദിയള്ളാഹു അൻഹുവിന്റെ ഘാതകനായ അബ്ദു റഹ്മാൻ ബിന് മുൽജമിനെ പ്രകീർത്തിച്ചു കൊണ്ട് എഴുതുകയും, കത്തുമായി വരുമ്പോൾ പള്ളിക്കരികിലായി ജനങ്ങളെ ഖുർആൻ പഠിപ്പിക്കാൻ ഒരു വീട് സൗകര്യം ചെയ്തു കൊടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ മനുഷ്യനാണ് നാലാം ഖലീഫയായ അലി റദിയള്ളാഹു അൻഹുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ പശ്ചാത്തലത്തെ മുൻനിർത്തി, ഉമർ റദിയള്ളാഹു അൻഹു എഴുതിയ കത്ത് ആരെങ്കിലും ഉദ്ധരിക്കുമോ ? ഇല്ല, ഇസ്ലാം ദീനിനെ സ്നേഹിക്കുന്ന ഒരാളും ഉദ്ധരിക്കില്ല. ഇതേ കാര്യമാണ് സയ്യിദ് ഖുത്വുബിന്റെ വിഷയത്തിലും സംഭവിച്ചത്. 

ചുരുക്കത്തിൽ, മൌലാന മൗദൂദിയിൽ നിന്ന് വിപ്ലവ ചിന്ത സ്വീകരിക്കുകയും സ്വന്തം പർണശാലയിൽ ഊതിക്കാച്ചിയതിനു ശേഷം, മുസ്ലിം ഉമ്മത്തിൽ അതി വിദഗ്ധമായി നടപ്പാക്കുകയും ചെയ്തുവന്നതാണ് സയ്യിദ് ഖുത്വുബ് ചെയ്ത പാതകം. ഇസ്ലാമിന്റെ പേരിൽ അദ്ദേഹം നടത്തിയ വികലമായ രാഷ്ട്രീയ വീക്ഷണത്തിന്റെ തിക്ത ഫലം ലോക മുസ്ലിംകൾ ചോരപ്പുഴകളായി ഏറ്റു വാങ്ങുകയാണിന്ന്.!!!

Monday, February 16, 2015

സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യനല്ല ? -4

ഒരു കാലഘട്ടത്തിലെ മുസ്ലിം സമൂഹത്തിനു ചലനാത്മകമായ താളവും ഒതുക്കവും പ്രധാനം ചെയ്യുകയും ഗതി നിർണയത്തിൽ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തുവെന്നു ഇസ്ലാമിക പ്രസ്ഥാനങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്ന സയ്യിദ് ഖുത്വുബ്, ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമായ لا إله إلا الله-ക്ക് നൽകിയ വ്യാഖ്യാനമെന്തെന്നു നോക്കൂ:-

സൂറത്തു ഖസ്വസ്വു : وهو الله لا إله إلا هو എന്ന ആയത്തിന് നൽകിയ വ്യാഖ്യാനത്തിൽ " അതായത്, സൃഷ്ടിപ്പിലും തെരഞ്ഞെടുപ്പിലും അവനു യാതൊരു പങ്കാളിയുമില്ല" 5-2707. ഇവിടെ പ്രാഥമികമായി നൽകേണ്ട ആരാധനയിൽ ഉള്ള ഏകത്വം അഥവാ " തൗഹീദുൽ ഉലൂഹിയ്യ" എവിടെ?
തന്റെ " സാമൂഹിക നീതി" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഈ ദീനിന്റെ ഏറ്റവും സുദൃഡമായ കാര്യം, വിശ്വാസമെന്ന നിലയിൽ മനസ്സിലും, മതമെന്ന നിലയിൽ ദൈനന്തിന ജീവിതത്തിലും لا إله إلا الله എന്നത് ജനങ്ങൾ സാക്ഷ്യം വഹിച്ചാലല്ലാതെ സാധ്യമാവുകയില്ല തന്നെ; അതായത്,അള്ളാഹുവിനല്ലാതെ വിധി കർതൃത്വതിനുള്ള അവകാശം ഇല്ലായെന്നത്‌, അവന്റെ ശറഇലും കൽപനയിലും പ്രതിഫലിക്കുന്ന ഹാകിമിയ്യത് " പേജു 182.
ഇവിടെ لا إله إلا الله - ക്ക് توحيد الحاكمية എന്ന അർത്ഥം മാത്രമാണ് നൽകിയത്‌.
തർക്കം റുബൂബിയ്യയിൽ !!
〰〰〰〰〰〰〰〰〰
ഭൂരിഭാഗം ജനങ്ങളും അള്ളാഹുവിന്റെ റുബൂബിയ്യത്തു ( സൃഷ്ടാവും നിയന്താവും അള്ളാഹുവാണ് എന്ന വിശ്വാസം) അംഗീകരിച്ചിരുന്നു. എന്നാൽ അവർ നിഷേധിച്ചത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത് ( ആരാധനയ്ക്ക് അർഹൻ അള്ളാഹു മാത്രമാണെന്ന വിശ്വാസം) ആയിരുന്നു. ഈ വിഷയത്തിലാണ് അമ്പിയാക്കൾക്ക് അവരുടെ സമൂഹവുമായി ഏറ്റു മുട്ടേണ്ടി വന്നത്. ഇക്കാര്യം ഖുർആനിൽ തന്നെ അള്ളാഹു പറയുന്നുണ്ട്.
എന്നാൽ സൂറത്തു ഹൂദിന്റെ വ്യാഖ്യാനത്തിൽ സയ്യിദ് പറയുന്നത് നോക്കൂ
" ഉലൂഹിയ്യത്, ഒരിക്കലും തർക്കവിഷയമായിരുന്നില്ല. പ്രവാചകന്മാർക്കു നേരിടേണ്ടി വന്നത് റുബൂബിയ്യത്തു മാത്രമായിരുന്നു. അവസാന പ്രവാചകനും അഭിമുഖീകരിക്കെണ്ടി വന്നത് അതായിരുന്നു. " 4-1846.
കമ്മ്യൂണിസവും നസറാനിയ്യതും ഇഴ ചേർന്ന ഇസ്ലാം !!
〰〰〰〰〰〰〰〰〰〰〰
" സംഘട്ടനം" എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്, കമ്മ്യൂണിസവും നസറാനിയ്യതും പരസ്പര പൂരകമായ ഇസലാമിനെയാണ്. അദ്ദേഹം പറയുന്നു.
" കമ്മ്യൂണിസവും നസറാനിയ്യതും കൂടി സമ്പൂർണമായ നിലയിൽ ഇഴ ചേരുകയും രണ്ടിന്റെയും മുഴുവൻ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതുമായ, മിതത്വവും, ചേർച്ചയും സന്തുലിതാവസ്ഥയും അവയെക്കാൾ മികച്ചു നിൽക്കുന്ന ഏക വിശ്വാസമായ ഇസ്‌ലാം ഭരണം കയ്യാളണമെന്നത്‌ അനിവാര്യമായ കാര്യമാണ്. ." പേജു - 61
ശൈഖ് സ്വാലിഹുൽ ഉസൈമീൻ ഇതിനെക്കുറിച്ച്‌ പറയുന്നു " ഇസ്‌ലാം എന്നാൽ കമ്മ്യൂണിസവും നസറാനിയ്യതും ചേർന്ന ഒന്നാണെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ, അവൻ ഇസ്‌ലാം എന്താണെന്ന് അറിയാത്ത ജാഹിലോ കമ്മ്യൂണിസവും നസറാനിയ്യതും അടങ്ങുന്ന സത്യനിഷേധികളാൽ വഞ്ചിക്കപ്പെട്ടവനോ ആണ് " അൽ അവാസ്വിം - ശൈഖ് റബീഉ - പേജു 22
വിപ്ലവത്തിന്റെ ശിക്ഷണം
〰〰〰〰〰〰〰〰〰
" സാമൂഹിക നീതി " എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു " അവസാനമായി, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ വിപ്ലവം കത്തിപ്പടർന്നു, സത്യവും അസത്യവും, നന്മയും തിന്മയും ഇട കലർന്നു. പക്ഷെ, ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ കാര്യങ്ങളെ നോക്കിക്കാണുകയും, ഇസ്ലാമിക താൽപര്യം ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാൾക്കു, മൊത്തത്തിൽ ആ വിപ്ലവം ഇസ്ലാമിന്റെ ആത്മാവിൽ നിന്നുള്ള ഒരു കൊടുങ്കാറ്റായിരുന്നുവെന്നു അംഗീകരിക്കേണ്ടി വരും " - പേജു 160.
അദ്ദേഹം ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു " നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം,...ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ്‌ അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും....മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. "
ഇന്ന്, ഈജിപ്ത് അടക്കമുള്ള മുസ്ലിം നാടുകളിൽ മുല്ലപ്പൂ വിപ്ലവമെന്ന പേരിൽ നടന്നു കൊണ്ടിരിക്കുന്ന രക്ത രൂക്ഷിത കലാപങ്ങളുടെ ബീജാവാപമാണ് സയ്യിദ് ഖുത്വുബും അദ്ധേഹത്തിന്റെ വഴി തെറ്റിയ വീക്ഷണങ്ങളും. ആധുനിക ഖവാരിജുകളുടെ ആത്മീയാചാര്യനാണ് യഥാർത്ഥത്തിൽ സയ്യിദ് ഖുത്വുബ്. അൽ ഖായിദയുടെയും ഐസിസിന്റെയും ആദർശ പിതാവാണ് സയ്യിദ് ഖുത്വുബ്. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അടക്കം, ലോകത്ത് ഖവാരിജീ ചിന്തയുടെ മൊത്തക്കച്ചവടക്കാർ ആദർശത്തിന്റെ മഹാനായ രക്തസാക്ഷിയായി അവരോധിക്കുന്ന സയ്യിദ് ഖുത്വുബ്, ഒരു കാലത്തും ഇസ്ലാമിക ലോകത്ത് മുസ്ലിംകളുടെ നായകനായി വിരാജിക്കേണ്ട ആളല്ല.

Sunday, February 15, 2015

സയ്യിദ് ഖുത്വുബ് - എന്ത് കൊണ്ട് സ്വീകാര്യനല്ല⁉ -3


ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അടക്കം, ലോകത്ത് ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നൽകിയ ഏതാണ്ടെല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും തങ്ങളുടെ ആചാര്യനായി ഉയർത്തിക്കാട്ടുന്ന വിഗ്രമാണ് സാക്ഷാൽ സയ്യിദ് ഖുത്വുബ്. വാസ്തവത്തിൽ, ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ പോലും സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ കുറ്റമറ്റതോ ഒരു നിലക്കും സ്വീകാര്യമോ അല്ല
സൂറത്തുൽ ഇഖ് ലാസ്വിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു " ഇത് ഉണ്മയുടെ ഏകത്വമാണ്. അവന്റെ ഹഖീഖത്തു അല്ലാതെ മറ്റൊരു ഹഖീഖതു ഇല്ല. ഹഖീഖി ആയ നിലയിൽ അവന്റെ ഉണ്മയല്ലാതെ മറ്റൊരു ഉണ്മയില്ല.അവന്റെ യഥാർത്ഥ ഉണ്മയിൽ നിന്നാണ് മറ്റെല്ലാത്തിന്റെയും ഉണ്മ ഉണ്ടായിട്ടുള്ളത്. " ഫീ ദിലാലിൽ ഖുർആൻ - 6-4002
ഇതിനെക്കുറിച്ച്‌ ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറഞ്ഞു " അദ്ധേഹത്തിന്റെ (സയ്യിദിന്റെ ) സൂറത്തുൽ ഇഖ് ലാസ്വിന്റെ തഫ്സീർ ഞാൻ വായിച്ചു. അതിലദ്ദേഹം അഹ് ലുസ്സുന്നത്തിന്റെ അഖീദക്കു വിരുദ്ധമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് "വഹ്ദതുൽ വുജൂദി" നെയാണ് (എല്ലാ വസ്തുക്കളിലും അള്ളാഹുവിന്റെ അംശം ഉണ്ട് എന്ന വിശ്വാസം). - അദ്ദഅവാ മാഗസിൻ - ലക്കം 1591 (9/1/1418 ഹി.)


"ഇസ്തിവാ" ക്കു നൽകിയ അർത്ഥം ആധിപത്യം എന്ന് !!!
〰〰〰〰〰〰〰〰〰
സൂറത്തു ത്വാഹ യുടെ വ്യാഖ്യാനത്തിൽ " കാരുണ്യവാൻ അർശിൽ ഇസ്തിവാ ചെയ്തിരിക്കുന്നു" എന്ന ആയത്തിനു അദ്ദേഹം പറയുന്നു " പ്രപഞ്ചത്തിനു മുകളിൽ മൊത്തത്തിലുള്ള ആധിപത്യം" (അർശിൽ ഇസ്തിവാ ചെയ്തു) എന്ന് പറഞ്ഞാൽ, അങ്ങേയറ്റത്തെ ആധിപത്യത്തിന്റെയും, അധികാരത്തിന്റെയും ഉപമയാണ്. " 4-2328
ശൈഖ് ഇബ്ൻ ബാസ് റഹിമഹുള്ളാ പറയുന്നു. " അർശിന്റെ മുകളിലാവുക" എന്ന അറിയപ്പെട്ട വ്യാഖ്യാനത്തെ നിഷേധിക്കലാണിത്. ഇത് ബാത്വിലാണ്. ഇയാൾ വ്യാഖ്യാനമറിയാത്ത ഒരു സാധുവാണെന്നാണ് മനസ്സിലാകുന്നത്‌."

ആഹാദ് ആയ ഹദീസുകളെ നിഷേധിക്കുന്നു !!

" ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകരിക്കപ്പെടുകയില്ല.അവലംബം ഖുർആൻ മാത്രമാണ് " 6-4008

ഇസ്ലാമിക സമൂഹത്തെ മൊത്തം കാഫിർ ആക്കുന്നു.
〰〰〰〰〰〰〰〰
ഇന്ന് ഭൂമുഖത്ത് അള്ളാഹുവിന്റെ ശറഉം ഇസ്ലാമിക ഫിഖ്ഹും നടപടി ക്രമമായി സ്വീകരിച്ച, ഒരു മുസ്ലിം രാഷ്ട്രമോ, മുസ്ലിം സമൂഹമോ ഇല്ല. " 4-2122
" നമ്മൾ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ജാഹിലീ സമൂഹം,മുസ്ലിം സമൂഹമല്ല " 4-2009
ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹമുള്ള ഒരു പണ്ടിതൻ പോയിട്ട് ഒരു ശരാശരി മുസ്ലിം പോലും പറയാൻ പാടില്ലാത്ത തികച്ചും തെറ്റായ ധാരണകളും പിഴച്ച കക്ഷികളുടെ വാദങ്ങളും ഖുർആൻ വ്യാഖ്യാനമായി എഴുതി മുസ്ലിം സമൂഹത്തിൽ പ്രചരിപ്പിച്ച ആൾ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായാൽ ആ പ്രസ്ഥാനത്തിന്റെ ഗതി പിന്നെയെന്തായിരിക്കും
(തുടരും ഇൻശാ അള്ളാഹു)


Saturday, February 14, 2015

സയ്യിദ് ഖുത്വുബ് - എന്ത് കൊണ്ട് സ്വീകാര്യനല്ല? -2

ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമൂന്റെ ദാർശനികാചാര്യനും, ഒരു കാലഘട്ടത്തിലെ ഇസ്ലാമിക നവോഥാന നായകനുമായി വാഴ്ത്തപ്പെടുന്ന സാക്ഷാൽ സയ്യിദ് ഖുത്വുബ് വാസ്തവത്തിൽ ആരാണ് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില നഗ്ന സത്യങ്ങളാണ് ചുവടെ :
മൂസാ നബി അലൈഹി സല്ലാമിനെ ക്കുറിച്ച് :-
" ഖുർആനിലെ കലാവിഷ്കാരം " എന്ന ഗ്രന്ഥത്തിൽ (പേജു 200) സയ്യിദ് ഖുത്വുബ് മൂസാ നബിയെക്കുറിച്ചു ഇങ്ങിനെ പറയുന്നു " നമുക്ക് മൂസായെ എടുക്കാം,  വൈകാരികമായി പ്രകോപിതനായ പ്രകൃതിയുള്ള ഒരു നേതാവിന്റെ ഉദാഹരണമാണ് അദ്ദേഹം"
ഈ പ്രസ്താവനയെക്കുറിച്ച് ശൈഖ് അബ്ദുൽ അസീസ്‌ ഇബ്ൻ ബാസ് റഹിമഹുള്ളാ പറയുന്നു " അമ്പിയാക്കളെ പരിഹസിക്കുകയെന്നത് തന്നെ, മത പരിത്യാഗത്തിന് തുല്യമാണ് "
" സാമൂഹ്യ നീതി " എന്ന ഗ്രന്ഥത്തിൽ (പേജു 206)  സ്വഹാബത്തിനെക്കുറിച്ച് സയ്യിദ് ഖുത്വുബ് പറയുന്നത് കാണുക :-
" തനിക്കു മുമ്പ് കഴിഞ്ഞു പോയ രണ്ടു ഖലീഫമാരുടെ ഭരണ സമ്പ്രദായത്തിന്റെ സ്വാഭാവികമായ തുടർച്ചയായ ഭരണമായി ഖലീഫ അലി റദിയള്ളാഹു അന്ഹുവിന്റെ നമുക്ക് കാണാം, എന്നാൽ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ ഭരണം അതിനിടയിലുള്ള ഒരു ദുരന്തമായിരുന്നു. !!
സ്വർഗം കൊണ്ട് വാഗ്ദത്തം ചെയ്യപ്പെട്ട, ഒരു പാട് അപദാനങ്ങൾ പറയപ്പെട്ട മൂന്നാം ഖലീഫയായ പ്രമുഖ സ്വഹാബിയെക്കുറിച്ചു സയ്യിദ് ഖുത്വുബ് പറഞ്ഞ പ്രസ്താവനയാണ് യഥാർത്ഥത്തിൽ ദുരന്തം. !!
" ഗ്രന്ഥങ്ങളും വ്യക്തിത്വങ്ങളും " എന്ന ഗ്രന്ഥത്തിൽ (പേജു 242) സയ്യിദ് പറയുന്നു "  അലി റദിയള്ളാഹു അൻഹുവിനെക്കാൾ, ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയുന്നവരും, ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രൂപത്തിൽ ചെയ്തു പരിചയമുള്ളവരുമായ മുആവിയയും അദ്ധേഹത്തിന്റെ സഹചാരി അംറും  അലിയെ പരാചയപ്പടുത്തി. കാരണം, സംഘട്ടന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിൽ  അലി റദിയള്ളാഹു അൻഹു തന്റെ സ്വഭാവ വൈഷിഷ്ട്യങ്ങളിൽ ബന്ധിതനാണെങ്കിൽ, മറ്റു രണ്ടു പേരും ഏതു വിധത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവർ സർവതന്ത്രസ്വതന്ത്രരായിരുന്നു. മുആവിയയും ചങ്ങാതിയും  കളവു, ചതി, വഞ്ചന, കാപട്യം, കൈക്കൂലി, ആളുകൾക്ക് വിലക്കെട്ടൽ തുടങ്ങിയ കാര്യങ്ങളിൽ അഭയം തേടുമ്പോൾ, അലിക്ക് ഈയൊരു നീചമായ അവസ്ഥയിലേക്ക് താഴാൻ കഴിയാതെ വരുന്നു. അതിനാല തന്നെ, അവർ രണ്ടു പേരും വിജയിക്കുകയും അലി പരാചയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും  മറ്റേതൊരു വിജയത്തെക്കാളും മാന്യമായ പരാചയം."
മുആവിയ, അംറു ബിന് അൽ ആസ്വു റദിയള്ളാഹു അൻഹുമാ എന്നീ രണ്ടു സ്വഹാബിമാരുടെ പേരിൽ മോശമായ പദപ്രയോഗങ്ങൾ നടത്താൻ സയ്യിദ് ഖുത്വുബിനു യാതൊരു സങ്കോചവുമുണ്ടായില്ല.
ശൈഖു ഇബ്ൻ ബാസ് പറയുന്നു " മുആവിയയെയും അംറു ബിന് അൽ ആസ്വു റദിയള്ളാഹുവിനെയും ആക്ഷേപിക്കുന്നത് വളരെ നീചമാണ്, ഈ ഗ്രന്ഥം ചീന്തിയെറിയണം"
അബൂ സുഫിയാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് പറയുന്നു " അബൂ സുഫിയാനിൽ നിന്ന് ഇസ്ലാമിനും മുസ്ലിംകൾക്കും കിട്ടിയത് എല്ലാം  ചരിത്ര താളുകളിൽ കാണാം. ഇസ്ലാമിന്റെ ആധിപത്യം ബോധ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. അത് ഹൃദയത്തിൽ തട്ടിയുള്ള ഈമാൻ ആയിരുന്നില്ല. മറിച്ച് നാവിലും ചുണ്ടിലും മാത്രം ഒതുങ്ങിയ ഈമാൻ. ഈ മനുഷ്യന്റെ ഹൃദയത്തിലേക്ക് ഇസ്ലാം പ്രവേശിച്ചിട്ടില്ല. " അൽ മുസ്ലിമൂൻ മാഗസിൻ - ലക്കം മൂന്നു - 1371  ഹിജ്ര.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബിയായ അബൂ സുഫിയാൻ റദിയള്ളാഹു അൻഹുവിൽ പച്ചയായ നിലക്ക് ഒരു വ്യാഖ്യാനത്തിനും വഴങ്ങാത്ത നിലയിൽ കുഫ് ർ ആരോപിക്കുന്ന സയ്യിദ് ഖുത്വുബ് എങ്ങിനെ പരിഷ്കർത്താവും  ഇസ്ലാമിക പ്രബൊധകനുമാവും ? ( തുടരും ഇൻശാ അള്ളാഹു)

Friday, February 13, 2015

സയ്യിദ് ഖുത്വുബ് - എന്ത് കൊണ്ട് സ്വീകാര്യനല്ല? -1

അറബ് ലോകത്ത് ഏറെ കേളികേട്ട ആളാണ്‌ ഈജിപ്തുകാരനായ സയ്യിദ് ഖുത്വുബ്. ഇടക്കാലത്ത് വലിയ പണ്ഡിതനും ബുദ്ധിജീവിയും ഗവേഷകനുമായി വിലയിരുത്തപ്പെട്ട ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ് ? അറബി ഭാഷയിൽ ഖുർആൻ തഫ്സീർ അടക്കം ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു അറബികൾക്കിടയിലും അല്ലാതെയും പ്രശസ്തനായ സയ്യിദ് ഖുതുബ് പ്രാമാണികാനും സ്വീകാര്യനുമാണോ?
ശൈഖ് അബ്ദുൽ അസീസ്‌ ഇബ്ൻ ബാസ്, ശൈഖ് സ്വാലിഹുൽ ഉസൈമീൻ തുടങ്ങിയ സലഫീ ഉലമാക്കൾ സയ്യിദ് ഖുതുബിനെ പേരെടുത്തു വിമർശിക്കുകയും അദ്ധേഹത്തിന്റെ പിഴച്ച വാദഗതികളെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ സയ്യിദ് ഖുതുബിന്റെ ഗ്രന്ഥങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തുകയും, അതിലടങ്ങിയ ഗുരുതരമായ അബന്ധങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിഷയം പരിശോധിക്കുകയും, സയ്യിദ് ഖുതുബിനു സംഭവിച്ച വീഴ്ചയുടെ ആഴം അളക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ തികച്ചും ന്യായവും അർഹിക്കുന്നതുമാണെന്ന് കാണാം.
സൂറതു നജ്മിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു " ഈ സൂറത്ത് മൊത്തത്തിൽ ഉന്നതമായ നിലയിൽ സംഗീതാത്മകമായി കോർത്തതാണ്. അതിന്റെ പദാവലിയിൽ രാഗം ഇഴയുകയും, താളം, അതിന്റെ കെണുപ്പുകളിൽ പ്രാസമൊത്ത നിലയിൽ മീട്ടുന്നു." ഫീ ദിലാലിൽ ഖുർആൻ 6-3404
നാസിആത്തിന്റെ വ്യാഖ്യാനത്തിൽ " സംഗീത സാന്ദ്രമായി അത് മുന്നോട്ടു പോകുന്നു " പിന്നീട് പറയുന്നു " സംഗീതത്തിന്റെ താളം ഇവിടെ ശാന്തമാകുന്നു " 6-3811
സൂറതുൽ ആദിയാത്തിൽ " സംഗീതത്തിന്റെ താളലയങ്ങളുടെ പാരുഷ്യതയും മർമ്മരവും വിസ്ഫോടനവും " എന്ന് പറയുന്നു 6-3957
ദാവൂദു നബിയെക്കുറിച്ചു അദ്ദേഹം പറയുന്നത് നോക്കൂ " തീർച്ചയായും രാജാവായ പ്രവാചകൻ ദാവൂദ്, തന്റെ സമയത്തിന്റെ ഒരു ഭാഗം രാജ്യ കാര്യങ്ങൾക്ക് വേണ്ടിയും ജനവിധി നടത്താനും നീക്കി വെക്കുന്നു. മറ്റൊരു ഭാഗം, തന്റെ മിഹ്രാബിൽ ഏകാന്തനായി ഇബാദതു ചെയ്യാനും അള്ളാഹുവിനു തസ്ബീഹു എന്ന നിലയിൽ " പാട്ട് പാടാനും " നീക്കി വെക്കുന്നു. 5-3018
ഖുർആനിനെക്കുറിച്ച് ഒരു നിലക്കും പറയാൻ പാടില്ലാത്ത വിശേഷണങ്ങൾ തഫ്സീർ എന്ന നിലയിൽ അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ നേർചിത്രമാണ് മുകളിൽ കാണിച്ചത്.
ഇനി ഖുർആനിനെക്കുറിച്ച് പറയുന്നത് നോക്കൂ
" ഈ അമാനുഷികതയുടെ കാര്യം, അള്ളാഹുവിന്റെ മറ്റു സൃഷ്ടികളുടെ കാര്യം തന്നെയാണ്. ജനങ്ങളെയും മറ്റെല്ലാ വസ്തുക്കളെയും അള്ളാഹു സൃഷ്ടിച്ചത് പോലെയാണ് ഇതും" 1-28 - ഉദ്ദേശം ഖുർആൻ !! അതായത് അള്ളാഹുവിന്റെ മറ്റു സൃഷ്ടികൾ പോലെയുള്ള ഒരു സൃഷ്ടിയാണ് ഖുർആൻ എന്നാണു അദ്ദേഹം പറഞ്ഞു വെച്ചത്.
ഖുർആനിലെ സൂറത്തിന്റെ പ്രാരംഭത്തിലെ അക്ഷരങ്ങളെക്കുറിച്ച് പറയുന്നേടത്ത്, അദ്ദേഹം പറയുന്നു " പക്ഷെ, ഇത് പോലൊരു ഗ്രന്ഥം രചിക്കാൻ അവർക്കാവില്ല, കാരണം ഇത് അള്ളാഹുവിന്റെ നിർമിതിയാണ്, മനുഷ്യനിർമിതിയല്ല." 5-2719
സൂറത്ത് സ്വാദിന്റെ വ്യാഖ്യാനത്തിൽ പറയുന്നു " ...ഈ അക്ഷരം, അള്ളാഹുവിന്റെ നിർമിതിയാണ്, അവനാണ് അത് ഉണ്ടാക്കിയവൻ, മനുഷ്യരുടെ കണ്ടങ്ങളിൽ ശബ്ദമായി ഉണ്ടാക്കിയവൻ. " 5-3006
ശൈഖ് അബ്ദുള്ള ദവീഷ് ഇതിനെക്കുറിച്ച് പറഞ്ഞത് " ഈ വാക്ക് ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണെന്ന് പറയുന്ന ജഹ് മികളുടെയും മുഅതസിലയുടെയും വാദമാണ്, എന്നാൽ അഹ് ലുസുന്ന പറയുന്നത് ഖുർആൻ അള്ളാഹുവിൽ നിന്ന് അവതീർണമായ അവന്റെ വാക്കാണ്‌ ( കലാം ആണ്) അത് ഒരു സൃഷ്ടിയല്ല. " എന്നാണ്.
സയ്യിദ് ഖുതുബു പറയുന്നു " നിശ്ചയമായും ഖുർആൻ ആകാശവും ഭൂമിയും പോലെ ഒരു പ്രാപഞ്ചിക പ്രതിഭാസമാണ് " 4-2328.
ചുരുക്കത്തിൽ, ഫീ ദിലാലിൽ ഖുർആൻ" എന്ന പേരിൽ സയ്യിദ് ഖുതുബ് രചിച്ചിട്ടുള്ള ഖുർആൻ തഫ്സീർ ഒരു മുസ്ലിമിന് സ്വീകാര്യമോ പ്രമാണമെന്ന നിലയിൽ ഒരിക്കലും പിന്തുടരാൻ യോഗ്യമോ അല്ല.
( തുടരും - ഇൻശാ അള്ളാഹു)

Wednesday, February 11, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ ! - 2

ശിർക്കിന്റെ, അപകടം വളരെ വലുതാണ്‌. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിലും ശിർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ആ സൽകർമ്മങ്ങൾ പാഴായിപ്പോവുകയും അവർ നരകാവകാശികളായിത്തീരുകയും ചെയ്യും. അള്ളാഹു പറയുന്നു

إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء - النساء 48 " 
നിശ്ചയമായും, അള്ളാഹു,അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തത്, അവനുദ്ദേശിച്ചവർക്ക് അവൻ പൊറുത്തു കൊടുക്കും." 

ശിർക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്, സൽക്കർമ്മങ്ങൾ കുറവാണെങ്കിൽ പോലും, അവന്റെ തൗഹീദു കാരണം, അള്ളാഹുവിന്റെ പാപമോചനം അവനു പ്രതീക്ഷിക്കാം. മാത്രമല്ല, ശിർക്ക് ചെയ്യാതെ മരിച്ചു പോവുന്ന ഒരു മനുഷ്യന്, അവന്റെ പാപത്തിന്റെ തോതനുസരിച്ച് ശിക്ഷ ലഭിക്കുകയും നരകത്തിൽ പ്രവേശിക്കപ്പെടുകയും (നരകത്തിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത് നൽകട്ടെ) ചെയ്യുന്ന അവസ്ഥയുണ്ടായാൽ പോലും, അവൻ അതിൽ ശാശ്വതവാസിയായിരിക്കില്ല. എന്നല്ല, അവസാനം സ്വർഗത്തിൽ എത്തിച്ചേരുകയും ചെയ്യും. അത് മറ്റുള്ളവരുടെ ശഫാഅതു കൊണ്ടോ, തൗഹീദ് കാരണമായോ ആകാം. 

അള്ളാഹു മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു

 ولقد أوحي إليك وإلى الذين من قبلك لئن أشركت ليحبطن عملك ولتكونن الخاسرين - الزمر 65 " 

നീയങ്ങാനും ശിർക്ക് വെക്കുന്ന പക്ഷം നിന്റെ അമൽ നഷ്ടപ്പെടുകയും നീ നഷ്ടകാരിൽ അകപ്പെടുകയും ചെയ്യുമെന്നു നിനക്കും നിന്റെ മുമ്പ് കഴിഞ്ഞു പോയവർക്കും, ബോധനം നൽകപ്പെട്ടിട്ടുണ്ട്" - സുമർ 65

ശിർക്ക് ചെയ്തു കൊണ്ട് ജീവിക്കുന്നവർ അള്ളാഹുവിന്റെ കോപത്തിന് വിധേയരും, അവന്റെ റഹ് മത്തിൽ നിന്ന് അകറ്റപ്പെട്ടവരുമാണ് .

ഒരു ഖുദ്സിയായ ഹദീസിലൂടെ അള്ളാഹു പറയുന്നു
 " يابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ، يابن آدم إنك لو أتيتني بقراب الآرض خطايا ثم لقيتني لا تشرك بي شيئا لأتيتك بقرابها مغفرة " 

" മനുഷ്യ പുത്രാ, ആകാശ വിശാലതയോളം നിന്റെ പാപം എത്തിച്ചേരുകയും,
പിന്നെ നീ എന്നോട് പശ്ചാത്തപിക്കുകയും ചെയ്‌താൽ, ഞാൻ നിനക്ക് പൊറുത്തു തരും, മനുഷ്യ പുത്രാ, തീരെ ശിർക്ക് ചെയ്യാത്ത നിലയിൽ, ഭൂമി നിറയുമാറു പാപവുമായി നീ എന്റെയടുത്തു വരികയാണെങ്കിൽ, അത്ര തന്നെ പാപമോചനവുമായി ഞാൻ നിന്നിലേക്ക്‌ വരും " 

തൗഹീദ് ഉൾക്കൊണ്ട ആൾക്ക് അത് പരലോകത്തിൽ ഗുണം ചെയ്യുമെന്നതിനു മുകളിലെ ഹദീസ് വ്യക്തമായ തെളിവാണ്. ഒരു മുസ്ലിമായ മനുഷ്യന്, പ്രാഥമികമായിതന്നെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട അതിപ്രധാനമായ കൽപനയാണ് തൗഹീദ്. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിൽ പോലും ശിർക്കിൽ അകപ്പെട്ടു കഴിഞ്ഞാൽ അവൻ, لا إله إلا الله എന്നാ കലിമതു തൗഹീദിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളിൽ അകപ്പെടുകയും ദീനിൽ നിന്ന് പുറത്തു പോവുകയും ചെയ്യും. نسأل الله السلامة والعافية

ഒരിക്കൽ ഇമാം അഹ്മദിനോട് തൗഹീദ് ഉൾക്കൊണ്ട, എന്നാൽ വീഴ്ചകൾ സംഭവിച്ച, പാപങ്ങൾ ചെയ്ത മനുഷ്യനെക്കുറിച്ചും, ബിദ്അത്തിന്റെ ആൾക്കാരിൽ പെട്ട, ഏറെ പുണ്യകർമ്മങ്ങൾ ചെയ്ത മറ്റൊരാളെക്കുറിച്ചും ഒരാൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു " മിണ്ടാതിരിക്കൂ...അഹ്ലുസ്സുന്നയിൽ പെട്ട ആളുടെ ഖബർ സ്വർഗ്ഗപൂന്തോപ്പാണ്. അഹ് ലുൽ ബിദ്അയുടെ ഖബർ നരക ത്തീക്കുണ്ടമാണ്." ഇതാണ് തൗഹീദും സുന്നത്തും തമ്മിലും ശിർക്കും ബിദ്അതും തമ്മിലുള്ള അന്തരം. 

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, മുആദു റദിയള്ളാഹു അന്ഹുവിനെ യമനിലേക്ക് ദഅവതിനു വേണ്ടി അയച്ചപ്പോൾ അവരോടു ഒന്നാമതായി പറയേണ്ടത് لا إله إلا الله എന്ന കാര്യമാണ് എന്ന് പ്രത്യേകം ഉപദേശിച്ചു. 

നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയ അതിപ്രധാനമായ ആരാധനാ കർമ്മങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പേ, കലിമതുതൗഹീദിനെക്കുറിച്ച് പറഞ്ഞത്, അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കാരണം, ഏകനായ അള്ളാഹു മാത്രമേ ഇബാദത്തിനു അർഹനായി ഉള്ളൂ എന്ന അടിസ്ഥാന വിശ്വാസത്തിലാണ് മറ്റേതൊരു അമലും എടുക്കപ്പെടെണ്ടത് എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു. ( തുടരും, ഇൻശാ അള്ളാഹു)

നമ്മുടെ ഭരണാധികാരികൾ നമുക്കനുസരിച്ചുള്ളവർ മാത്രമായിരിക്കും

ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
അല്ലാഹുവിന്റെ ഹിക്‌മത്തിനെക്കുറിച്ച്‌ നീ ചിന്തിക്കുക !
മനുഷ്യർക്കുള്ള രാജാക്കന്മാരെയും നേതാക്കന്മാരെയും ഭരണകർത്താക്കളെയും അവരുടെ ചെയ്തികൾക്കനുസരിച്ചുള്ളവരാക്കി മാറ്റി.
എന്നല്ല ; അവരുടെ ചെയ്തികൾ അവരെ ഭരിക്കുന്ന രാജാക്കളുടെയും ഭരണാധികാരികളുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
അവർ ആർജ്ജവം പുലർത്തിയാൽ അവരുടെ രാജാക്കളും ആർജ്ജവമുള്ളവരായിത്തീരും.
ജനം നീതി കാണിച്ചാൽ അവരുടെ രാജാക്കന്മാരും അവരോട്‌ നീതി കാണിക്കും.
അവർ അന്യായം ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവരോട്‌ അന്യായം കാണിച്ചിരിക്കും.
അവരിൽ ചതിയും കുതന്ത്രവും പ്രകടമായാൽ അവരുടെ ഭരണാധികാരികളും അങ്ങനെത്തന്നെയായിരിക്കും.
അല്ലാഹുവിനുള്ള അവകാശങ്ങൾ അവർ തടയുകയും , അതിലവർ പിശുക്കുകാണിക്കുകയും ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവർക്ക്‌ നൽകാനുള്ള അവകാശങ്ങൾ തടയുകയും അവരോട്‌ പിശുക്കു കാണിക്കുകയും ചെയ്യും.
അവശരിൽ നിന്ന് അന്യായമായി വല്ലതും അവർ കൈപ്പറ്റിയാൽ അവരിൽ നിന്ന് രാജാക്കന്മാർ അന്യായമായി പലതും പിടിച്ചെടുക്കും , അവരുടെമേൽ അന്യായമായ ചുങ്കവും നികുതിയും ചുമത്തും.
ദുർബ്ബലരിൽ നിന്ന് അവർ പിടിച്ചെടുക്കുന്നതെല്ലാം രാജാക്കൾ അവരിൽ നിന്ന് ബലാൽക്കാരമായി പിടിച്ചെടുക്കും.
അവരുടെ ഗവർണ്ണർമാർ അവരുടെ ചെയ്തികളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടും.
ദുഷ്ടരും നികൃഷ്ടരുമായ ആളുകൾക്ക്‌ അതേ ഇനത്തിൽപ്പെട്ടവരല്ലാത്തവരെ ഭരണാധികാരികളായി നൽകുക എന്നത്‌ അല്ലാഹുവിന്റെ ഹിക്‌മത്തിൽപെട്ടതല്ല.
ഇസ്‌ലാമിലെ ആദ്യ തലമുറകൾ ഉത്തമരും പുണ്യവാന്മാരുമായതിനാൽ അവരുടെ ഭരണാധികാരികളും അപ്രകാരമുള്ളവരായിരുന്നു.
കലർപ്പുള്ള പിന്മുറക്കാർ വന്നപ്പോൾ അതേ രൂപത്തിലുള്ള ഭരണാധികാരികളും ഉണ്ടായി.
ഇതുപോലുള്ള കാലഘട്ടങ്ങളിൽ അബൂബക്കർ, ഉമർ പോലുള്ളവർ പോകട്ടെ ; മുആവിയ, ഉമറുബ്‌നു അബ്ദിൽ അസീസ്‌ എന്നിവരെപ്പോലുള്ള വ്യക്തികളെപ്പോലും നിശ്ചയിക്കുക എന്നത്‌ അല്ലാഹുവിന്റെ ഹിക്‌മത്ത്‌ സമ്മതിക്കാത്ത കാര്യമാണ്‌.
മറിച്ച്‌ നമ്മുടെ ഭരണാധികാരികൾ നമുക്കനുസരിച്ചുള്ളവർ മാത്രമായിരിക്കും,
നമ്മുടെ മുൻഗാമികൾക്കുള്ള ഭരണാധികാരികൾ അവർക്കനുസരിച്ചും.
ഇതു രണ്ടും അല്ലാഹുവിന്റെ ഹിക്‌മത്തിന്റെ താൽപ്പര്യവും തേട്ടവുമനുസരിച്ച്‌ മാത്രമാണ്‌ .
( മിഫ്‌താഹു ദാരിസ്സആദ 1/253 )

വിവര്‍ത്തനം:അബൂ തൈമിയ ഹനീഫ്.

Tuesday, February 10, 2015

അഹ്‌ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ്‌ ലഭിക്കുകയുള്ളൂ

അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ ഹഫിദഹുല്ലാ പറഞ്ഞു :

" മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്‌നയുടെ കൂടെ ജീവിക്കേണ്ടിവരും ;
എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി .

അതുകൊണ്ട്‌ ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്‌.

ഫിത്‌നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ്‌ .

പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത്‌ അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ്‌ നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല .

അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ്‌ നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല .

അല്ലാഹു പറഞ്ഞതു പോലെ :
" അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട്‌ , കിതാബ്‌ അവർക്ക്‌ അറിയില്ല ;
വെറും വ്യാമോഹങ്ങളല്ലാതെ ,
അവർ വെറുതെ ഊഹിക്കുക മാത്രമാണ്‌ ." ( അൽ ബഖറ : 78 )

ഇൽമ്‌ എന്നത്‌ വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല .
അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല , അതുകൊണ്ടൊന്നും ഇൽമ്‌ ലഭിക്കില്ല .

അഹ്‌ലുൽ ഇൽമിന്റെ
അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ്‌ ലഭിക്കുകയുള്ളൂ .

ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ്‌ ഇൽമുണ്ടാവുക .

നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ്‌ ഇൽമ്‌ .

ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല .

ഇപ്പോൾ ചില ആളുകളുണ്ട്‌ അവർ കുറച്ച്‌ കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട്‌ ഹദീസിന്റെയും ജർഹ്‌ തഅദീലിന്റെയും ഗ്രന്ഥങ്ങളും തഫ്‌സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക്‌ ഇൽമ്‌ ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും .

ഇല്ല , അത്‌ അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ്‌ ; കാരണം അത്‌ പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല .

അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ്‌ റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്‌.

ഇൽമ്‌ അന്വേഷിക്കുന്നതിൽ
ക്ഷമ അനിവാര്യമാണ്‌ ".

( അൽ ഫിഖ്‌ഹു ഫിദ്ദീൻ ഇസ്‌മതുൻ മിനൽ ഫിതൻ പേ:21 )

വിവര്‍ത്തനം:അബൂ തൈമിയ ഹനീഫ്.

Sunday, February 8, 2015

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു

مُحَمَّدِ بْنِ سِيرِينَ , عَنْ أَبِي هُرَيْرَةَ , قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَحْبِبْ حَبِيبَكَ هَوْنًا مَا عَسَى أَنْ يَكُونَ بَغِيضَكَ يَوْمًا مَا , وَأَبْغِضْ بَغِيضَكَ هَوْنًا مَا عَسَى أَنْ يَكُونَ حَبِيبَكَ يَوْمًا مَا " .(الترمذي)
وقال الألباني : الحديث من طريق ابن سيرين صحيح مرفوع بلا ريب .
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു 
" നീ നിന്റെ സ്നേഹിതനെ മിതമായി സ്നേഹിക്കുക, എന്നെങ്കിലും അവൻ നിന്റെ വിരോധിയായേക്കാം.
നീ നിന്റെ വിരോധിയെ മിതമായി വെറുക്കുക,എന്നെങ്കിലും അവൻ നിന്റെ സ്നേഹിതൻ ആയേക്കാം "

ബാലുശ്ശേരിയിൽ നിന്ന് സലഫിയ്യത്തിലേക്കുള്ള ദൂരം


ഒരുഭാഗത്ത്‌, സലഫിയ്യത്തിനും അഹ് ലുസ്സുന്നത്തിനും അവകാശികൾ കൂടിക്കൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത്, ഖുർആനിന്റെയും, സുന്നത്തിന്റെയും സലഫീ മന്ഹജിന്റെയും പേരിൽ തന്നെ എതിരാളികളും കൂടിക്കൊണ്ടിരിക്കുകയാണ്. അള്ളാഹുവിന്റെ ദീനിനു, അള്ളാഹു നിശ്ചയിച്ച പ്രാപഞ്ചിക വിധികളിൽ(قدر كوني) ഒന്നാണിത്.
അഹ് ലുസ്സുന്ന പലപ്പോഴും ജനനങ്ങളിൽ എണ്ണത്തിൽ കുറവായിരിക്കും.
عن الحسن – رحمه الله - قال : ( يا أهل السنة ترفقوا رحمكم الله فإنكم من أقل الناس ) اللالكائي
ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു. " സുന്നത്തിന്റെ അഹ് ലുകാരേ, നിങ്ങൾ പരസ്പരം അനുകമ്പ കാണിക്കൂ, - അള്ളാഹു നിങ്ങൾക്ക് റഹ്മത്തു ചൊരിയട്ടെ, - കാരണം നിങ്ങൾ ജനങ്ങളിൽ എണ്ണത്തിൽ കുറവാണ്." ലാലകാഇ
സത്യം സ്വീകരിക്കുന്ന ആളുകൾ കുറവും അസത്യത്തിന്റെയും വഴികേടിന്റെയും ആളുകൾ കൂടുതലുമായിരിക്കും. ഇത് മുൻഗാമികകളായ ഇമാമുകൾ പിൻഗാമികൾക്കായി ഒരു പാഠമാവാൻ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചു.
നടേ പറഞ്ഞ എതിരാളികളിൽ, പ്രസംഗിച്ചു പ്രമാണിയായ ഒരു " ഖ്വാസ്" , അഥവാ മതപരമായി ഒരാൾക്ക്‌ ഉണ്ടായിരിക്കേണ്ട ഇൽമു ഇല്ലാത്ത, പൊതു വിജ്ഞാനവും പദക്കസർത്തും മാത്രം കൈമുതലാക്കിയ, എല്ലില്ലാത്ത അവയവം കൊണ്ട് ജനങ്ങളുടെ വിശ്വാസത്തെയും ആദർശത്തേയും അമ്മാനമാടുന്ന ഒരുത്തൻ, അഹ് ലുസ്സുന്നത്തിന്റെ നിസ്വാർത്ഥരായ വാഹക സംഘത്തിനു വിലയിടുന്നു.
അള്ളാഹുവിന്റെ പേരിൽ, ഇസ്‌ലാം ദീനിന്റെ പേരിൽ, സുന്നത്തിന്റെ പേരിൽ, - ഈ വാഹക സംഘത്തിനു നേരെ ബാത്വിലിന്റെ സഹയാത്രികർ, തൊടുത്തു വിടുന്ന വിഷം പുരട്ടിയ കൂരമ്പുകൾ സുന്നത്ത് കൊണ്ട് നേരിടുകയും വ്യർത്ഥ വാദങ്ങളുടെ മുനയൊടിക്കുകയും ചെയ്യാതെ പോവില്ല. സുന്നത്തിനെ പ്രധിരോധിക്കുന്ന ആയുധങ്ങൾ കൊണ്ട് തന്നെ അതിന്റെ വാഹകരെയും എതിരാളികളായ ബിദ് അത്തിന്റെ ആളുകളുടെ ആക്രമണത്തിൽ നിന്ന് പ്രധിരോധിക്കുന്നത്, സുന്നത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമാണ്.
അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെ കാണുകയോ, അവരിൽ നിന്ന് ശറഇയ്യായ ഇൽമ് നേടാൻ തൗഫീഖ് ലഭിക്കുകയോ ചെയ്യാത്ത ഇയാൾ, ഇൽമിനെയും, അത് പഠിക്കുന്നതിനേയും പാമര ജനങ്ങൾക്ക്‌ മുമ്പിൽ പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുമ്പോൾ, കാര്യ ബോധമുള്ളവർ ഇയാളുടെ വിവരമില്ലായ്മയെക്കുറിച്ച് സങ്കടപ്പെടുകയും സഹതപിക്കുകയുമാവും ചെയ്യുക. ഇത്തരം ചാഴികളെ മുളപ്പിക്കാൻ എന്തിനു നൂറു കൊല്ലം? ദിവസം രണ്ടു പത്രവും നാല് ചാനൽ പ്രോഗ്രാമും കണ്ടാൽ ഇതിലും നന്നായി പാമര ജനങ്ങളെ സുന്ദരമായി കേരളത്തിൽ പൊട്ടന്മാരാക്കാം. നദ് വത്തുൽ മുജാഹിദീൻ എന്ന പാർട്ടി കെട്ടിക്കൊടുത്ത മൈകിന്റെ പിൻബലത്തിൽ സാമൂഹിക പൊതു അന്തരീക്ഷത്തെ പരമാവധി ശബ്ദ മലിനീകരണം നടത്തി ക്ഷമ പരീക്ഷിച്ച ഈ ബാലുശേരിക്കാരന്റെ കയ്യിലിരിപ്പുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും.
" ഞാൻ പറഞ്ഞ അത്ര തൗഹീദ്, കേരളത്തിൽ ആരും പറഞ്ഞിട്ടില്ല" എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം ? ഈ പറയപ്പെട്ട തൗഹീദ് എവിടെ നിന്ന് പഠിച്ചു? ആരാണ് ഇയാളുടെ ഗുരുനാഥന്മാർ? കേരളത്തിലെ ദീനും സുന്നത്തുമറിയാവുന്ന ആരെങ്കിലും പറയുമോ ഈ പൊങ്ങച്ചക്കാരൻ എന്റെ ശിഷ്യനാണെന്ന് ?
" പത്തു കൊല്ലം കിതാബ് വായിച്ചിട്ടും, ഒരു പ്രബോധകനെപ്പോലും പുറത്തു വിടാൻ കഴിഞ്ഞോ" യെന്നു ആക്രോശിക്കുന്ന നിങ്ങൾ, മരുപ്രദേശത്ത് വെച്ച് വഴി തെറ്റിയവൻ ജിന്നിനെ വിളിച്ചാൽ അത് വസീലതു ശിർക്ക് മാത്രമേ ആവൂ എന്ന് കേരള മുസ്‌ലിം സമൂഹത്തിൽ പ്രസംഗിച്ചു നടന്നിട്ടില്ലേ? ഇൽമു സ്വീകരിക്കേണ്ടത് എവിടെ നിന്നാണെന്നും, നൂതനമായി സംജാതമാവുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ, പരിഹാരത്തിന് ആരിലേക്കാണ് മടക്കേണ്ടതെന്നും നിങ്ങൾക്ക് അറിയാതെ പോയത്, അഹ് ലുസ്സുന്നത്തിന്റെ ആളുകളിൽ നിന്ന് കേൾക്കാനും പഠിക്കാനുമുള്ള തൗഫീഖ് നിങ്ങൾക്ക് ലഭിക്കാത്തത് കൊണ്ടാണ്. ദീൻ പഠിക്കാനും അമൽ ചെയ്യാനും സലഫുകൾ സ്വീകരിച്ച രീതി എന്താണെന്ന് നിങ്ങൾക്കവിടെ കാണാമായിരുന്നു.
അള്ളാഹുവിൽ നിന്ന് പ്രദിഫലം ആഗ്രഹിച്ചു കൊണ്ട് നടത്തേണ്ട ഒരു ഇബാദത്താണ് ദഅവത്ത്. സ്വീകരിക്കുന്നവരുടെ എണ്ണമോ അവരുടെ പദവിയോ പരിഗണിച്ചും മാനദണ്ഡമാക്കിയുമല്ല അതിന്റെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അഹ് ലുസ്സുന്നത്തിന്റെ ഒരു കിതാബു പോലും വായിച്ചിട്ടില്ലാത്ത ഇയാൾക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കയറില്ല.
ഏറ്റവും ചുരുങ്ങിയത്, പ്രവാചകന്മാരുടെ പ്രബോധന ചരിത്രമെങ്കിലും ഈ ജാതി ആളുകൾ പഠിച്ചു വെക്കേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മിഅറാജ് രാവിൽ പൂർവ്വ സമുദായങ്ങൾ കാണിക്കപ്പെട്ടു. ഒരു പ്രവാചകന്റെ കൂടെ പത്തിൽ താഴെ അനുയായികൾ, മറ്റൊരു പ്രവാചകന്റെ കൂടെ ഒന്നോ രണ്ടോ ആളുകൾ, മറ്റൊരു പ്രവാചകന്റെ കൂടെ ആരുമില്ല. !! അള്ളാഹു നിയോഗിച്ചയച്ച ഒരു പ്രവാചകൻ, തന്റെ ജീവിത കാലം മുഴുവൻ പ്രബോധനം നടത്തിയിട്ടും ഒരാൾ പോലും വിശ്വസിച്ചില്ല. !! ഈ രൂപത്തിലായിരുന്നു ആ പ്രവാചകന്മാരോട് അവരുടെ ജനത പ്രതികരിച്ചത്. ദഅവത്ത് നടത്താൻ ഒരു പുരുഷായുസ്സ് മുഴുവൻ ബലി നൽകിയ ഈ പ്രവാചകന്മാരെക്കുറിച്ച് ബാലുശേരിക്ക് എന്ത് പറയാനുണ്ട്?
ആളുകളുടെ തലയെണ്ണി പ്രബോധന വിജയം നിശ്ചയിക്കുന്ന നിങ്ങൾക്ക് പ്രവാചക ചര്യയെക്കുറിച്ചു പറയാൻ എന്തവകാശം ?

സാധാരണ മുസ്ലിംകളിൽ ശിർക്കും കുഫ്റും ആരോപിക്കുക, വ്യക്തികളെ നിജപ്പെടുത്തി കാഫിറും മുശ്‌ രിക്കുമാക്കുക, സ്വഹാബത്തിനെതിരെ ദുരാരോപണമുന്നയിക്കുക, തുടങ്ങിയ ഗുരുതര മൻഹജിയായ വൈരുദ്ധ്യങ്ങൾ ദീനായി കൊണ്ട് നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബാലുശ്ശേരിക്കാരാ, സലഫിയ്യത്തിലേക്കുള്ള നിങ്ങളുടെ ദൂരം, ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്കുള്ള ദൂരമാണ്. നിങ്ങൾ ആഞ്ഞു തുഴഞ്ഞു കൊണ്ടിരിക്കുന്ന വഞ്ചി, സലഫിയ്യത്തിന്റെ തീരത്ത് ചെന്നണയില്ല. കാരണം,
" കെ എന്നം" എന്ന പായക്കപ്പലിൽ കിടന്നുറങ്ങാൻ പറ്റാത്ത തോതിൽ കുത്തിത്തിരിപ്പുണ്ടാക്കിയ നിങ്ങളെ അവർ എടുത്തു കടലിലിട്ടപ്പോൾ, മറ്റൊരു തരിപ്പം കെട്ടിയുണ്ടാക്കി, സലഫിയ്യത്തിനു സമാന്തരമായി തുഴയുകയാണ് നിങ്ങൾ.
ജനങ്ങൾക്കിടയിൽ ദീനിന്റെ പേരിൽ നിങ്ങൾ തെറ്റായി പ്രചരിപ്പിച്ച പിഴച്ച വാദങ്ങളുടെ ഭാണ്ടവുമായി നാളെ നിങ്ങൾ അള്ളാഹുവിന്റെ മുമ്പിൽ വരും. ഭയാനകരവും അപമാനകരവുമായ ആ ദിവസത്തെ മറക്കാതിരിക്കുക

Thursday, February 5, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ. - 1


തൗഹീദ് ! പ്രവാചകന്മാരഖിലവും ആദ്യമായി പ്രബോധനം ചെയ്ത അടിസ്ഥാന ആദർശം. ലാ ഇലാഹ ഇല്ലള്ളാ എന്ന കലിമത്തിന്റെ ആകത്തുക. ഇതിനു വേണ്ടിയാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടതും അമ്പിയാക്കൾ നിയുക്തരായതും. തൗഹീദിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് ഗ്രന്ഥങ്ങൾ അവതീർണമായതും മുഉമിനുകൾ കാഫിറുകൾ എന്നീ പേരുകളിൽ ജനങ്ങൾ വിഭജിക്കപ്പെട്ടതും.

ഒരു മനുഷ്യന്റെ അനിവാര്യതകളിൽ പ്രഥമമാണ്‌ തൗഹീദ്. അതിന്റെ ഗൗരവം മഹത്തരമാണ്. അത് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അതിന്റെ താൽപര്യം പരിഗണിച്ചു അമൽ ചെയ്യുകയും ചെയ്യൽ ഓരോരുത്തർക്കും നിർബന്ധമാണ്‌ . അതിൽ സ്ത്രീ-പുരുഷ വലിപ്പ-ചെറുപ്പ ഭാഷാ-വർണ്ണ-വർഗ വിത്യാസങ്ങളൊന്നുമില്ല. 

അള്ളാഹു പറയുന്നു " എന്നെ ഇബാദതു ചെയ്യാൻ വേണ്ടി മാത്രമായിട്ടല്ലാതെ ഞാൻ മനുഷ്യനെയും ജിന്നിനെയും സൃഷ്ടിച്ചിട്ടില്ല "
അള്ളാഹു പറയുന്നു " ഞാൻ അല്ലാതെ മറ്റൊരു ഇലാഹു ഇല്ലെന്നും അതിനാൽ നിങ്ങൾ എന്നെ മാത്രം ഇബാദത്ത് ചെയ്യണമെന്നും വഹ് യ് നൽകിയിട്ടല്ലാതെ നിനക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല". 

പ്രവാചകന്മാരിൽ നിന്ന് ഓരോ ജനതയും ആദ്യമായി കേട്ടത് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന തൗഹീദിന്റെ കലർപ്പില്ലാത്ത ശബ്ദമാണ്. 

തൗഹീദ് ഇസ്‌ലാം മതവിശ്വാസത്തിന്റെ നെടും തൂണാണ്. വിശ്വാസിയായ മനുഷ്യന്റെ അമലുകളുടെ കാതലാണ്. അള്ളാഹു " കലിമതുൻ ത്വയ്യിബ " എന്ന് വിശേഷിപ്പിച്ചു കൊണ്ട്, അടിവേരുറച്ചതും ശാഖകൾ ആകാശത്തിൽ പരന്നു കിടക്കുന്നതുമായ എന്ന് പറഞ്ഞത് തൗഹീദിന്റെ താൽപര്യമായ കലിമതുതൗഹീദിനെയാണ്. 

ഈ അടിസ്ഥാന വിശ്വാസ സംഹിത, നാവു കൊണ്ട് ഉച്ചരിച്ചു അർത്ഥം മനസ്സിലുൾക്കൊണ്ട് പൂർണമായി അതിന്റെ താൽപര്യത്തിനു അനുസൃതമായ അമലുകൾ ചെയ്യുമ്പോഴാണ് ഒരാൾ പൂർണ മുസ്‌ലിം ആയിത്തീരുന്നത്. (തുടരും, ഇൻശാ അള്ളാഹ് )

അനുയായികളുടെ ആധിക്യം, പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള തെളിവല്ല. -2


ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.

എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്‌. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും.
അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103

"ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116

ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" 

സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല.
അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും.

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.